വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ശമ്പളമെത്ര? ഏഴു കോടി മൂന്നു പേര്‍ക്ക്, അഞ്ചു കോടി അഞ്ചു പേര്‍ക്ക്!

വിവിധ ഗ്രേഡുകളിലായാണ് കളിക്കാരെ വേര്‍തിരിച്ചിട്ടുള്ളത്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഐപിഎല്ലിന്റെ വരവോടെ ബിസിസിഐയുടെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതന്നു കാണാം. അതുകൊണ്ടു തന്നെ ബോര്‍ഡുമായുള്ള കരാറുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന പ്രതിഫലമാണ് ബിസിസിഐ നല്‍കിവരുന്നത്.

1

ആകെ 27 കളിക്കാരാണ് ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാലു കാറ്റഗറികളിലായിട്ടാണ് കളിക്കാരെ വേര്‍തിരിച്ചിട്ടുള്ളത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണിത്. എ പ്ലസ് കരാറിലുള്‍പ്പെട്ടവര്‍ക്കു ഏഴു കോടിയും എ വിഭാഗത്തിലുള്ളവര്‍ക്കു അഞ്ചു കോടിയും ബിയിലുള്ളവര്‍ക്കു മൂന്നു കോടിയും സിയിലുള്ളവര്‍ക്കു ഒരു കോടിയുമാണ് പ്രതിവര്‍ഷ ശമ്പളം. 2021-22 സീസണില്‍ ഓരോ കാറ്റഗറിയിലുമുള്ള കളിക്കാര്‍ ആരൊക്കെയാണെന്നറിയാം.

ഏഴു കോടി- രോഹിത്, കോലി, ബുംറ

ഏഴു കോടി- രോഹിത്, കോലി, ബുംറ

ഇന്ത്യയുടെ പുതിയ ഫുള്‍ ടൈം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ എ പ്ലസ് കരാറിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഈ കരാറുള്ള മറ്റു കളിക്കാര്‍. ഇവര്‍ക്കെല്ലാം ഏഴു കോടിയായിരിക്കും ശമ്പളം ലഭിക്കുക. അടുത്തിടെയാണ് കോലിക്കു പകരം രോഹിത് മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍സിയേറ്റെടുത്തത്. സ്ഥിരം നായകനായ ശേഷം നയിച്ച എല്ലാ മല്‍സരങ്ങളിലും വിജയം കൊയ്യാനും അദ്ദേഹത്തിനു സാധിച്ചു.

3

ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ് കോലി. മൂന്നു ഫോര്‍മാറ്റുകളിലും ഏറെക്കാലമായി ദേശീയ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലു കൂടി ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമായിരുന്നു കോലി. ടി20, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹം സ്വയം ഒഴിഞ്ഞപ്പോള്‍ ഏകദിനത്തില്‍ സെലക്ടര്‍മാര്‍ പുറത്താക്കുകയായിരുന്നു. ബൗളിങില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ബുംറ. അടുത്തിടെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അദ്ദേഹം വന്നിരുന്നു.

അഞ്ചു കോടി- രാഹുല്‍, അശ്വിന്‍, ജഡേജ, റിഷഭ്, ഷമി

അഞ്ചു കോടി- രാഹുല്‍, അശ്വിന്‍, ജഡേജ, റിഷഭ്, ഷമി

എ കാറ്റഗറിയില്‍ അഞ്ചു താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം അഞ്ചു കോടി വീതമാണ് ശമ്പളമായി ലഭിക്കുക. ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരാണ് അഞ്ചു കോടി ശമ്പളമുള്ള താരങ്ങള്‍.

5

വൈകാതെ തന്നെ എ പ്ലസ് കാറ്ററഗറിയിലേക്കു പ്രൊമോഷന്‍ ലഭിക്കാനിടയുള്ള താരമാണ് രാഹുല്‍. രോഹിത്തിന്റെ അഭാവത്തില്‍ മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അശ്വിന്‍ കഴിഞ്ഞ വര്‍ഷം വൈറ്റ് ബോള്‍ ടീമിലേക്കും തിരിച്ചുവിളിക്കപ്പട്ടിരുന്നു. ലഭിച്ച അവസരം നന്നായി മുതലെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

6

മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ തുറുപ്പുചീട്ടാണെങ്കിലും ജഡേജ എ കാറ്റഗറിയിലാണെന്നത് കൗതുകരമാണ്. റിഷഭിന്റെ കാര്യമെടുത്താല്‍ അദ്ദേഹം എല്ലാ ഫോമാറ്റുകളിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി മാറിക്കഴിഞ്ഞു. രാഹുല്‍, ജഡേജ എന്നിവര്‍ക്കൊപ്പം വൈകാതെ തന്നെ എ പ്ലസ് കാറ്റഗറിയിലേക്കു അദ്ദേഹത്തിനും പ്രൊമോഷന്‍ ലഭിച്ചേക്കും. ഷമിയാവട്ടെ കൂടുതലും റെഡ് ബോള്‍ ക്രിക്കറ്റിലാണ് ഇപ്പോള്‍ ടീമിനു വേണ്ടി സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്നത്. 2021 മുതല്‍ ടെസ്റ്റ്, ടി20 എന്നിവയിലായി 13 മല്‍സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

 മൂന്ന് കോടി- രഹാനെ, ഇഷാന്ത്, ശര്‍ദ്ദുല്‍, പുജാര, സിറാജ്, അക്ഷര്‍, ശ്രേയസ്

മൂന്ന് കോടി- രഹാനെ, ഇഷാന്ത്, ശര്‍ദ്ദുല്‍, പുജാര, സിറാജ്, അക്ഷര്‍, ശ്രേയസ്

ബി കാറ്റഗറിയില്‍ ഏഴു താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം മൂന്നു കോടിയായിരിക്കും ശമ്പളം. ചിലര്‍ ഈ കാറ്റഗറിയില്‍ നിന്നും പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുള്ളവരാണെങ്കില്‍ ചിലര്‍ തരംതാഴ്ത്തപ്പെടുകയും ചെയ്‌തേക്കും. നിലവില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരും ഈ കാറ്റഗറിയുടെ ഭാഗമാണ്.

8

ഇക്കൂട്ടത്തില്‍ ശ്രേയസും സിറാജും മൂന്നു ഫോര്‍മാറ്റുകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ വൈകാതെ പ്രൊമോഷന്‍ ലഭിക്കാനും സാധ്യതേറെയാണ്. അക്ഷറും നേരത്തേ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായിരുന്നെങ്കില്‍ ഇപ്പോള്‍ ടെസ്റ്റിലും ടീമില്‍ ഇടം പിടിക്കുന്നുണ്ട്.

9

മോശം ഫോം കാരണം ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായ രഹാനെ, പുജാര, ഇഷാന്ത് എന്നിവരെ ഇനി തിരിച്ചുവിളിക്കുമോയെന്ന കാര്യവും സംശയമാണ്. അതുകൊണ്ടു തന്നെ ഇവരെ വൈകാതെ മുഖ്യകരാറില്‍ നിന്നും ബിസിസിഐ നീക്കാനുമിടയുണ്ട്.

 ഒരുകോടി- ധവാന്‍, ഉമേഷ്, ഹാര്‍ദിക്, ഗില്‍, സൂര്യ, വിഹാരി, മായങ്ക്, സാഹ, ഭുവി, ചാഹര്‍, വാഷിങ്ടണ്‍, ചാഹല്‍

ഒരുകോടി- ധവാന്‍, ഉമേഷ്, ഹാര്‍ദിക്, ഗില്‍, സൂര്യ, വിഹാരി, മായങ്ക്, സാഹ, ഭുവി, ചാഹര്‍, വാഷിങ്ടണ്‍, ചാഹല്‍

ബിസിസിഐയുടെ അവസാനത്തെ കാറ്റഗറിയായ സിയില്‍ 12 കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെയെല്ലാം ശമ്പളം ഒരു കോടി രൂപയാണ്. ഏകദിന ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍, ടെസ്റ്റ് ടീമിന്റെ ഭാഗമായ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ്, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, ടെസ്റ്റ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, വൈറ്റ് ബോളിലെ പുതിയ ഹീറോയായി മാറിയ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് താരങ്ങളായ ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, വൃധിമാന്‍ സാഹ, വൈറ്റ് ബോള്‍ ടീമുകളിലുള്ള ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സി കാറ്റഗറിയിലുള്ളത്.

11

ഇക്കൂട്ടത്തില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ഇനി അദ്ദേഹത്തെ തിരിച്ചുവിളിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടു തന്നെ വൈകാതെ സാഹയെ മുഖ്യ കരാറില്‍ നിന്നും നീക്കിയേക്കും.

Story first published: Monday, March 7, 2022, 16:33 [IST]
Other articles published on Mar 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X