ടി20 ലോകകപ്പ്: ഇവരുടെ ചീട്ട് കീറും... ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കില്ല. രണ്ട് വമ്പന്‍ താരങ്ങളും

മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ് ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വെല്ലുവിളി. ടൂര്‍ണമെന്റിനുള്ള പടയൊരുക്കം ഇന്ത്യ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഓരോ ടി20യെയും ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ കണക്കാക്കുന്നത്. ടൂര്‍ണമെന്റിനു മുമ്പ് ഏറ്റവും മികച്ച ടി20 സംഘത്തെ വാര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

അടുത്ത സെവാഗ് ഇതുതന്നെ... കളിക്കുന്നത് കോലിപ്പടയ്ക്കായല്ല!! വനിതാ ടീമംഗം, ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

Team India Players Who Might Get Dropped For ICC T20 World Cup 2020 | Oneindia Malayalam

ടി20 ലോകകപ്പ് റിഹേഴ്‌സല്‍ ആയതിനാല്‍ തന്നെ പല യുവതാരങ്ങള്‍ക്കും ഇന്ത്യ കഴിഞ്ഞ മല്‍സരങ്ങളില്‍ അവസരം നല്‍കിയിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള ചില പ്രമുഖ കളിക്കാരുണ്ട്. ഒരുപക്ഷെ ഇവരില്‍ ചിലരെ ലോകകപ്പ് ടീമില്‍ കണ്ടെന്നു വരില്ല. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ ശിഖര്‍ ധവാനെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്നൊഴിവാക്കിയേക്കും. ടി20യില്‍ പഴയതു പോലെ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് 34 കാരനായ ധവാന്റെ മൈനസ് പോയിന്റ്. ഇന്ത്യക്കു വേണ്ടി ഇതിനകം 60 ടി20കളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന ടി20യിലാണ് ധവാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ കളക്കുന്നതിനിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ന്യൂസിലാന്‍ഡ് പര്യടനം ധവാന് നഷ്ടമായി.

ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അഞ്ചു കളികളില്‍ നിന്നും 224 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ധവാനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും പ്രായവും കുറവുള്ള രാഹുലിനെ ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി ഇറക്കാനാണ് സാധ്യത.

ശിവം ദുബെ

ശിവം ദുബെ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കുകാരണം ദേശീയ ടീമിലേക്കു നറുക്കുവീണ താരമാണ് മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെ. രാജ്യത്തിനായി 12 ടി20കളില്‍ ദുബെ ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും താരത്തിനു കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരേ തിരുവനന്തപുരത്തു നടന്ന ടി20യില്‍ 30 പന്തില്‍ 54 റണ്‍സ് അടിച്ചെടുത്തതൊഴിച്ചു നിര്‍ത്തിയാല്‍ ദുബെയ്ക്ക് ബാറ്റിങില്‍ അഭിമാനിക്കാന്‍ വക നല്‍കുന്ന മറ്റു പ്രകടനങ്ങളില്ല. ബൗളിങിലും ഇതു തന്നെയാണ് സ്ഥിതി.

രവീന്ദ്ര ജഡേജ മിന്നുന്ന പ്രകടനത്തിലൂടെ മൂന്നു ഫോര്‍മാറ്റിലും സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. ഇനി പരിക്ക് ഭേദമായി ഹാര്‍ദിക് കൂടി മടങ്ങിയെത്തിയാല്‍ ദുബെ ഇന്ത്യക്കു അധികപ്പറ്റാവും. അതിനാല്‍ തന്നെ ടി20 ലോകകപ്പ് ടീമില്‍ ദുബെയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ഇപ്പോള്‍ ടീമിന് പുറത്താണ്. 2012ല്‍ പാകിസ്താനെതിരേ ടി20യില്‍ അരങ്ങേറിയ ഭുവി മിന്നുന്ന പ്രകടനത്തിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരുന്നു.

എന്നാല്‍ രണ്ടു വര്‍ഷം മുമ്പ്, 2018ലെ ഐപിഎല്ലിനിടെയാണ് ഭുവിയുടെ കരിയറിന് വില്ലനായി പരിക്കെത്തുന്നത്. അതിനു ശേഷം തുടര്‍ച്ചയായി പരിക്കുകള്‍ താരത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ദീപക് ചഹര്‍, നവദീപ് സെയ്‌നി തുടങ്ങിയ പുതിയ പേസര്‍മാരുടെ വരവോട് ഭുവിയുടെ മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ട്. ഫോമും ഫിറ്റ്‌നസുമെല്ലാം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ ഭുവിയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.

ശര്‍ദ്ദുല്‍ താക്കൂര്‍

ശര്‍ദ്ദുല്‍ താക്കൂര്‍

2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലൂടെ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍. അതിനു ശേഷം പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു താരം. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കു ചില പരമ്പരകളില്‍ വിശ്രമം നല്‍കിയപ്പോള്‍ താക്കൂറിനായിരുന്നു നറുക്കുവീണത്.

14 ടി20കളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. എന്നാല്‍ ഒട്ടേറെ റണ്‍സ് വഴങ്ങുന്നതും, ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കില്ലെന്നതും താക്കൂറിന്റെ പ്രധാന പോരായ്മയാണ്. 8.73 ആണ് ടി20യില്‍ താരത്തിന്റെ ഇക്കോണമി റേറ്റ്. ഇതു തന്നെയാണ് ലോകകപ്പ് ടീമില്‍ താക്കൂറിന്റെ സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

താക്കൂറിനെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി തുടരുന്ന താരമാണ് മറ്റൊരു പേസറായ ഖലീല്‍ അഹമ്മദ്. ആര്‍പി സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ക്കു ശേഷം മികച്ചൊരു ഇടംകൈയന്‍ പേസര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ട താരമായിരുന്നു 22 കാരനായ ഖലീല്‍.

പക്ഷെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനം താരത്തിനു കാഴ്ചവയ്ക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഖലീല്‍ അവസാനമായി ടി20യില്‍ കളിച്ചത്. 14 ടി20കളില്‍ നിന്നും 8.83 ശരാശരിയില്‍ 13 വിക്കറ്റകള്‍ മാത്രമേ ഖലീല്‍ നേടിയിട്ടുള്ളൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 25, 2020, 11:46 [IST]
Other articles published on Feb 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X