വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന് എന്തുകൊണ്ട് ഇന്ത്യന്‍ കോച്ചുമാരെ വേണ്ട? അവര്‍ക്കും അവസരം വേണം, തുറന്നടിച്ച് ദ്രാവിഡ്

നിലവില്‍ എന്‍സിഎ മേധാവിയാണ് മുന്‍ ഇതിഹാസം

IPL teams miss a trick by not using more Indian coaches: Rahul Dravid | Oneindia Malayalam

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ത്യന്‍ പരിശീലകര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ കോച്ചുമാര്‍ക്കു ഫ്രാഞ്ചൈസികള്‍ വേണ്ടത്ര അവസരം നല്‍കാത്തതില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ മികച്ച കോച്ചുമാര്‍ ഇന്ത്യയിലുണ്ട്. അവരുടെ കഴിവില്‍ തനിക്കു പൂര്‍ണ വിശ്വാസവുമുണ്ട്. ക്രിക്കറ്റില്‍ പ്രതിഭാശാലികളായ നിരവധി പേരുള്ളതു പോലെ പരിശീലനരംഗത്തും കേമന്‍മാരുടെ വലിയ നിരയുണ്ട്. അവര്‍ക്ക് അവസരം നല്‍കി ആത്മവിശ്വാസം നല്‍കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

dravid

തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ എങ്കില്‍ മാത്രമേ അവര്‍ക്കു സാധിക്കുകയുള്ളൂ. തീര്‍ച്ചയായും ഇന്ത്യന്‍ കോച്ചുമാര്‍ ഐപിഎല്ലില്‍ മികവ് തെളിയിക്കുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. പരിചയമുള്ള പലര്‍ക്കും ഐപിഎല്ലില്‍ അസിസ്റ്റന്റ് കോച്ചുമാരായി അവസരം ലഭിക്കാത്തത് തന്നെ പലപ്പോഴും നിരാശപ്പെടുത്താറുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ടീം ലൈനപ്പില്‍ അഴിച്ചുപണി നിര്‍ദ്ദേശിച്ച് വിവിഎസ് ലക്ഷ്മണ്‍ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ടീം ലൈനപ്പില്‍ അഴിച്ചുപണി നിര്‍ദ്ദേശിച്ച് വിവിഎസ് ലക്ഷ്മണ്‍

നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. പ്രാദേശിക താരങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാവുക ഇന്ത്യന്‍ കോച്ചുമാര്‍ക്കു തന്നെയായിരിക്കും. ഇന്ത്യന്‍ കോച്ചുമാരെ നിയോഗിച്ചാല്‍ അതു ഫ്രാഞ്ചൈസികള്‍ക്കു തീര്‍ച്ചയായും ഗുണം ചെയ്യും. ഇന്ത്യന്‍ കളിക്കാരെ കൂടുതല്‍ നന്നായി മനസ്സിലാക്കാനും, ഉപയോഗിക്കാനും ഇവിടുത്തെ കോച്ചുമാര്‍ക്കു തന്നെയാണ് സാധിക്കുകയെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.

Story first published: Friday, November 29, 2019, 14:30 [IST]
Other articles published on Nov 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X