ടെസ്റ്റില്‍ ഇന്ത്യയുടെ ബോള്‍ട്ടിളകും, കൂടാതെ ജാമിസണും... കിടിലന്‍ ടീമുമായി ന്യൂസിലാന്‍ഡ് തയ്യാര്‍
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്. ന്യൂസിലാന്‍ഡിന്റെ 13 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തിരിച്ചുവരവാണ് ടീമിലെ പ്രധാന ആകര്‍ഷണം. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകള്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിനു നഷ്ടമായിരുന്നു.
ഫെബ്രുവരി 20ന് വെല്ലിങ്ടണിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന എട്ടാമത്തെ ടെസ്റ്റ് കൂടിയായിരിക്കും ഇത്.

ടി20 പരമ്പര തൂത്തുവാരാനായെങ്കിലും ഏകദിന പരമ്പര തൂത്തുവാരി കിവീസ് ഇന്ത്യക്കു ചുട്ട മറുപടി നല്‍കിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര കൂടുതല്‍ ആവേശകരമാവാന്‍ ഇതോടെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബോള്‍ട്ടിന്റെ മടങ്ങിവരവ് ഇന്ത്യക്കു കനത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്.

കൂടാതെ നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ അരങ്ങേറിയ ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണും ടെസ്റ്റ് ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ബാറ്റിങിലും ബൗളിങിലും കസറിയ ജാമിസണ്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു. ഇതാദ്യമായാണ് ജാമിസണ്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാവുന്നത്. ടിം സോത്തി, നീല്‍ വാഗ്നര്‍, ഡാരില്‍ മിച്ചെല്‍ എന്നിവരാണ് ടെസ്റ്റ് ടീമിലെ മറ്റു പേസര്‍മാര്‍.

ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 2019 ആഗസ്റ്റിനു ശേഷം ആദ്യമായാണ് പട്ടേല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്.
മറ്റൊരു ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെയും മിച്ചെല്‍ സാന്റ്‌നറെയും ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പരിക്കില്‍ മോചിതരാവാത്തതിനാല്‍ ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവരും ആദ്യ ടെസ്റ്റിനുള്ള സഘത്തില്‍ ഇല്ല.

പരിക്ക് ഭേദായി നേരത്തേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലൂടെ ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണ്‍ തന്നെയാണ് ടെസ്റ്റ് പരമ്പരയില്‍ കിവീസിനെ നയിക്കുന്നത്.
പരിചയസമ്പന്നനായ റോസ് ടെയ്‌ലര്‍, ടോം ലാതം, ബിജെ വാട്‌ലിങ്, ഹെന്റി നിക്കോള്‍ എന്നിവരാണ് ബാറ്റിങില്‍ ന്യൂസിലാന്‍ഡിന്റെ പ്രധാന താരങ്ങള്‍. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇറങ്ങുന്നതോടെ 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് ടെയ്‌ലര്‍ പൂര്‍ത്തിയാക്കും. ഇതോടെ മൂന്നു ഫോര്‍മാറ്റിലും 100 മല്‍സരങ്ങള്‍ കളിച്ച ആദ്യ താരമായും അദ്ദേഹം മാറും.

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം, ടോം ബ്രെന്‍ഡല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍, കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചെല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications