വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഏകദിനത്തില്‍ തകരാനിടയുള്ള റെക്കോര്‍ഡുകള്‍- ഇന്ത്യയുടെ അഞ്ചു പേര്‍ പ്രതീക്ഷയില്‍

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഏകദിന പരമ്പര

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. എല്ലാം മല്‍സരങ്ങളും പകലും രാത്രിയുമായി പൂനെയിലാണ് നടക്കുന്നത്. ടെസ്റ്റ്, ടി20 എന്നിവയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇനി ഏകദിനവും ജയിച്ച് ഹാട്രിക്ക് പരമ്പരയാണ് ലക്ഷ്യമിടുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള സംഘത്തെ ഇന്ത്യയും ഇംഗ്ലണ്ടും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ചില വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനിടയുള്ള പരമ്പര കൂടിയാണിത്. ഏതൊക്കെ താരങ്ങളാണ് റെക്കോര്‍ഡ് മോഹവുമായി ഇറങ്ങുന്നതെന്നു നമുക്കു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ്. 192 റണ്‍സ് പരമ്പരയില്‍ നേടാനായാല്‍ ധവാന്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കും. ഇതോടെ ഈ നേട്ടം കൈവരിച്ച പത്താമത്തെ ബാറ്റ്‌സ്മാനായി അദ്ദേഹം മാറും. നിലവില്‍ 139 മല്‍സരങ്ങളില്‍ നിന്നും 17 സെഞ്ച്വറികളും 30 ഫിഫ്റ്റികളുമടക്കം ധവാന്‍ 5808 റണ്‍സ് നേടിയിട്ടുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ഒരു നാഴികക്കല്ലിന് അരികിലാണ്. ഒരു സെഞ്ച്വറി കൂടി നേടാനായാല്‍ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം മൂന്നാമതെത്തും. നിലവില്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങാണ് 30 സെഞ്ച്വറികളോടെ മൂന്നാമത്. 224 ഏകദിനങ്ങളില്‍ നിന്നും 29 സെഞ്ച്വറികളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും സ്പിന്നര്‍ കുല്‍ദീപ് യാദവും ഒരു നേട്ടത്തിന് അരികിലാണ്. നാലു വിക്കറ്റുകളെടുത്താല്‍ ജസ്പ്രീത് ബുംറയെ പിന്നിലാക്കാന്‍ കുല്‍ദീപിന് കഴിയും. 67 മല്‍സരങ്ങളില്‍ നിന്നും ബുംറ 108ഉം 61 മല്‍സരങ്ങളില്‍ നിന്നും കുല്‍ദീപ് 105ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഏകദിന പരമ്പരയില്‍ അഞ്ചു വിക്കറ്റെടുക്കാനായാല്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമാവും. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മുന്‍ താരങ്ങളായ ജവഗല്‍ ശ്രീനാഥ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കൊപ്പമാണ് ചഹലുമെത്തുക.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് ഏകദിനത്തില്‍ പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിറങ്ങുക. ഒരു സെഞ്ച്വറിയടിച്ചാല്‍ അഞ്ചു സെഞ്ച്വറികളെന്ന സുരേഷ് റെയ്‌നയുടെ നേട്ടത്തിനൊപ്പം രാഹുലെത്തും. രണ്ടു സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്താല്‍ വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ എന്നിവര്‍ക്കൊപ്പമാവും അദ്ദേഹത്തിന്റെ സ്ഥാനം. ഒരു ഫിഫ്റ്റിയടിക്കാനായാല്‍ 13 ഫിഫ്റ്റികളെന്ന രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു എന്നിവരുടെ നേട്ടത്തിനൊപ്പവും രാഹുലെത്തും.

ഇയോന്‍ മോര്‍ഗന്‍

ഇയോന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന് രണ്ടു സെഞ്ച്വറികള്‍ കൂടി നേടാനായാല്‍ ദേശീയ ടീമിനു വേണ്ടി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താം. 242 മല്‍സരങ്ങളില്‍ നിന്നും മോര്‍ഗന്‍ കുറിച്ചത് 14 സെഞ്ച്വറികളാണ്. റൂട്ടാവട്ടെ 140 മല്‍സരങ്ങളില്‍ നിന്നായി 16 സെഞ്ച്വറികള്‍ അടിച്ചിട്ടുണ്ട്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍ക്കു 145 റണ്‍സെടുക്കാനായാല്‍ ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ 29ന് മുകളില്‍ ശരാശരിയില്‍ 2855 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഒമ്പത് സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോണി ബെയര്‍സ്‌റ്റോയ്ക്ക് 87 റണ്‍സ് പരമ്പരയില്‍ നേടാനായാല്‍ മുന്‍ സൂപ്പര്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ 3293 റണ്‍സെന്ന നേട്ടത്തെ മറികടക്കാന്‍ കഴിയും. 83 ഏകദിനങ്ങളില്‍ നിന്നും 10 സെഞ്ച്വറികളടക്കം 3207 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികള്‍ കൂടി കുറിക്കാനായാല്‍ 12 സെഞ്ച്വറികളെന്ന മുന്‍ ഓപ്പണര്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്കിന്റെ നേട്ടത്തിനൊപ്പവും ബെയര്‍‌സ്റ്റോയെത്തും.

Story first published: Sunday, March 21, 2021, 17:47 [IST]
Other articles published on Mar 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X