ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയായി ശാര്‍ദുല്‍ താക്കൂറിന്റെ ആ സ്ലോബോളുകള്‍; എങ്ങിനെ എറിയുന്നു?

Posted By: അന്‍വര്‍ സാദത്ത്

കൊളംബൊ: ബാറ്റ്‌സ്മാന്‍മാരെ കുറിച്ച് മാത്രം സംസാരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് പഴങ്കഥയാകുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഏതൊരു ടീമിനോടും കിടപിടിക്കുന്ന ബൗളര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുമുണ്ട്. ആ കൂട്ടത്തിലേക്ക് തന്റെ പേര്‍ കൂടി എഴുതിച്ചേര്‍ക്കുകയാണ് ശാര്‍ദുല്‍ താക്കൂര്‍. ദേശീയ ടീമില്‍ അരങ്ങേറിയതിനുശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ യുവ താരത്തിന്റേത്.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും നേതൃത്വം നല്‍കുന്ന ബൗളിങ് നിരയ്ക്ക് വ്യത്യസ്തകൊണ്ട് കരുത്താകാന്‍ തനിക്ക് കഴിയുമെന്ന് ശാര്‍ദുല്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും ഇപ്പോള്‍ ശ്രീലങ്കയിലും കാഴ്ചവെക്കുന്ന പ്രകടനം സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് തെറ്റായില്ലെന്നുകൂടി തെളിയിക്കുകയാണ്.

shardul

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റ് നേടിയ ശാര്‍ദുല്‍ ഭുവനേശ്വറിനും ബുംമ്രയ്ക്കും പകരക്കാരനാണെന്ന് തെളിയിച്ചു. മത്സരത്തില്‍ ശാര്‍ദുല്‍ പരീക്ഷിച്ച നക്കിള്‍ ബാള്‍ ഇതിനകം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വിരലുകള്‍ പന്തില്‍ മടക്കിവെച്ച് ശാര്‍ദുല്‍ എറിഞ്ഞ സ്ലോ ബോളുകളായിരുന്നു കമന്ററി ബോക്‌സിലും സംസാര വിഷയമായത്.

സഹീര്‍ ഖാന്‍ ഈ രീതിയില്‍ പന്തെറിയുന്നത് കണ്ടിട്ടുണ്ടെന്ന് ശാര്‍ദുല്‍ പറയുന്നു. ഞാന്‍ എന്റേതായ രീതിയിലും ഇത് പരിശീലിച്ചു. നീണ്ടകാലത്തെ പരിശീലനത്തിലൂടെയാണ് ആ സ്ലോ ബോളുകള്‍ സ്വായത്തമാക്കിയത്. വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലായിപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ ഓരോ മത്സരത്തെയും വ്യത്യസ്തമായി കാണാനാണ് ഇഷ്ടമെന്നും ശാര്‍ദുല്‍ പ്രതികരിച്ചു.

കോലിയുടെ ഇംഗ്ലണ്ട് ടീമിലെ 'കാമുകി' ഇനി കോലിയുടെ ബാറ്റ് ഉപയോഗിക്കും

രാജസ്ഥാന്‍ റോയല്‍സിന് ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത ബാറ്റിങ് കോച്ച്


Story first published: Wednesday, March 14, 2018, 8:29 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍