IPL 2020: ഇവര്‍ മടിയന്‍മാര്‍- മുംബൈ, സിഎസ്‌കെ ടീമിലെ രണ്ടു പേര്‍ വീതം, രോഹിത്തുമുണ്ട്!

ഐപിഎല്ലിന്റെ ഈ സീസണിലെ ഇതുവരെ നടന്ന 11 മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ പലതും കാണികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. രണ്ടു കളികളില്‍ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വരെ വേണ്ടിവന്നു. ചില ടീമുകളാവട്ടെ തോല്‍വിയുടെ വക്കില്‍ നിന്നു അവിശ്വനീയമായം വിധത്തിലാണ് ജയിച്ചു കയറിയത്.

IPL 2020: സഞ്ജു അടുത്ത ധോണിയല്ല! അവസരം നല്‍കിയിരുന്നെങ്കില്‍ കാണാമായിരുന്നു- ശ്രീശാന്ത്

ക്രിക്കറ്റ് വിട്ടാല്‍ ധോണി വിനോദ മേഖലയിലേക്ക്, വെബ് സീരീസ് അണിയറയില്‍!

ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള നിരവധി മല്‍സരങ്ങള്‍ കണ്ടു കഴിഞ്ഞെങ്കിലും ചില കളിക്കാര്‍ ഫീല്‍ഡിലെ മോശം പ്രകടനത്തിലൂടെ ടൂര്‍ണമെന്റിന്റെ നിറം കെടുത്തി. ഫീല്‍ഡിങിലെ മെല്ലപ്പോക്കായിരുന്നു ഇവര്‍ പ്രതിക്കൂട്ടിലാവാന്‍ കാരണം. ഈ തരത്തില്‍ ഈ സീസണിലെ ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ മടിയന്‍മാരായ ചില ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാമത്തെ കളിയില്‍ 80 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഫീല്‍ഡിലെ മടിയുടെ പേരില്‍ അദ്ദേഹം പഴികേട്ടു.

കെകെആറിനെതിരായ മല്‍സരം തന്നെ നോക്കിയാല്‍ ഓടിയെടുക്കാമായിരുന്ന പല റണ്‍സും രോഹിത് വേണ്ടെന്നു വച്ചതായി കാണാം. ഫീല്‍ഡിങിനിടെയും അദ്ദേഹം പലപ്പോഴും അലസനായിട്ടാണ് കാണപ്പെട്ടത്. രോഹിത്തിന്റെ ഫിറ്റ്‌നസ് നിലവാരം മുമ്പത്തേതിനേക്കാള്‍ വളരെ താഴ്ന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നത്. കൂടാതെ അമിത ഭാരവും ഹിറ്റ്മാന് തോന്നിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ അദ്ദേഹം പരിഹസിക്കപ്പെടുകയും ചെയ്തു.

കേദാര്‍ ജാദവ് (സിഎസ്‌കെ)

കേദാര്‍ ജാദവ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിര താരം കേദാര്‍ ജാദവാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങള്‍ നോക്കിയാല്‍ നിരാശാജനകമായ ബാറ്റിങായിരുന്നു ജാദവിന്റേത്. ക്രീസിലെത്തിയാല്‍ പലപ്പോഴും തന്റെ റോള്‍ എന്തെന്നു പോലുമറിയാതെ ആശയക്കുഴപ്പത്തിലായി നില്‍ക്കുന്ന ജാദവിനെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ബാറ്റിങിനിറങ്ങിയ രണ്ടു ഇന്നിങ്‌സുകളിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ താരത്തിനായില്ല.

ഫീല്‍ഡിങിലേക്കു വന്നാല്‍ അവിടെയും അലസനായാണ് ജാദവ് കാണപ്പെട്ടത്. ടി20 ക്രിക്കറ്റിനു വേണ്ട ചടുലതയോ വേഗമോ ഒന്നും അദ്ദേഹത്തില്‍ ഇല്ലായിരുന്നു.

സിഎസ്‌കെ റണ്‍ചേസ് നടത്തിയപ്പോള്‍ ഡബിള്‍ നേടാമായിരുന്ന ഇടത്തു പോലും വേഗക്കുറവ് കാരണം ജാദവിനു സിംഗിള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ടീമിന് ജയിക്കാന്‍ 12-15 റണ്‍സ് ഒരോവറില്‍ വേണമെന്നിരിക്കെയായിരുന്നു താരത്തിന്റെ ഇനി മെല്ലെപ്പോക്ക്.

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയുടെ അഭാവത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജസ്പ്രീത് ബുംറയാണ്. മലിങ്കയോളമെത്തിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനമാണ് ബുംറ മുംബൈയ്ക്കായി കാഴ്ചവച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈ ജയിച്ച രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുമായി പേസര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

എന്നാല്‍ ഫീല്‍ഡിങ് നോക്കിയാല്‍ ബുംറയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ചില സിംപിള്‍ ക്യാച്ചുകള്‍ പോലും ബുംറ പാഴാക്കിയിരുന്നു. അതു 30 വാരയ്ക്കുള്ളിലായിരുന്നു രോഹിത് പലപ്പോഴും ബുമറയെ ഫീല്‍ഡിങിനു നിര്‍ത്തിയത്. എന്നാല്‍ അവിടെയും ചില മിസ് ഫീല്‍ഡുകള്‍ പേസര്‍ വരുത്തിയപ്പോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്‍സെടുക്കാന്‍ കുറച്ചു കൂടി എളുപ്പമാവുകയും ചെയ്തു. റണ്‍സ് തടയാന്‍ ഡൈവ് ചെയ്യാന്‍ മടിയുള്ള താരങ്ങളുടെ നിരയിലാണ് ബുംറയുടെ സ്ഥാനം. പലപ്പോഴും റണ്ണിങിനിടെ കാല്‍ കൊണ്ട് പന്ത് തടുക്കാനാണ് പേസര്‍ ശ്രമിക്കാറുള്ളതെന്നു കാണാം.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ഡല്‍ഹി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ഡല്‍ഹി)

ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ യുവ ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ദുരന്തമായി മാറിയ താരത്തെ ഈ സീസണില്‍ ഡല്‍ഹി തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.

തന്റേതായ ഏതു ബൗളിങ് നിരയെയും തച്ചുതകര്‍ക്കാനുള്ള ശേഷി ഹെറ്റ്‌മെയര്‍ക്കുണ്ട്. ബാറ്റിങിന്റെ കാര്യത്തില്‍ താരത്തിന്റെ മികവ് ലോകം അംഗീകരിച്ചതാണെങ്കിലും ഫിറ്റ്‌നസിലേക്കു വന്നാല്‍ ശരാശരിക്കും താഴെയാണ് അദ്ദേഹം. കൊവിഡ്-19നെ തുടര്‍ന്നുണ്ടായ നീണ്ട ബ്രേക്ക് ഹെറ്റ്‌മെയറുടെ ഫിറ്റ്‌നസ് ഒന്നുകൂടി മോശമാക്കുകയും ചെയ്തിട്ടുണ്ട്. ഫീല്‍ഡില്‍ പലപ്പോഴും വളരെ സ്ലോ ആയി കാണപ്പെടുന്ന ഹെറ്റ്‌മെയര്‍ ക്യാച്ചുകള്‍ മിസ്സ് ചെയ്യാറുമുണ്ട്. മിസ്ഫീല്‍ഡിങിലൂടെ എതിരാളികള്‍ക്കു അനായാസം റണ്‍സും താരം വഴങ്ങുന്നതായി കാണാം.

 മുരളി വിജയ് (സിഎസ്‌കെ)

മുരളി വിജയ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയിയാണ് ഈ പട്ടികയിലെ അഞ്ചാമത്തെയാള്‍. ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും താരം ഫ്‌ളോപ്പായിരുന്നു. ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കാനുള്ള മികവ് വിജയ്ക്ക് ഉണ്ടോയെന്നു പോലും സംശയിപ്പിക്കുന്നതാണ് ഇതുവരെയുള്ള പ്രകടനം.

നേരത്തേ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച ചില ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിട്ടുള്ള വിജയിയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ ദുബായില്‍ കാണുന്നത്. 2010, 11 സീസണുകളില്‍ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം വിജയ് കാഴ്‌വച്ചിരുന്നു. ന്യൂബോളിനെതിരേ കളിക്കാനുള്ള മികവും അനുഭവസമ്പത്തുമാണ് ഈ സീസണിലും സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ വിജയിയെ ഉള്‍പ്പെടുത്താന്‍ ധോണിക്കു ധൈര്യം നല്‍കിയത്. എന്നാല്‍ ഈ നീക്കം പാളിയെന്ന് ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നു.

പവര്‍പ്ലേ ഓവറുകളില്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിച്ച വിജയ്ക്കു അതിവേഗം സിംഗിളെടുക്കാനോ ഷോട്ടുകള്‍ കളിക്കാനോ കഴിയുന്നില്ല. ഇതു കാരണം ഓപ്പണിങ് പങ്കാളിയായ ഷെയ്ന്‍ വാട്‌സന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, September 30, 2020, 19:42 [IST]
Other articles published on Sep 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X