വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ച് 'പറ്റിച്ചവര്‍'- കളി നിര്‍ത്തി, പിന്നാലെ മടങ്ങിവന്നു, സൂപ്പര്‍ താരങ്ങളും കൂട്ടത്തില്‍

അഫ്രീഡിയും പീറ്റേഴ്‌സനുമെല്ലാം ലിസ്റ്റിലുണ്ട്

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം പിന്നീട് മനംമാറ്റമുണ്ടായി മടങ്ങിവരികയെന്നത് 21ാം നൂറ്റാണ്ടില്‍ സാധാരണ സംഭമായി മാറിക്കഴിഞ്ഞു. കാരണം ഒരുപിടി കളിക്കാരാണ് ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ച ശേഷം വീണ്ടും കളിക്കളത്തിലേക്കു തിരികെ വന്നത്. ഏറ്റവും അവസാനമായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ഇതുപോലെ മടങ്ങിവരവിന് തൊട്ടരികിലായിരുന്നു. ദേശീയ ടീമിനായി ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ആരാധകരെ നിരാശരാക്കി അവസാനം എബിഡി തീരുമാനം മാറ്റുകയും വിരമിക്കല്‍ പിന്‍വലിക്കില്ലെന്നു അറിയിക്കുകയുമായിരുന്നു. എങ്കിലും വിരമിച്ച ശേഷം മടങ്ങിവന്ന് ആരാധകരെ വീണ്ടും രസിപ്പിച്ച ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി വിരമിച്ച ശേഷം വീണ്ടും മടങ്ങിവന്നവരുടെ കൂട്ടത്തിലുണ്ട്. അഞ്ചു തവണയാണ് അഫ്രീഡി വിരമിക്കുന്നതായി അറിയിച്ചത്. എന്നാല്‍ നാലു തവണയും അദ്ദേഹം ഇതു പിന്‍വലിച്ച് മടങ്ങിവന്നു.
ഏറ്റവും അവസാനമായി 2017ലായിരുന്നു അഫ്രീഡിയുടെ യഥാര്‍ഥ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. അതിനു ശേഷം അദ്ദേഹം തിരിച്ചുവന്നിട്ടില്ല. പാക് ടീമിനായി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20കളും അഫ്രീഡി കളിച്ചിട്ടുണ്ട്.

 ഡ്വയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്)

ഡ്വയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്‍െ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ഒരു തവണ വിരമിച്ച ശേഷം ഇതു പിന്‍വലിച്ച് മടങ്ങിവരികയായിരുന്നു. 2018ലായിരുന്നു ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചത്. 2020ല്‍ ഇതു പിന്‍വലിച്ച് അദ്ദേഹം അയര്‍ലാന്‍ഡിനെതിരായ ടി20 മല്‍സരത്തിലൂടെ മടങ്ങി വന്നിരുന്നു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ബ്രാവോ. ടി20യില്‍ ദേശീയ ടീമിനും ഫ്രാഞ്ചൈസികള്‍ക്കുമായി 500ന് മുകളില്‍ വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

 കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സനും ഒരു തവണ വിരമിച്ച ശേഷം മടങ്ങിവന്ന താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നറിയിച്ച് 2011ലായിരുന്നു അദ്ദേഹം ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഈ തീരുമാനം തെറ്റായിപ്പോയെന്നു ബോധ്യമായ പീറ്റേഴ്‌സന്‍ ഏകദിനം, ടി20 എന്നിവയില്‍ തിരിച്ചെത്തുകയായിരുന്നു.
104 ടെസ്റ്റുകളില്‍ നിന്നും 8181ഉം 86 ഏകദിനങ്ങളില്‍ നിന്നും 4440ഉം റണ്‍സ് പീറ്റേഴ്‌സന്‍ നേടിയിട്ടുണ്ട്. 20198ല്‍ അദ്ദേഹം ക്രിക്കറ്റ് മതിയാക്കുകയും ചെയ്തു.

 കാള്‍ ഹൂപ്പര്‍ (വെസ്റ്റ് ഇന്‍ഡീസ്)

കാള്‍ ഹൂപ്പര്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ കാള്‍ ഹൂപ്പര്‍ 1999ലെ ലോകകപ്പിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, 2001ല്‍ തീരുമാനം പിന്‍വലിച്ച് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിച്ചുവന്നു. വിന്‍ഡീസ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തും ഹൂപ്പര്‍ മടങ്ങിയെത്തിയിരുന്നു.
ഒടുവില്‍ 2002ല്‍ ഹൂപ്പര്‍ ക്രിക്കറ്റില്‍ നിന്നും രണ്ടാംതവണയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരേ ഗയാനയില്‍ നടന്ന ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 233 റണ്‍സെടുത്തതിനു ശേഷമായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 5000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചുകളുമെടുത്ത ആദ്യ താരമായിരുന്നു ഹൂപ്പര്‍.

 ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ഇതിഹാസ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാനും ഒരു തവണ വിരമിച്ച ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവന്നിട്ടുണ്ട്. 1987ലെ ലോകകപ്പിനു ശേഷമായിരുന്നു ഇമ്രാന്റെ വിരമിക്കല്‍ പ്രഖ്യാപനം. എന്നാല്‍ മുന്‍ പ്രധാനമന്ത്രി സിയാ ഉള്‍ഹഖിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ഇമ്രാന്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരികയായിരുന്നു. 1992ലെ ലോകകപ്പില്‍ പാക് ടീം ജേതാക്കളായത് ഇമ്രാന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
88 ടെസ്റ്റുകളില്‍ നിന്നും ആറു സെഞ്ച്വറികളും 18 ഫിഫ്റ്റികളുമടക്കം 3807 റണ്‍സെടുത്താണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്.

Story first published: Tuesday, June 15, 2021, 14:22 [IST]
Other articles published on Jun 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X