വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി വീണ്ടും ഔട്ട്? എന്തു കൊണ്ട് പരിഗണിച്ചില്ല.. കാരണം ഇതെന്നു പ്രസാദ്

ലോകകപ്പിനു ശേഷം താരം ടീമിനു പുറത്താണ്

MSK Prasad reveals Why No MS Dhoni in India’s T20I squad | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മുന്‍ നായകന്‍ എംഎസ് ധോണിക്കു ഇനിയൊരു മടങ്ങിവരവുണ്ടാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലും ധോണിയെ ടീമിനൊപ്പം കാണില്ലെന്നു ഉറപ്പായതോടെയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ധോണിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ് ധോണി.

സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്, ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ?സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്, ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയിലേക്കു ധോണിയെ പരിഗണിക്കാതിരിക്കാനുള്ള കാരത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യസെലക്ടറായ എംഎസ്‌കെ പ്രസാദ്.

ധോണി തന്നെ പിന്മാറി

ധോണി തന്നെ പിന്മാറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ധോണി തന്നെ സ്വയം പിന്‍മാറുകയായിരുന്നുവെന്നു പ്രസാദ് വ്യക്തമാക്കി. തന്നെ പരിഗണിക്കരുതെന്നു അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രസാദ് അറിയിച്ചു.
എന്നാല്‍ എന്തു കൊണ്ടാണ് ഈ പരമ്പരയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുന്നതെന്ന കാരണത്തെക്കുറിച്ചു ധോണി വെളിപ്പെടുത്തിയിട്ടുമില്ല.
നേരത്തേ വിന്‍ഡീസ് പര്യടനത്തിലും ധോണി ഇതുപോലെ തന്നെ സ്വയം പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു.

തിരിച്ചുവരവ് എപ്പോള്‍?

തിരിച്ചുവരവ് എപ്പോള്‍?

ദേശീയ ടീമിലേക്കു ധോണിയുടെ തിരിച്ചുവരവ് ഇനി എപ്പോഴുണ്ടാവമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ധോണി ഇതേക്കുറിച്ചു മൗനം പാലിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനു ശേഷം നവംബറില്‍ ബംഗ്ലാദേശ് ഇന്ത്യയിലെത്തുന്നുണ്ട്. ഈ പരമ്പരയില്‍ ധോണി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റിഷഭ് പന്ത് തന്നെ

റിഷഭ് പന്ത് തന്നെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ യുവതാരം റിഷഭ് പന്തിനെ തന്നെ മുഖ്യ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ആരും ടീമിലില്ലെന്നതാണ് ശ്രദ്ധേയം. പന്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ ലോകേഷ് രാഹുലിനെ ഈ റോള്‍ ഏല്‍പ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഇന്ത്യന്‍ ടി20 ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഇന്ത്യന്‍ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.

Story first published: Friday, August 30, 2019, 10:49 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X