ധോണി വിരമിക്കണം എന്ന് പറയുന്നവർ ഈ കണക്കുകൾ നോക്കൂ.. എന്നിട്ട് ഈ കളിക്കാരെ കിണറ്റിൽ എറിഞ്ഞിട്ട് വാ!!

Posted By:

മുംബൈ: വീരേന്ദർ സേവാഗ്, വി വി എസ് ലക്ഷ്മണ്‍, അജിത് അഗാർ‌ക്കർ.. എം എസ് ധോണി എന്ന ട്വന്റി 20 പ്ലേയറുടെ കാലം കഴിഞ്ഞു എന്ന് കരുതുന്നവരുടെ പട്ടികയാണ്. ഇത് താരങ്ങളുടെ കാര്യം. എന്നാൽ താരങ്ങളല്ലാത്ത ക്രിക്കറ്റ് ആരാധകരിൽ പലർക്കും ഇതേ അഭിപ്രായമുണ്ട്. ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് വരും ധോണി വിരോധികളുടെ ലിസ്റ്റ്.

സംഭവം ശരിയാണ്. പണ്ടത്തെപ്പോലെ തോന്നുമ്പോൾ തോന്നുമ്പോൾ സിക്സടിക്കാനുള്ള കപ്പാസിറ്റി ഒന്നും ഇപ്പോൾ ധോണിക്ക് ഇല്ല. നിർണായക മത്സരങ്ങളിൽ പോലും വേഗം കണ്ടെത്താനാകാതെ പതറുന്നും ഉണ്ട്. എന്ന് വെച്ച് ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ. ഇനി അതും വേണ്ട, 2017ൽ ഇത് വരെ ധോണിയടക്കമുളള ഇന്ത്യൻ താരങ്ങളുടെ പ്രകടനം നോക്കൂ, എന്നിട്ട് പറയൂ ധോണി വിരമിക്കണോ എന്ന്.

ക്യാപ്റ്റൻ വിരാട് കോലി

ക്യാപ്റ്റൻ വിരാട് കോലി

ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് മറ്റേതൊരു ഫോർമാറ്റ് പോലെ ട്വന്റി 20യിലും 2017ൽ ഇന്ത്യയുടെ താരം. 10 കളികളിലെ 10 ഇന്നിങ്ങ്സുകളിലായി 299 റൺസാണ് കോലിയുടെ പേരിൽ ഈ വർഷം ഉള്ളത്. 152 സ്ട്രൈക്ക് റേറ്റ്. 37 ന് മേൽ ശരാശരി. ക്യാപ്റ്റന്‍ സൂപ്പറാ.

ഹിറ്റ്മാൻ രോഹിത് ശർമ

ഹിറ്റ്മാൻ രോഹിത് ശർമ

കോലി കഴിഞ്ഞാൽ ഹിറ്റ്മാൻ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിലെ സംഭവം എന്നാണ് ആരാധകരുടെ തള്ള്. 5 കളികളിൽ ഈ വർഷം ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമയുടെ പേരിൽ ഉള്ളത് വെറും 121 റൺസാണ്. അതും ബെസ്റ്റ് സ്കോർ 80 ഉൾപ്പെടെ. ശരാശരി വെറും 20.16.

ഗബ്ബാർ ശിഖർ ധവാൻ

ഗബ്ബാർ ശിഖർ ധവാൻ

രോഹിത് ശർമയുടെ ഓപ്പണിങ് പാർട്ട്ണറും സ്റ്റാർ ബാറ്റ്സ്മാനുമായ ശിഖർ ധവാൻ എത്ര മത്സരം കളിച്ച് എത്ര റൺസടിച്ചു എന്ന് നോക്കൂ. രോഹിതിനെ പോലെ തന്നെ കളി ആറ്. റൺസ് 127. ശരാശരി 25. ഉയർന്ന സ്കോർ ധവാനും 80 തന്നെ. സ്ട്രൈക്ക് റേറ്റ് 138.

വെടിക്കെട്ട് ഹർദീക് പാണ്ഡ്യ

വെടിക്കെട്ട് ഹർദീക് പാണ്ഡ്യ

എം എസ് ധോണിയെക്കാൾ വലിയ ഫിനിഷർ എന്നൊക്കെയാണ് ഹർദീക് പാണ്ഡ്യയെ ആരാധകർ വാഴ്ത്തുന്നത്. സംഗതി നല്ലത് തന്നെ. എന്നാൽ പാണ്ഡ്യയുടെ 2017ലെ ട്വന്റി 20 സ്കോറുകളൊന്ന് നോക്കുന്നോ.. 8 കളി 7 ഇന്നിംഗ്സ്, ആകെ സ്കോർ 62. ശരാശരി 10. എന്നാൽ സ്ട്രൈക്ക് റേറ്റ് എങ്കിലും ഉണ്ടോ. അതുമില്ല. വെറും 110.

ഇനി ധോണിയെ നോക്കുന്നോ

ഇനി ധോണിയെ നോക്കുന്നോ

ഇനി ഫോമില്ലാത്തവനെന്ന് എല്ലാവരും പറയുന്ന, ടീമിന് ഭാരമാകുന്ന ധോണിയുടെ പ്രകടനം നോക്കാം. വിരാട് കോലിക്ക് പിന്നിലായി ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറർ. 10 കളിയിൽ 9 ഇന്നിംഗ്സ്. 33 ശരാശരിയും 138 സ്ട്രൈക്ക് റേറ്റും. ഉയർന്ന സ്കോർ 56 - ഇതാണ് ധോണിയുടെ 2017ലെ സമ്പാദ്യം.

ഇനി ധോണിയെ പുറത്താക്കട്ടെ?

ഇനി ധോണിയെ പുറത്താക്കട്ടെ?

ഹർദീക് പാണ്ഡ്യ ഒഴികെ മേൽ പറഞ്ഞ എല്ലാവരും ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരാണ്. എന്നാൽ ധോണിയോ വിക്കറ്റ് കീപ്പർ കൂടിയാണ്. എന്നിട്ടും കോലിക്ക് തൊട്ടുപിന്നിൽ റൺസുകളും ശരാശരിയും ധോണിക്ക് ഉണ്ട്. മധ്യനിരയിൽ ധോണി കൂടി ഇല്ലാത്ത അവസ്ഥയിൽ രോഹിതിന്റെയും ധവാന്റെയും പാണ്ഡ്യയുടെയും കയ്യില്‍ ഇന്ത്യയുടെ ബാറ്റിംഗ് സുരക്ഷിതമാണോ?

Story first published: Monday, November 13, 2017, 13:54 [IST]
Other articles published on Nov 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍