വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രഹാനെയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്? ആര്‍ അശ്വിന്‍ തുറന്ന് പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.ഇതോടെ വിരാട് കോലിയെ മാറ്റി രഹാനെയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ഒരു പറ്റം ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവിശ്യപ്പെട്ടിരുന്നു. ആക്രമണോത്സുകത നിറഞ്ഞ ക്യാപ്റ്റനാണ് കോലിയെങ്കില്‍ ശാന്തശീലനും സൗമ്യനുമാണ് രഹാനെ. ഇരുവരും വ്യത്യസ്ത ശൈലിയുള്ള മികച്ച നായകന്മാരാണ്. ഇപ്പോഴിതാ വിരാട് കോലിയും അജിന്‍ക്യ രഹാനെയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.

'നായകന്മാരെ താരതമ്യപ്പെടുത്തിയുള്ള രീതികളില്‍ നിന്ന് അകലം പാലിക്കുന്നവനാണ് ഞാന്‍. മികച്ച താരങ്ങള്‍ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഉള്ളതിനാല്‍ മികച്ച വിജയങ്ങള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വിരാട് എന്തും മുഖത്ത് നോക്കി തുറന്ന് പറയുന്ന നായകനാണ്. എന്നാല്‍ രഹാനെ അത്തരത്തില്‍ ചെയ്യാറില്ല. എന്നാല്‍ ഇരുവരും നയിക്കുന്ന രീതി ഒരുപോലെയാണ്'-അശ്വിന്‍ പറഞ്ഞു.

rashwinandkohlirahane

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര നേടിത്തന്ന നായകനാണ് വിരാട് കോലി.ടെസ്റ്റില്‍ മറ്റ് ഇന്ത്യന്‍ നായകന്മാരേക്കാള്‍ മികച്ച റെക്കോഡ് വിരാട് കോലിക്കുണ്ട്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കോലിയുടെ ബാറ്റിങ്ങില്‍ ഒരിക്കല്‍ പോലും പ്രതിഫലിച്ചിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കും. അതില്‍ മാറ്റം വരാന്‍ നിലവില്‍ യാതൊരു സാധ്യതയുമില്ല.

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരമാണ് കോലി. ഐസിസിയുടെ നൂറ്റാണ്ടിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കോലിക്കായിരുന്നു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകള്‍ കോലിക്ക് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ ഐസിസിയുടെ ഒരു കിരീടം പോലും ഇന്ത്യന്‍ അലമാരയിലെത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. അതിലെ ഇന്ത്യയുടെ നേട്ടം ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് നിര്‍ണ്ണായകമാവും.

ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. വൈസ് ക്യാപ്റ്റനായി അശ്വിന്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുജാരയെയാണ് ആണ് നിയമിച്ചത്. ഇതിനെക്കുറിച്ചും അശ്വിന്‍ പ്രതികരിച്ചു. 'എനിക്കതില്‍ യാതൊരു നിരാശയുമില്ല. വ്യക്തമായ പദ്ധതി എനിക്കുണ്ടായിരുന്നു. എനിക്ക് വേണ്ട എല്ലാ പിന്തുണയും നായകനും ഉപനായകനും നല്‍കിയിരുന്നു'-അശ്വിന്‍ പറഞ്ഞു.

Story first published: Tuesday, January 26, 2021, 11:37 [IST]
Other articles published on Jan 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X