ഡര്‍ബനില്‍ ഓസീസ് 'ഭരണം'... വന്‍ ലീഡിലേക്ക്, ദക്ഷിണാഫ്രിക്ക വിയര്‍ക്കും

Written By:

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. കളി ഇനി രണ്ടു ദിവസം കൂടി ബാക്കിനില്‍ക്കെ ഓസീസിന്റെ ലീഡ് 300 റണ്‍സ് പിന്നിട്ടുകഴിഞ്ഞു. വിജയസാധ്യത അസ്തമിച്ച ദക്ഷിണാഫ്രിക്ക ഇനി സമനില പിടിച്ചുവാങ്ങുകയെന്ന ലക്ഷ്യത്തോടെയാവും രണ്ടാമിന്നിങ്‌സില്‍ ഇറങ്ങുക. ആദ്യ ഇന്നിങ്‌സില്‍ 189 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസീസ് മൂന്നാംദിനം 27 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 112 റണ്‍സെടുത്തിട്ടുണ്ട്.

ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

പ്രായത്തിലല്ല, കളിയിലാണ് കാര്യം... ഇവരത് തെളിയിച്ചു, റാഷിദ് മുതല്‍ സച്ചിന്‍ വരെ

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

1

ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസ്് ഇപ്പോള്‍ 301 റണ്‍സിന്റെ ആധികാരിക ലീഡ് നേടിക്കഴിഞ്ഞു. 16 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും നാലു റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസിലുള്ളത്. കാമറണ്‍ ബാന്‍ക്രോഫ്റ്റാണ് (53) ഓസീസിന്റെ ടോപ്‌സ്‌കോററായത്. ഡേവിഡ് വാര്‍ണര്‍ 28 റണ്‍സെടുത്തു പുറത്തായി.

2

നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 351നു മറുപടിയില്‍ ദക്ഷിണാഫ്രിക്ക കേവലം 162 റണ്‍സില്‍ പുറത്തായി. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ എബി ഡിവില്ലിയേഴ്‌സിന്റെ (71*) ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമേകുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എയ്ഡന്‍ മര്‍ക്രാം 32 റണ്‍സെടുത്തു പുറത്തായി. മറ്റുള്ളവരെല്ലാം ദയനീയ പരാജയമായി മാറി. അഞ്ചു വിക്കറ്റെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റെടുത്ത നതാന്‍ ലിയോണും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്.

Story first published: Saturday, March 3, 2018, 15:59 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍