ഷമി സ്ത്രീലമ്പടനോ? കുട്ടിക്കാലം മുതല്‍ അവനെ അറിയാം, മുന്‍ കോച്ചിനു പറയാനുള്ളത് ഇതാണ്...

Written By:

മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്കു നീങ്ങുന്നു. ഷമിക്കതിരേ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തു വന്നിരുന്നു. ഷമിക്ക് പല സ്ത്രീകളുമായും അരുതാത്ത ബന്ധങ്ങളുണ്ടെന്നും തന്നെ ഭര്‍ത്താവും കൂടുംബവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ഹസിന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹസിന്റെ ആരോപണങ്ങളെ സംശയത്തിലാഴ്ത്തുന്ന തരത്തിലുള്ള പ്രതികരണവുമായി മുന്‍ കോച്ച് രംഗത്തു വന്നിരിക്കുകയാണ്.ഷമിക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയക്. കഴിഞ്ഞ ദിവസം ഷമിയും തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഷമി നാണംകുണുങ്ങി

ഷമി നാണംകുണുങ്ങി

ഷമി വളരെ നാണം കുണുങ്ങിയായ വ്യക്തിയാണെന്നാണ് കുട്ടിക്കാലത്ത് താരത്തിന്റെ പരിശീലകനായിരുന്ന ബദ്രുദ്ദീന്‍ സിദ്ദിഖി പറയുന്നത്. എപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് അവന്‍ ആദ്യം മുതല്‍ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ ആരോപണം തെറ്റ്

ഭാര്യയുടെ ആരോപണം തെറ്റ്

ഷമിക്കെതിരേ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും സിദ്ദിഖി അഭിപ്രായപ്പെട്ടു. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് അവര്‍ രണ്ടു പേരും തന്നെ പരിഹരിക്കുകയാണ് വേണ്ടത്്. അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോയപ്പോഴാണ് താന്‍ ഷമിയോട് അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെളിവ് പുറത്തുവിട്ട് ഹസിന്‍

തെളിവ് പുറത്തുവിട്ട് ഹസിന്‍

ഷമിക്കെതിരേ നിരവധി തെളിവുകള്‍ കഴിഞ്ഞ ദിവസം ഹസിന്‍ പുറത്തുവിട്ടിരുന്നു. വാട്‌സാപ്പിലൂടെ നിരവധി സ്ത്രീകളുമായി ഷമി നടത്തിയെന്ന് പറയപ്പെടുന്ന അശ്ലീല ചാറ്റുകളുടെ ദൃശ്യങ്ങളും ഹസിന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കൂടാതെ ഷമിയുടെ ഗേള്‍ഫ്രണ്ട്‌സെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങളും ഹസിന്‍ പുറത്തുവിട്ടിരുന്നു.

പുറത്തു പറഞ്ഞത് കുറച്ചുമാത്രം

പുറത്തു പറഞ്ഞത് കുറച്ചുമാത്രം

വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ താന്‍ പുറത്തുവിട്ടിട്ടുള്ളൂവെന്നും ഇതിനേക്കാള്‍ വളരെ മോശമാണ് ഭര്‍ത്താവിന്റെ പ്രവര്‍ത്തികളെന്നും ഹസിന്‍ പറഞ്ഞിരുന്നു.
പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുള്ള ഷമിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തനിക്കു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

 വധശ്രമവും നടന്നു

വധശ്രമവും നടന്നു

ഷമിയുടെ ഭാഗത്തു നിന്നും തനിക്കു മാനസികമായും ശാരീരികമായും പീഡനങ്ങള്‍ നേരിട്ടിരുന്നതായി ഹസിന്‍ ആരോപിച്ചിരുന്നു. ഷമി മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയും സഹോദരനുമെല്ലാം തന്നെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. തനിക്കു നേരെ നിരവധി തവണ വധശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും ഹസിന്‍ സൂചിപ്പിച്ചിരുന്നു.

ഗൂഡാലോചനയെന്ന് ഷമി

ഗൂഡാലോചനയെന്ന് ഷമി

തനിക്കെതിരേ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ ഷമി നിഷേധിച്ചിരുന്നു. പുറത്തു വന്ന കാര്യങ്ങളെല്ലാം കള്ളമാണെന്നും തന്റെ ജീവിതവും കരിയറും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഡാലോചനയാണന്ന് ഇതെന്നും ഷമി തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ പോസ്റ്റ് ഇട്ടിരുന്നു.

നിയമനടപടികളിലേക്ക്

നിയമനടപടികളിലേക്ക്

ഷമിയുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയില്‍ താന്‍ കുറച്ചു കാലം എല്ലാം സഹിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇനി നിയമ നടപടികളുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ഹസിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഷമിക്ക് നിരവധി അവിഹിത ബന്ധങ്ങള്‍!! ആരോപണവുമായി ഭാര്യ... തെളിവുകള്‍ പുറത്ത്, താരം കുടുങ്ങും

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

കളം വാണ പെണ്‍പുലികള്‍... ഇവര്‍ വനിതാ ക്രിക്കറ്റിലെ റാണിമാര്‍

Story first published: Thursday, March 8, 2018, 13:08 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍