വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രി രജനീകാന്തിനെപ്പോലെ! അതു മാത്രം സഹിക്കില്ല, ചീത്തയുറപ്പെന്നു ബൗളിങ് കോച്ച്

ഭരത് അരുണാണ് ശാസ്ത്രിയെക്കുറിച്ച് മനസ്സ് തുറന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയുടെ എനര്‍ജി ലെവല്‍ അപാരമാണെന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെപ്പോലെയാണ് തനിക്കു തോന്നാറുള്ളതെന്നും ബൗളിങ് കോച്ച് ഭരത് അരുണിന്റെ വെളിപ്പെടുത്തല്‍. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഓസ്‌ട്രേലിയക്കെിരായ ടെസ്റ്റ് പരമ്പരയിലെ ഐതിഹാസിക വിജയത്തിനു ശേഷം ശാസ്ത്രി, ഭരത്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കെല്ലാം വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓസീസിനെനെതിരായ പരമ്പയ്ക്കിടെ വാക്കുകളിലൂടെ ശാസ്ത്രി താരങ്ങളെ പ്രചോദിപ്പിച്ചിരുന്നതായി ഭരത് അരുണ പറയുന്നു.

ഡയലോഗ് ഡെലിവെറി

ഡയലോഗ് ഡെലിവെറി

നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെപ്പോലെയാണ് ശാസ്ത്രിയുടെ ഡയലോഗ് ഡെലിവെറി. അത്രയും ഊര്‍ജമായിരിക്കും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടാവുക. ടീം ഹഡിലില്‍ സംസാരിക്കുമ്പോള്‍ ശാസ്ത്രിയുടെ എനര്‍ജി ലെവല്‍ അപാരമായിരിക്കും. ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളും അദ്ദേഹം താരങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമായിരിക്കും ശാസ്ത്രി ഇക്കാര്യങ്ങള്‍ കളിക്കാരിലേക്ക് എത്തിക്കുക. ഇതു താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.

പരസ്പരം ഏറ്റുമുട്ടാറുണ്ട്

പരസ്പരം ഏറ്റുമുട്ടാറുണ്ട്

മനസ്സില്‍ വരുന്ന എന്തു കാര്യവും ഞങ്ങളുമായി ചര്‍ച്ച ചെയ്യുന്ന രീതിയാണ് ശാസ്ത്രിയുടേത്. ഞാന്‍ അതു ക്ഷമയോടെ കേള്‍ക്കുകയും ചെയ്യും. ഇവയില്‍ ചിലത് ഗംഭീരമായിരിക്കും, ചിലതാവട്ടെ ചര്‍ച്ച ആവശ്യമുള്ളതുമായിരിക്കും. വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോവുന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും ചിന്തിക്കുന്നത് ഞാനും ശാസ്ത്രിയും അടുത്ത സുഹൃത്തുക്കളാണെന്നാണ്.
എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഇടയ്ക്കു ഏറ്റുമുട്ടലുകളും നടക്കാറുണ്ട്. ഏതു ബന്ധത്തിലും വാദപ്രതിവാദങ്ങള്‍ നല്ലതാണ്. കാരണം ഞങ്ങള്‍ അതിനെ വേര്‍തിരിച്ച വീക്ഷണകോണില്‍ നിന്നു കാണുന്നു. ടീമിന് എന്താണ് നല്ലതെന്നു മാത്രമേ ഞങ്ങള്‍ ചിന്തിക്കാറുള്ളൂ. അതുപോലെ തന്നെ ഞങ്ങങള്‍ സ്വയം വിമര്‍ശനവും നടത്താറുണ്ടെന്നു ഭരത് അരുണ്‍ പറയുന്നു.

ശാസ്ത്രിക്കു ഇഷ്ടമില്ലാത്തവ

ശാസ്ത്രിക്കു ഇഷ്ടമില്ലാത്തവ

ഡ്രസിങ് റൂമില്‍ നിന്നും മല്‍സരം കൃത്യമായി ഫോളോ ചെയ്യുന്നയാളാണ് ശാസ്ത്രി. ഒരു ബൗളര്‍ ബൗണ്ടറി വഴങ്ങുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍ വഴങ്ങരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ടീമിനായി ബൗളിങെങ്കില്‍ ബൗളര്‍മാര്‍ വിക്കറ്റെടുത്തു കൊണ്ടിരിക്കണം. എതിര്‍ ടീം ബൗള്‍ ചെയ്യുമ്പോള്‍ നമ്മള്‍ റണ്‍സും നേടിക്കൊണ്ടിരിക്കണം. നമ്മുടെ ടീമിലെ ഒരു ബൗളര്‍ രണ്ടു ബൗണ്ടറികള്‍ വഴങ്ങിയാല്‍ ശാസ്ത്രി ശകാരിക്കും. ആരെങ്കിലുമൊരാള്‍ ബൗണ്ടറി വിട്ടുകൊടുത്താല്‍ എനിക്കു നേരെയായിരിക്കും അദ്ദേഹത്തിന്റെ ശകാരമെന്ന് അറിയാമെന്നും ഭരത് അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 29, 2021, 10:19 [IST]
Other articles published on Jan 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X