വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: രോഹിത്തില്ല, ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ്, രണ്ട് ഇന്ത്യക്കാര്‍

പ്രമുഖരായ പല താരങ്ങളും നിരാശപ്പെടുത്തിയ ലോകകപ്പായാണ് ഓസീസ് ലോകകപ്പ് അവസാനിച്ചത്

1

മുംബൈ: ഓസീസ് ടി20 ലോകകപ്പിന്റെ ആവേശം അവസാനിക്കുമ്പോള്‍ കിരീടം ചൂടിയിരിക്കുന്നത് ഇംഗ്ലണ്ടാണ്. ഫൈനലില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടത്തിലേക്കെത്തിയത്. ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലാണ് തോറ്റത്. ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെ പാകിസ്താനും പരാജയപ്പെടുത്തി. പ്രമുഖരായ പല താരങ്ങളും നിരാശപ്പെടുത്തിയ ലോകകപ്പായാണ് ഓസീസ് ലോകകപ്പ് അവസാനിച്ചത്.

വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. അതുകൊണ്ട് ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് നിരാശയുണ്ടാക്കുന്നതാണ്. ഇത്തവണത്തെ ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തിയവരെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രണ്ട് ഇന്ത്യക്കാരെ മാത്രമാണ് ആകാശ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

ജോസ് ബട്‌ലര്‍-അലക്‌സ് ഹെയ്ല്‍സ്

ജോസ് ബട്‌ലര്‍-അലക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും തന്നെയാണ് ആകാശിന്റെ ടീമിന്റെയും ഓപ്പണര്‍മാര്‍. രണ്ട് പേരും ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനം നടത്തിയവരാണ്. സെമിയില്‍ അലക്‌സ് ഹെയ്ല്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടിയിരുന്നു. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഹെയ്ല്‍സ് മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. ജോണി ബെയര്‍സ്‌റ്റോക്ക് പകരക്കാരനായി വന്നാണ് ഹെയ്ല്‍സ് കസറിയത്. 225 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 212 റണ്‍സാണ് ഹെയ്ല്‍സിന്റെ സമ്പാദ്യം.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ഇത്തവണ ഇന്ത്യ സെമിയില്‍ പുറത്തായെങ്കിലും റണ്‍വേട്ടക്കാരില്‍ കോലിയായിരുന്നു തലപ്പത്ത്. 6 ഇന്നിങ്‌സില്‍ നിന്ന് 296 റണ്‍സാണ് കോലി നേടിയത്. വിരാട് കോലിയുടെ ഗംഭീര തിരിച്ചുവരവാണ് ഇത്തവണ കണ്ടത്. പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കോലിക്കായി.

നാലാമന്‍ സൂര്യകുമാര്‍ യാദവാണ്. സെമിയില്‍ ഫ്‌ളോപ്പായെങ്കിലും ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സൂര്യക്കായി. 239 റണ്‍സാണ് 6 ഇന്നിങ്‌സില്‍ നിന്ന് സൂര്യ നേടിയത്. അത്ഭുതപ്പെടുത്തുന്ന ഷോട്ടുകള്‍ കാഴ്ചവെക്കാനും ഇത്തവണ സൂര്യക്ക് സാധിച്ചു.

അഞ്ചാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. സെഞ്ച്വറിയടക്കം നേടി കൈയടി നേടാന്‍ ഫിലിപ്‌സിനായി. 5 ഇന്നിങ്‌സില്‍ നിന്ന് 201 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തി.

ഷദാബ് ഖാന്‍, സിക്കന്തര്‍ റാസ, സാം കറെന്‍

ഷദാബ് ഖാന്‍, സിക്കന്തര്‍ റാസ, സാം കറെന്‍

പാകിസ്താന്റെ ഷദാബ് ഖാനാണ് ആറാം നമ്പറില്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരം പാകിസ്താന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 93 റണ്‍സും 11 വിക്കറ്റുമാണ് ഷദാബ് ഖാന്‍ നേടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ താരം ശ്രദ്ധ പിടിച്ചുപറ്റി.

ഏഴാം നമ്പറില്‍ സിംബാബ് വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസക്കാണ് ആകാശ് അവസരം നല്‍കിയത്. 10 വിക്കറ്റ് വീഴ്ത്തിയ താരം 219 റണ്‍സും അടിച്ചെടുത്തു. സിംബാബ് വെയിലല്ലായിരുന്നെങ്കില്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്ന് പോകാന്‍ കഴിവുള്ള താരമായിരുന്നു റാസ.

എട്ടാം നമ്പറില്‍ ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ സാം കറെനാണ് സ്ഥാനം. ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ സാം കറെന്‍ രണ്ടാം സ്ഥാനത്തായിരുന്നു. ടൂര്‍ണമെന്റിലെ താരമായതും അദ്ദേഹമാണ്. 13 വിക്കറ്റാണ് ഇടം കൈയന്‍ പേസര്‍ നേടിയത്. ഫൈനലിലടക്കം കറെന്‍ ഇംഗ്ലണ്ടിനായി തിളങ്ങി.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

ആന്റിച്ച് നോക്കിയേ, ഷഹിന്‍ ഷാ അഫ്രീദി, മാര്‍ക്ക് വുഡ്

ആന്റിച്ച് നോക്കിയേ, ഷഹിന്‍ ഷാ അഫ്രീദി, മാര്‍ക്ക് വുഡ്

ഒമ്പതാമന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേയാണ്. ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായെങ്കിലും 11 വിക്കറ്റുകളാണ് നോക്കിയേ വീഴ്ത്തിയത്. എന്നാല്‍ കഗിസോ റബാഡക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തത് ദക്ഷിണാഫ്രിക്കയെ പ്രതികൂലമായി ബാധിച്ചു.

10ാം നമ്പറില്‍ പാകിസ്താന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിക്കാണ് സ്ഥാനം. ആദ്യ മത്സരങ്ങളില്‍ വലിയ മികവ് കണ്ടെത്താതിരുന്ന ഷഹീന്‍ പിന്നീട് താളം കണ്ടെത്തുകയായിരുന്നു. 11 വിക്കറ്റുകളാണ് ഇടം കൈയന്‍ പേസര്‍ വീഴ്ത്തിയത്. ഫൈനലില്‍ ഷഹിന് പരിക്കേറ്റത് പാകിസ്താന് വലിയ തിരിച്ചടിയായി മാറി.

ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡിനെയാണ് 11ാമനായി ആകാശ് തിരഞ്ഞെടുത്തത്. ഇന്ത്യയുടെ അര്‍ഷദീപ് സിങ്ങിനെ തഴഞ്ഞാണ് ആകാശ് മാര്‍ക്ക് വുഡിനെ തിരഞ്ഞെടുത്തത്. 9 വിക്കറ്റാണ് വുഡ് നേടിയത്. പരിക്കിനെത്തുടര്‍ന്ന് എല്ലാ മത്സരവും കളിക്കാന്‍ വുഡിന് സാധിച്ചില്ല.

Story first published: Wednesday, November 16, 2022, 14:09 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X