വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്ന് ഇന്ത്യക്കാര്‍, രോഹിത്തില്ല-നയിക്കാന്‍ ബട്‌ലര്‍! 2022ലെ ബെസ്റ്റ് ടി20 11മായി ഐസിസി

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും ഐസിസിയുടെ ടി20 11 ഇടം നേടാനായില്ല

ദുബായ്: 2022ലെ ബെസ്റ്റ് ടി20 11 പ്രഖ്യാപിച്ച് ഐസിസി. പോയ വര്‍ഷത്തെ ടി20യിലെ മികവ് കണക്കിലെടുത്താണ് ഐസിസി ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുന്നതാണ്. ടി20 ലോകകപ്പ് നടന്ന 2022ല്‍ മികവ് കാട്ടിയ ഒട്ടുമിക്ക താരങ്ങളും പ്ലേയിങ് 11 ഉള്‍പ്പെട്ടിട്ടുണ്ട്.

മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട പ്ലേയിങ് 11 നയിക്കുന്നത് ജോസ് ബട്‌ലറാണ്. 2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് ബട്‌ലര്‍. എന്നാല്‍ ഇംഗ്ലണ്ടിനായി ഫൈനലില്‍ തിളങ്ങിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് പ്ലേയിങ് 11 ഇടം നേടാനായില്ല.

ഇന്ത്യയുടെ ടി20 നായകന്‍ രോഹിത് ശര്‍മക്കും ഇടം പിടിക്കാനായില്ല. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും ഐസിസിയുടെ ടി20 11 ഇടം നേടാനായില്ല. സര്‍പ്രൈസായി ഒരു അയര്‍ലന്‍ഡ് താരവും പ്ലേയിങ് 11 ഇടം പിടിച്ചു. ഐസിസി 2022 ബെസ്റ്റ് ടി20 11 ആരൊക്കെ ഉള്‍പ്പെട്ടുവെന്ന് പരിശോധിക്കാം.

Also Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാAlso Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ

ജോസ് ബട്‌ലര്‍-മുഹമ്മദ് റിസ്വാന്‍

ജോസ് ബട്‌ലര്‍-മുഹമ്മദ് റിസ്വാന്‍

ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും പാകിസ്താന്റെ മുഹമ്മദ് റിസ്വാനുമാണുള്ളത്. ടി20 ലോകകപ്പില്‍ ബട്‌ലര്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 160.41 സ്‌ട്രൈക്കറേറ്റില്‍ 462 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ടീമിലെ വിക്കറ്റ് കീപ്പറും ബട്‌ലറാണ്.

പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ ടി20യില്‍ സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ്. 10 അര്‍ധ സെഞ്ച്വറി അവസാന വര്‍ഷം നേടാന്‍ പാകിസ്താന്‍ ഓപ്പണര്‍ക്ക് സാധിച്ചിട്ടുണ്ട്. ടി20 ലോകകപ്പില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും റിസ്വാന്റെ ടി20യിലെ പ്രകടനങ്ങള്‍ മികച്ചതാണ്.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിരാട് കോലിക്കാണ് അവസരം. മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ കോലി 2022ല്‍ തന്റെ കന്നി ടി20 സെഞ്ച്വറിയടക്കം നേടിയിരുന്നു. ടി20 ലോകകപ്പിലും കസറിയ കോലി 296 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ തലപ്പത്തായിരുന്നു.

മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി പിന്നീടങ്ങോട്ട് ഫോം വീണ്ടെടുത്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍. നിലവിലെ നമ്പര്‍ 1 ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍.

മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ 31 മത്സരങ്ങളില്‍ നിന്ന് 187.43 സ്‌ട്രൈക്കറേറ്റില്‍ 1164 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സാണ് അഞ്ചാമന്‍. വെടിക്കെട്ട് ബാറ്റിങ് നടത്തി ഞെട്ടിക്കാന്‍ കഴിവുള്ളവനാണ് ഫിലിപ്‌സ്.

സിക്കന്തര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, സാം കറെന്‍

സിക്കന്തര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, സാം കറെന്‍

ആറാം നമ്പറില്‍ സിംബാബ് വെയുടെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസക്കാണ് അവസരം. മീഡിയം പേസ് ഓള്‍റൗണ്ടറായ റാസ സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പിലും താരം ഓള്‍റൗണ്ട് മികവുമായി തിളങ്ങി. മധ്യനിരയില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് റാസ.

ഏഴാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നായകനെന്ന നിലയിലും വലിയ പ്രതീക്ഷ നല്‍കുന്നവനാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായ ഹര്‍ദിക് അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യനാക്കിയ നായകനാണ്.

എട്ടാം നമ്പറില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറെനാണ് അവസരം. ആറ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി ഇംഗ്ലണ്ടിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സാം കറെന്‍ വഹിച്ചത്. ഇടം കൈയന്‍ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ളവനാണ്.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

വനിന്‍ഡു ഹസരങ്ക, ഹാരിസ് റഊഫ്, ജോഷ്വാ ലിറ്റില്‍

വനിന്‍ഡു ഹസരങ്ക, ഹാരിസ് റഊഫ്, ജോഷ്വാ ലിറ്റില്‍

ഒമ്പതാമന്‍ ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ താരം നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ താരത്തിന് കഴിവുണ്ട്. ടി20 ലോകകപ്പില്‍ 8 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ഹസരങ്ക നേടിയത്.

10ാമന്‍ പാകിസ്താന്‍ പേസര്‍ ഹാരിസ് റഊഫാണ്. അതിവേഗ പേസറായ താരം തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കുറിക്കാന്‍ കെല്‍പ്പുള്ളവനാണ്. പാകിസ്താനായി സ്ഥിരതയോടെ പന്തെറിയുന്ന താരം മൂന്ന് ഫോര്‍മാറ്റിലും സജീവമാണ്.

അയര്‍ലന്‍ഡ് ഇടം കൈയന്‍ പേസര്‍ ജോഷ്വാ ലിറ്റിലാണ് 11ാമന്‍. ഇത്തവണ ടി20 ലോകകപ്പിലെ അയര്‍ലന്‍ഡിന്റെ മിന്നും പ്രകടനത്തിന് കരുത്തായത് ലിറ്റിലിന്റെ ബൗളിങ്ങാണ്. ഐപിഎല്ലിലടക്കം കരാര്‍ നേടിയെടുക്കാന്‍ ലിറ്റിലിന് സാധിച്ചു.

Story first published: Monday, January 23, 2023, 17:13 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X