വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി- റിഷഭ് ഓപ്പണ്‍ ചെയ്യണം, ഇന്ത്യ ലോക ചാംപ്യന്‍മാരാവുമെന്ന് വീരു!

വൈറ്റ് ബോളിലും റിഷഭ് ഓപ്പണ്‍ ചെയ്യണം

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലേക്കു വന്നയാളാണ് റിഷഭ് പന്ത്. പക്ഷെ കരിയറിന്റെ തുടക്കകാലത്തു വിക്കറ്റ് കീപ്പിങിന്റെയും ബാറ്റിങിന്റെയും പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളും അദ്ദേഹം നേരിട്ടിരുന്നു. മല്‍സരത്തിനിടെ റിഷഭിന്റെ ഭാഗത്തു നിന്നും വിക്കറ്റ് കീപ്പിങില്‍ ചെറിയ പിഴവുണ്ടാവുമ്പോല്‍ പോലും കാണികള്‍ ധോണിയുടെ പേര് ആര്‍പ്പുവിളിച്ച് താരത്തെ അപമാനിച്ചിരുന്നു.

1

പക്ഷെ തുടക്കത്തിലെ ഈ പിഴവുകളെല്ലാം മറികടന്ന് റിഷഭ് ശക്തമായി തിരിച്ചുവരികയും ടീമിലെ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. നിലവില്‍ മധ്യനിരയിലാണ് ഡിസിക്കായി റിഷഭ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

1

റിഷഭ് പന്തിനു ഓപ്പണറുടെ റോളില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. സ്‌പോര്‍ട്‌സ് 18നു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഫ്റ്റിയോ, സെഞ്ച്വറിയോ നേടണമെന്ന ആഗ്രഹത്തോടെയല്ല നമ്മള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിക്കുന്നത്. മറിച്ച് സാഹചര്യം എന്തായാലും, എതിരാളി ആയാലും അതിവേഗം സ്‌കോര്‍ ചെയ്യുന്നതിനു വേണ്ടിയാണ് കളിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

3

റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി സ്ഥിരമായി നാല്- അഞ്ച് പൊസിഷനുകളിലാണ് ബാറ്റ് ചെയ്യുന്നത്. കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന സാഹര്യങ്ങളില്‍ താരത്തിനു കളിക്കേണ്ടതായി വരും. പക്ഷെ ഓപ്പണിങിലേക്കു വരികയാണെങ്കില്‍ റിഷഭിനു കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും വീരേന്ദര്‍ സെവാഗ് വിലയിരുത്തി.
റിഷഭ് 30 ടെസ്റ്റുകളില്‍ നിന്നും ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത് 1920 റണ്‍സാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും ശ്രദ്ധേയമായ പ്രകടനം താരം നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 715ഉം ടി20യില്‍ 683ഉം റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം

4

ടെസ്റ്റില്‍ പൃഥ്വി ഷായുടെ ഓപ്പണിങ് പങ്കാളിയായി റിഷഭ് പന്ത് വരികയാണെങ്കില്‍ ഇന്ത്യ കൂടുതല്‍ അപകടകാരിയായി മാറുമെന്നു വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കു ആവേശം തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുന്നയാലാണ് പൃഥ്വി. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും താരം ഇന്ത്യയെ സഹായിക്കും.
പൃഥ്വി ഷായും റിഷഭ് പന്തും ഒരേ ടീമില്‍ കളിക്കുകയാണെങ്കില്‍ അത എതിരാളികളെ ഭയപ്പെടുത്തും. 400 റണ്‍സ് മതിയാവുമോയന്നു പോലും എതിരാളികള്‍ ആശങ്കപ്പെടും. പൃഥ്വിയും റിഷഭും ഒരേ ടീമില്‍ ഓപ്പണറായി കൡച്ചാല്‍ അതു ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ സഹായിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യ ജേതാ്ക്കളാവമെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

5

നിലവില്‍ ഐപിഎല്ലില്‍ റിഷഭ് പന്തും പൃഥ്വി ഷായും ഒരേ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരങ്ങളാണ് ഇരുവരും. ഡിസിയുടെ ക്യാപ്റ്റന്‍ കൂടിയാണ് റിഷഭ്. ഡിസിയുടെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായ പൃഥ്വിയെ കഴിഞ്ഞ സീസണിനു ശേഷം ഡിസി നിലനിര്‍ത്തുകയായിരുന്നു. ടൈഫോയ്ഡ് പിടിപെട്ടതു കാരണം സീസണിലെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

Story first published: Saturday, May 21, 2022, 16:17 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X