ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ തഴയപ്പെട്ടു!! അവര്‍ പറഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തലുമായി സച്ചിന്‍
മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന് വഴങ്ങാത്ത റെക്കോര്‍ഡുകളും ചുരുക്കമാണ്. വിരമിക്കുന്നതിനു മുമ്പ് ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും സച്ചിന് മുന്നില്‍ വഴിമാറിയിരുന്നു.
എന്നാല്‍ ക്രിക്കറ്റിലേക്കുള്ള വരവ് അദ്ദേഹത്തിന് അത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനത്തിലൂടെയാണ് താന്‍ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചതെന്നു അദ്ദേഹം പറയുന്നു. ആദ്യമായി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തപ്പോള്‍ താന്‍ തഴയപ്പെട്ടതായും വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

അന്നു തഴയപ്പെട്ടു
പശ്ചിമ മഹാരാഷ്ട്രയിലെ ഒരുസ്‌കൂളില്‍ വച്ച് കുട്ടികളുമായി സംസാരിക്കവെയാണ് സച്ചിന്‍ കരിയറിന്റെ ആദ്യകാലത്തെ കയ്‌പേറിയ ഓര്‍മകള്‍ പങ്കുവച്ചത്. ആദ്യമായി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയത് ഇപ്പോഴും ഓര്‍മിക്കുന്നു. അന്ന് സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കുകയായിരുന്നു. കഠിനാധ്വാനം നടത്തണമെന്നും കളി ഇനിയും മെച്ചപ്പെടുത്തണമെന്നുമാണ് ഒഴിവാക്കപ്പെട്ട ശേഷം സെലക്ടര്‍മാര്‍ തന്നെ ഉപദേശിച്ചതെന്നും സച്ചിന്‍ വെളിപ്പെടുത്തി.

കടുത്ത നിരാശ തോന്നി
സെലക്ഷന്‍ ട്രയല്‍സില്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ കടുത്ത നിരാശയനുഭവപ്പെട്ടതായി സച്ചിന്‍ വ്യക്തമാക്കി. കാരണം അന്ന് ട്രയല്‍സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നുവെന്നാണ് താന്‍ കരുതിയത്. പക്ഷെ പ്രതീക്ഷിച്ച റിസല്‍റ്റ് ലഭിച്ചില്ല. ഇതിന്റെ ഭാഗമായി സെലക്ഷന്‍ ലഭിച്ചതുമില്ല. എന്നാല്‍ അതിനു ശേഷം കൂടുതല്‍ ലക്ഷ്യബോധം കൈവന്നു. അര്‍പ്പണമനോഭാവത്തോടെ കൂടുതല്‍ കഠിനാധ്വാനം നടത്തുകയും ചെയ്തു. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കണമെങ്കില്‍ മറ്റു കുറുക്കുവഴികളൊന്നും നിങ്ങളെ സഹായിക്കില്ലെന്നും സച്ചിന്‍ കുട്ടികളോട് പറഞ്ഞു.

കുടുംബത്തോട് കടപ്പാട്
ക്രിക്കറ്റില്‍ താന്‍ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചതിനു പിന്നില്‍ കുടുംബം തന്നെയാണെന്ന് സച്ചിന്‍ വെളിപ്പെടുത്തി. ഈ വിജയങ്ങള്‍ക്കെല്ലാം കടപ്പെട്ടിരിക്കുന്നത് കുടുംബത്തോടാണ്. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്്. മാതാപിതാക്കളില്‍ തുടങ്ങി സഹോദരന്‍ അജിത്, മൂത്ത സഹോദരന്‍ നിതിന്‍ എന്നിവരെല്ലാം വലിയ പിന്തുണയാണ് തനിക്കു നല്‍കിയതെന്നും സച്ചിന്‍ പറയുന്നു. വിവാഹ ശേഷം പൂനെയില്‍ താമസിക്കുന്ന സഹോദരിയുടെയും പിന്തുണ മറക്കാനാവില്ല. ജീവിതത്തില്‍ തനിക്കു ആദ്യമായി ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത് ഈ സഹോദരിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
വിവാഹ ശേഷം ഭാര്യ അഞ്ജലി, മക്കളായ അര്‍ജുന്‍, സാറ എന്നിവരും അഞ്ജലിയുടെ രക്ഷിതാക്കളും, അങ്കിള്‍, ആന്റി എന്നിവരുമെല്ലാം കരിയറില്‍ ഏറെ പിന്തുണ നല്‍കിയിട്ടുണ്ട്്. കൂടാതെ കോച്ച് രമാകാന്ത് അച്ചരക്കറുടെയും പിന്തുണ മറക്കാനാവില്ലെന്നു സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications