വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി വിരമിക്കാറായോ? രവി ശാസ്ത്രി പറയും ഉത്തരം

മുംബൈ: മഹേന്ദ്ര സിങ് ധോണി വിരമിക്കാറായില്ലേ? നാളുകള്‍ കുറച്ചായി ഈ ചോദ്യം ക്രിക്കറ്റ് ലോകത്ത് മുഴങ്ങാന്‍ തുടങ്ങിയിട്ട്. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് എന്നിവരെല്ലാം ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. ലോകകപ്പിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല.

തിരിച്ചുവരാൻ ധോണി

രണ്ടു മാസമായിരുന്നു താരത്തിന് അനുവദിച്ച അവധി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ബംഗ്ലാദേശിനെതിരെയും കളിക്കില്ലെന്ന് ധോണി സെലക്ടര്‍മാരെ അറിയിച്ചു. ഒരുഭാഗത്ത് അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോഴും മഹേന്ദ്ര സിങ് ധോണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിടിനല്‍കിയിട്ടില്ല.
സൂചനകള്‍ ശരിയെങ്കില്‍ ജനുവരിയില്‍ ധോണി ടീമില്‍ തിരിച്ചെത്തും. ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ധോണി.

നിലപാട് അറിയിച്ച് ശാസ്ത്രി

മറുഭാഗത്ത് ഇന്ത്യയ്ക്ക് രണ്ടു ലോകകപ്പുകള്‍ നേടിക്കൊടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് മാന്യമായി വിടവാങ്ങാന്‍ അവസരമൊരുക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞയിടെ സൂചിപ്പിക്കുകയുണ്ടായി. എന്തായാലും ധോണിയെ കുറിച്ചുള്ള അനിശ്ചിതത്വം ടീമില്‍ തുടരവെ വിഷയത്തില്‍ പരിശീലകന്‍ രവി ശാസ്ത്രി നിലപാട് അറിയിച്ചിരിക്കുകയാണ്.

പിടിവാശിയെന്തിന്

ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ചാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് മഹേന്ദ്ര സിങ് ധോണി. അദ്ദേഹം പെട്ടെന്നു വിരമിക്കണമെന്ന് ആളുകള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി തുറന്നടിച്ചു.

ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമോ? കോലിയുടെ മനസ്സിലെന്ത്? അത് കണ്ടുപിടിച്ചെന്ന് ഗാംഗുലി

മാന്യമായി വിടവാങ്ങും

എല്ലാവര്‍ക്കുമറിയാം ധോണി വൈകാതെ വിരമിക്കുമെന്ന്. ഈ തീരുമാനമെടുക്കാനുള്ള സാവകാശം മഹേന്ദ്ര സിങ് ധോണിക്ക് നല്‍കണം. കഴിഞ്ഞ 15 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. മാന്യമായി വിടവാങ്ങാനുള്ള അവകാശം ധോണിക്കുണ്ടെന്ന് ശാസ്ത്രി വ്യക്തമാക്കി. നിലവില്‍ ധോണിയുടെ വിടവ് നികത്താന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായുള്ള അന്വേഷണത്തിലാണ് ടീം.

ധോണിക്ക് പകരക്കാരൻ

2014 -ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുമ്പോള്‍ വൃദ്ധിമാന്‍ സാഹയുണ്ടായിരുന്നു ധോണിക്ക് പകരം ഗ്ലൗസണിയാന്‍. എന്നാല്‍ ഏകദിനത്തിലും ട്വന്റി-20 -യിലും ഈ ചിത്രം പൂര്‍ണമല്ല. ഭാവി വിക്കറ്റ് കീപ്പറെന്ന് വാഴ്ത്തുമ്പോഴും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റിഷഭ് പന്തിന് കഴിയാത്തതാണ് പ്രശ്‌നം. തുടരെ രണ്ടു ട്വന്റി-20 ലോകകപ്പുകളാണ് നടക്കാനിരിക്കുന്നത്. ടീം ഇന്ത്യയ്ക്ക് മുന്നില്‍ സമയം പരിമിതമാണ്.

ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ തഴയപ്പെട്ടു!! അവര്‍ പറഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തലുമായി സച്ചിന്‍

സജീവമാകില്ല

പന്ത് പരാജയപ്പെടുന്ന പക്ഷം ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലേക്ക് സെലക്ഷന്‍ കമ്മിറ്റി നോട്ടമെത്തിക്കും. അനുയോജ്യനായ പകരക്കാരനെ ടീം ഇന്ത്യ കണ്ടെത്തിയതിന്് ശേഷം മാത്രമായിരിക്കും ധോണി വിരമിക്കുകയെന്ന സൂചന അഭിമുഖത്തില്‍ രവി ശാസ്ത്രി നല്‍കിയിട്ടുണ്ട്. ഇതേസമയം, വിരമിക്കില്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ ധോണി പഴയപടി സജീവമാകില്ല. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ വേണ്ടിയാണിത്.

Story first published: Saturday, October 26, 2019, 11:23 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X