വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശിന്റെ മോശം പെരുമാറ്റത്തിന് പിന്നിലെ കാരണം ഇങ്ങനെ

ധാക്ക: 'ഇന്ത്യയോടുള്ള പ്രതികാരമായിരുന്നു അത്', അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് താരങ്ങളുടെ മോശം പെരുമാറ്റത്തെ ന്യായീകരിച്ച് ടീമിലെ ഫാസ്റ്റ് ബൗളര്‍ ഷോറിഫുള്‍ ഇസ്‌ലാം. കഴിഞ്ഞ രണ്ടു ഏഷ്യാ കപ്പ് ഫൈനലുകളിലും സമാനമായ രീതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ചതെന്ന് ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷോറിഫുള്‍ പറഞ്ഞു.

പകരംവീട്ടൽ

2018, 2019 വര്‍ഷങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശുമാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെത്തിയത്. രണ്ടുതവണയും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍മാരായി. അന്നത്തെ ഇന്ത്യയുടെ വിജയാഘോഷങ്ങള്‍ അതിരുകടന്നിരുന്നതായി ഷോറിഫുള്‍ വെളിപ്പെടുത്തി. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നടത്തിയ പ്രകോപനപരമായ പെരുമാറ്റങ്ങള്‍ക്കുള്ള പകരംവീട്ടലായിരുന്നു അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കണ്ടത്.

ആക്രമണം

കലാശക്കൊട്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ആഘോഷങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ബംഗ്ലാദേശ് ടീം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതായി താരം കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് ജയിച്ചത് ബംഗ്ലാദേശായിരുന്നു. ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഷോറിഫുള്‍ ഇസ്‌ലാമും തന്‍സീം ഹസന്‍ സാക്കിബും ചേര്‍ന്നാണ് ന്യൂ ബോള്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

Most Read: ടെസ്റ്റില്‍ ഇന്ത്യയുടെ ബോള്‍ട്ടിളകും, കൂടാതെ ജാമിസണും... കിടിലന്‍ ടീമുമായി ന്യൂസിലാന്‍ഡ് തയ്യാര്‍

സമ്മർദ്ദത്തിലാക്കി

ആദ്യ ഓവറില്‍ത്തന്നെ മയമൊട്ടും കൂടാതെ ആക്രമിച്ചു കളിക്കുമെന്ന സന്ദേശം ബൗളര്‍മാര്‍ നല്‍കി. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് എതിരെ അപകടകരമാംവിധമാണ് ഇരുവരും പന്തെറിഞ്ഞത്. കൂടാതെ തുടര്‍ച്ചയായ സ്ലെഡ്ജിങ്ങും (പ്രകോപനപരമായ സംസാരം) ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മേര്‍ക്ക് മേല്‍ ഇവര്‍ ചൊരിഞ്ഞു. എന്തായാലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബംഗ്ലാദേശിന്റെ പേസ് ബൗളര്‍മാര്‍ക്കായി.

ബംഗ്ലാദേശിന് ജയം

ഷോറിഫുളും സാക്കിബും നാലുവീതം വിക്കറ്റുകളാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ പോരാട്ടം 177 റണ്‍സില്‍ ചെന്നവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ്, നായകന്‍ അക്ബര്‍ അലിയുടെ മികവില്‍ അനായാസമാണ് വിജയതീരം കണ്ടത്. 77 പന്തില്‍ പുറത്താകാതെ അക്ബര്‍ അലി കുറിച്ച 43 റണ്‍സ് ബംഗ്ലാദേശ് ഇന്നിങ്സിന്റെ നെടുംതൂണായി. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും അക്ബര്‍ അലി തന്നെ.

Story first published: Monday, February 17, 2020, 11:23 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X