വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ ചില്ലറക്കാരല്ല, ക്രിക്കറ്റിലെ ഭയങ്കരന്‍മാര്‍... കളിച്ചത് ഒന്നല്ല, 2 രാജ്യങ്ങള്‍ക്കു വേണ്ടി!!

ചില താരങ്ങള്‍ രണ്ടു വ്യത്യസ്ത താരങ്ങളെ പ്രതിനിധീകരിച്ച് ഇറങ്ങയിട്ടുണ്ട്

ലണ്ടന്‍: ഒരു താരം തന്നെ രണ്ടു വ്യത്യസ്ത രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുകയെന്നത് നേരത്തേ അത്ര പരിചിതമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരവധി പേരാണ് ഒരു രാജ്യത്തിനു വേണ്ടി കളിച്ച ശേഷം പിന്നീട് മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നത്. ഫുട്‌ബോളിലും ക്രിക്കറ്റിലുമെല്ലാം ഇപ്പോള്‍ ഇങ്ങനെയുള്ള താരങ്ങളെ കാണാനാവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27 താരങ്ങളാണ് രണ്ടു വ്യത്യസ്ത രാജ്യങ്ങള്‍ക്കു വേണ്ടി ഇതുവരെ കളിച്ചിട്ടുള്ളത്.

എന്നാല്‍ ന്യൂജന്‍ ക്രിക്കറ്റെന്നറിയപ്പെടുന്ന ട്വന്റി20യില്‍ ഇത്തരത്തില്‍ രണ്ടു രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞ അധികം താരങ്ങളില്ലെന്നു കാണാം. ഇത്തരത്തില്‍ കുട്ടി ക്രിക്കറ്റില്‍ രണ്ടു ടീമുകള്‍ക്കായി കളിച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മാര്‍ക്ക് ചാപ്മാന്‍ (ന്യൂസിലന്‍ഡ്, ഹോങ്കോങ്)

മാര്‍ക്ക് ചാപ്മാന്‍ (ന്യൂസിലന്‍ഡ്, ഹോങ്കോങ്)

ന്യൂസിലന്‍ഡില്‍ നടന്ന ടി20 സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാര്‍ക്ക് ചാപ്മാന്‍. ഓക്‌ലന്‍ഡ് എയ്‌സസ് ടീമിനു വേണ്ടി കളിച്ച താരം 295 റണ്‍സ് നേടിയിരുന്നു. ഹോങ്കോങില്‍ ജനിച്ച ചാപ്മാന്റെ അച്ഛന്‍ ന്യൂസിലന്‍ഡുകാരനാണ്. അതുകൊണ്ടു തന്നെ ഹോങ്കോങിനു വേണ്ടിയും ന്യൂസിലന്‍ഡിനും വേണ്ടി കളിക്കാനും അദ്ദേഹം അര്‍ഹനാണ്.
ഹോങ്കോങിനായി 19 ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ച ശേഷമാണണ് ചാപ്മാന്‍ തന്റെ അച്ഛന്റെ ജന്‍മനാടായ ന്യൂസിസലന്‍ഡിലേക്കു മാറുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കിവീസ് കളിച്ചപ്പോള്‍ ചാപ്മാനും ന്യൂസിലന്‍ഡ് ടീമിലുണ്ടായിരുന്നു. ഇതുവരെ കിവീസിനായി നാലു ടി20കളിലും മൂന്ന് ഏകദിനനങ്ങളിലും താരം കളിച്ചിട്ടുണ്ട്.

എഡ് ജോയ്‌സ് (ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്)

എഡ് ജോയ്‌സ് (ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്)

അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ചു വളര്‍ന്ന എഡ് ജോയ്‌സ് അയര്‍ലന്‍ഡില്‍ തന്നെയാണ് തുട്ടക്കകാലത്ത് കളിച്ചത്. 2006ല്‍ ഇംഗ്ലണ്ടിന്റെ ഏകദിന ടീമിനായി കളിച്ചുകൊണ്ട് എഡ് ജോയ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. പിന്നീട് ട്വന്റി20യിലും താരം ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞു. 17 ഏകദിനങ്ങളും രണ്ട് ട്വന്റികളും ഇംഗ്ലണ്ടിനു വേണ്ടി കളിച്ച ശേഷം 2010ല്‍ എഡ് ജോയ്‌സ് തന്റെ ജന്‍മനാടായ അയര്‍ലന്‍ഡിലേക്കു മാറി. 2011ലെ ലോകകപ്പില്‍ കളിച്ച ഐറിഷ് ടീമില്‍ അദ്ദേഹമുണ്ടായിരുന്നു.
തൊട്ടടുത്ത വര്‍ഷമാണ് അയര്‍ലന്‍ഡിന്റെ ട്വന്റി20 ടീമില്‍ എഡ് ജോയ്‌സ് എ ത്തുന്നത്. ഇതുവരെ 16 ടി20കളില്‍ കളിച്ചിട്ടുള്ള താരം 404 റണ്‍സ് നേടിയിട്ടുണ്ട്. 2015ല്‍ എഡ് ജോയ്‌സ് ടി20യില്‍ നിന്നും വിരമിച്ചു.

ലൂക്ക് റോഞ്ചി (ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്)

ലൂക്ക് റോഞ്ചി (ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്)

ന്യൂസിലന്‍ഡില്‍ ജനിച്ചു വളര്‍ന്ന ലൂക്ക് റോഞ്ച് വളരെ ചെറിയ പ്രായത്തിലാണ് കുടുംബത്തിനൊപ്പം ഓസ്‌ട്രേലിയയിലേക്കു താമസം മാറിയത്. 2008ല്‍ ഓസീസ് ടീമിനു വേണ്ടി അരങ്ങേറിയ റോഞ്ചി നാല് ഏകദിനങ്ങളിലും മൂന്നു ട്വന്റി20 മല്‍സരങ്ങളിലും കളിച്ചു. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
ഇതേ തുടര്‍ന്നാണ് 2012ല്‍ റോഞ്ചി തന്റെ ജന്‍മനാടായ ന്യൂസിലന്‍ഡിലേക്കു തിരിച്ചുപോവുന്നത്. 2013ല്‍ കിവീസിനായി അരങ്ങേറിയ അദ്ദേഹം 2015ല്‍ നടന്ന ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. ന്യൂസിലന്‍ഡിനായി 29 ടി20കളിളില്‍ കളിച്ചിട്ടുള്ള താരം 312 റണ്‍സ് നേടിയിട്ടുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ഡിര്‍ക് നാനസ് (ഹോളണ്ട്, ഓസ്‌ട്രേലിയ)

ഡിര്‍ക് നാനസ് (ഹോളണ്ട്, ഓസ്‌ട്രേലിയ)

ഡച്ചുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച പേസ് ബൗളര്‍ ഡിര്‍ക് നാനസ് 2009ല്‍ ഹോളണ്ടിനു വേണ്ടി കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഐസിസി ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ഹോളണ്ടിനായി കളിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഓസീസിനു വേണ്ടി കളിക്കാന്‍ നാനസിന് ക്ഷണം ലഭിച്ചു. 2010ലെ ട്വന്റി20 ലോകകപ്പില്‍ ഓസീസ് നിരയില്‍ നാനസുമുണ്ടായിരുന്നു.
ഓസീസിനു വേണ്ടി 15ഉം ഹോളണ്ടിനായി രണ്ടും ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള നാനസ് 28 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ബോയ്ഡ് റാങ്കിന്‍ (അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്)

ബോയ്ഡ് റാങ്കിന്‍ (അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്)

2007ല്‍ അയര്‍ലന്‍ഡ് ടീമിനു വേണ്ടി കളിച്ചാണ് പേസ് ബൗളറായ ബോയ്ഡ് റാങ്കിന്‍ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2007ലെ ലോകകപ്പിലും താരം ഐറിഷ് ടീമിനു വേണ്ടി ഇറങ്ങി. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ അയര്‍ലന്‍ഡ് അട്ടിമറി വിജയം കുറിച്ചപ്പോള്‍ ബോയ്ഡും സംഘത്തിലുണ്ടായിരുന്നു. 2009ല്‍ ട്വന്റി20യില്‍ അരങ്ങേറിയ അദ്ദേഹം 2012വരെ ഐറിഷ് ടീമിനൊപ്പമായിരുന്നു.
2012ലാണ് ഇംഗ്ലണ്ട് ടീമിനു വേണ്ടി കളിക്കാന്‍ റാങ്കിന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. 2013ല്‍ ട്വന്റിയിലൂടെ താരം ഇംഗ്ലണ്ടിനു വേണ്ടി കന്നി മല്‍സരം കളിച്ചു. എന്നാല്‍ ഇംഗ്ലീഷ് ടീമില്‍ അവസരം കുറഞ്ഞതോടെ 2016ല്‍ അയര്‍ലന്‍ഡ് ടീമിലേക്ക് റാങ്കിന്‍ തിരിച്ചുപോവുകയായിരുന്നു. ഐറിഷ് ടീമിനായി 24ഉം ഇംഗ്ലണ്ടിനായി രണ്ടും ട്വന്റി20 മല്‍സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

റോള്‍ഫ് വാന്‍ഡര്‍ മെര്‍വ് (ഹോളണ്ട്, ദക്ഷിണാഫ്രിക്ക)

റോള്‍ഫ് വാന്‍ഡര്‍ മെര്‍വ് (ഹോളണ്ട്, ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ജനിച്ച റോള്‍ഫ് വാന്‍ഡര്‍മെര്‍വ് ജന്‍മനാടിനെ കൂടാതെ ഹോളണ്ടിനു വേണ്ടിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. 2009ലാണ് ഇടംകൈയന്‍ സ്പിന്നറായ വാന്‍ഡര്‍മെര്‍വ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ ടീമിനായി 13 ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ച താരം 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
എന്നാല്‍ സ്ഥിരത നിലനിര്‍ത്താനാവാതെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും പുറത്തായതോടെ വാന്‍ഡര്‍മെര്‍വ് ഹോളണ്ടിലേക്കു മാറുകയായിരുന്നു. 2015ല്‍ ഡച്ച് ടീമിനു വേണ്ടി അരങ്ങേറിയ താരം 12 ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചു. 117 റണ്‍സും 17 വിക്കറ്റുകളും വാന്‍ഡര്‍മെര്‍വ് നേടിയിട്ടുണ്ട്.

Story first published: Monday, June 18, 2018, 12:08 [IST]
Other articles published on Jun 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X