വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡുകളുടെ തമ്പുരാനായി ധോണി... വെല്ലാന്‍ ആരുമില്ല!! ഹിറ്റ്മാനും റെക്കോര്‍‍ഡ് ബുക്കില്‍‍

ചില ലോക റെക്കോര്‍ഡുകളാണ് കഴിഞ്ഞ മല്‍സരത്തില്‍ പിറന്നത്

വീണ്ടും റെക്കോർഡുമായി എം എസ് ധോണി | Oneindia Malayalam

ബ്രിസ്റ്റള്‍: ഇംഗ്ലീഷ് പരീക്ഷ ഇത്തവണ പാസാവാന്‍ ഉറച്ചു തന്നെയാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് അടിവരയിട്ടാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീം ഇന്ത്യ കൈക്കലാക്കിയത്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ തുരത്തുകയായിരുന്നു. ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഈ മല്‍സരത്തില്‍ പുതിയ ചില റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കപ്പെടുകയും ചെയ്തിരുന്നു. എംഎസ് ധോണിയും രോഹിത്തുമാണ് ഈ നേട്ടത്തിന് അവകാശികളായത്.

ധോണിക്ക് ക്യാച്ചുകളില്‍ ഫിഫ്റ്റി

ധോണിക്ക് ക്യാച്ചുകളില്‍ ഫിഫ്റ്റി

കഴിഞ്ഞ ദിവലം 37ാം പിറന്നാള്‍ ആഘോഷിച്ച ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ധോണി നിരവധി റെക്കോര്‍ഡുകളാണ് ഇംഗ്ലണ്ടിനെതിരേ കടപുഴക്കിയത്. അന്താരാഷ്ട്ര ട്വന്റി20യില്‍ 50 ക്യാച്ചുകള്‍ തികച്ച ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോര്‍ഡ് ധോണി സ്വന്തം പേരിലാക്കി.

ഒരു കളിയില്‍ അഞ്ച് ക്യാച്ചുകള്‍

ഒരു കളിയില്‍ അഞ്ച് ക്യാച്ചുകള്‍

50 ക്യാച്ചുകള്‍ തികയ്ക്കുന്നതിനൊപ്പം അന്താരാഷ്ര ട്വന്റി20യില്‍ ഒരു മല്‍സരത്തില്‍ അഞ്ചു ക്യാച്ചുകളെന്ന ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണി സ്വന്തം പേരില്‍ കുറിച്ചു.
മൂന്നാം ട്വന്റി20യില്‍ ജാസണ്‍ റോയ്, അലെക്‌സ് ഹെയ്ല്‍സ്, ഇയോന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം പ്ലങ്കെറ്റ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ധോണിയുടെ ഗ്ലൗസുകളിലൊതുങ്ങിയത്.

ആറു പേരെ പുറത്താക്കി

ആറു പേരെ പുറത്താക്കി

അഞ്ചു ക്യാച്ചുകളടക്കം ആറു പേരെയാണ് മല്‍സരത്തില്‍ ധോണി പുറത്താക്കിയത്. ഇതും ലോക റെക്കോര്‍ഡാണ്. ഒരു മല്‍സരത്തില്‍ ആറു പേരെ പുറത്താക്കിയ ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.
അഞ്ചു ക്യാച്ചുകള്‍ എടുക്കുന്നതിനൊപ്പം ഒരു റണ്ണൗട്ടും ധോണിയുടെ പേരിലുണ്ട്. അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് നേരത്തേ അഞ്ചു പേരെ പുറത്താക്കി റെക്കോര്‍ഡിട്ടിരുന്നു. ഇതാണ് ധോണി പഴങ്കഥയാക്കിയത്.

 150 ക്യാച്ചുകള്‍

150 ക്യാച്ചുകള്‍

ഇവ മാത്രമല്ല മറ്റൊരു റെക്കോര്‍ഡ് കൂടി ധോണി തന്റെ പേരിലേക്ക് എഴുതിത്തേര്‍ത്തു. ട്വന്റി20യില്‍ 150 ക്യാച്ചുകളെടുത്ത ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറി. ഇന്ത്യക്കു വേണ്ടി മാത്രമല്ല ഐപിഎല്ലിലെയും ക്യാച്ചുകളടക്കമാണ് ഇത്.

ഒരേയൊരു ഹിറ്റ്മാന്‍

ഒരേയൊരു ഹിറ്റ്മാന്‍

മൂന്നാം ട്വന്റി20യില്‍ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ രോഹിത്ത് പുതിയൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ടി20 കരിയറിലെ മൂന്നാം സെഞ്ച്വറിയായിരുന്നു അദ്ദേഹം മല്‍സരത്തില്‍ നേടിയത്.
ഇതോടെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലുമായി (ഏകദിന, ട്വന്റി20, ടെസ്റ്റ്) മൂന്നു വീതം സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ ആദ്യത്തെ താരമായി രോഹിത് മാറി.

കോളിന്‍ മണ്‍റോയ്‌ക്കൊപ്പം രോഹിത്

കോളിന്‍ മണ്‍റോയ്‌ക്കൊപ്പം രോഹിത്

അന്താരാഷ്ട്ര ട്വന്റി20യില്‍ മൂന്നു സെഞ്ച്വറികള്‍ക്കു അവകാശിയാവുന്ന ലോകത്തിലെ രണ്ടാമത്തെ താരമാണ് രോഹിത്. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ കോളിന്‍ മണ്‍റോ മാത്രമേ നേരത്തേ ഈ നേട്ടത്തിന് ഉടമയായിട്ടുള്ളൂ.
ഈ കളിയിലെ പ്രകടനത്തോടെ ട്വന്റി20യില്‍ രോഹിത് 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു. വിരാട് കോലി, ബ്രെന്‍ഡന്‍ മക്കുല്ലം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ശുഐബ് മാലിക്ക് എന്നിവര്‍ക്കു ശേഷം 2000 റണ്‍സ് ക്ലബ്ബില്‍ അംഗമായ താരമാണ് അദ്ദേഹം.

തുടര്‍ച്ചയായ ആറാം പരമ്പര നേട്ടം

തുടര്‍ച്ചയായ ആറാം പരമ്പര നേട്ടം

ടീം ഇന്ത്യയുടെ തുടര്‍ച്ചയായ ആറാമത്തെ ട്വന്റി20 പരമ്പര നേട്ടമാണ് ഇംഗ്ലണ്ടിനെതിരേ കുറിച്ചത്.
മാത്രമല്ല ഇതുവരെ മൂന്നു മല്‍സരങ്ങളടങ്ങിയ എട്ടു ടി20 പരമ്പരകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഈ പരമ്പരകളിലെല്ലാം ചാംപ്യന്‍മാരാവും ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, July 9, 2018, 11:22 [IST]
Other articles published on Jul 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X