ജയ്‌സ്വാളും ആര്യയുമില്ല, രാഹുല്‍ ടീമില്‍!! 6 പുതുമുഖങ്ങള്‍; അശ്വിന്റെ ഇന്ത്യന്‍ ബദല്‍ സ്‌ക്വാഡ്
ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടിത്തി ഇന്ത്യയുടെ ഒരു ബദല്‍ ടി20 സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. 15 പേരുള്‍പ്പെടുന്ന സ്‌ക്വാഡിനെയാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ അദ്ദേഹം തിരഞ്ഞെടുത്തത്.
ടീമിലെ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ നേരത്തേ ടീമിന്റെ ഭാഗമാവുകയും ഇനിയൊരിക്കലും തിരിച്ചുവിളിക്കപ്പെടാന്‍ ഇടയില്ലാത്തവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഒരു ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ആറു പുതുമുഖങ്ങള്‍ സ്‌ക്വാഡിലുണ്ട്. ആരെല്ലാമാണ് ടീമില്‍ ഇടം നേടിയതെന്നു നോക്കാം.
ടീമില്‍ ആരെല്ലാം?
ആര്‍ അശ്വിന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 ടീമില്‍ ഇടം ലഭിക്കാതെ പോയ പ്രധാനപ്പെട്ട താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണിങ് ജോടികളായ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് എന്നിവരാണ്.

11 മല്‍സരങ്ങളില്‍ നിന്നും 315 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. പ്രഭ്‌സിമ്രന്‍ 10 മാച്ചുകളില്‍ നിന്നും 364ഉം ആര്യ ഒമ്പതു മാച്ചില്‍ നിന്നും 286ഉം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ മൂന്നു പേരെയും തഴഞ്ഞ അശ്വിന്‍ പകരം ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത് കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെയും വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെയുമാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ രാഹുല്‍ ഇത്തവണ റണ്‍വേട്ടക്കാരില്‍ മൂന്നംസ്ഥാനത്തു നില്‍ക്കുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 468 റണ്‍സാണ്. റോയല്‍സിന്റെ വണ്ടര്‍കീഡായ വൈഭവ് തുടരെ രണ്ടാം സീസണിലും മിന്നിക്കുകയാണ്. 11 മാച്ചുകളില്‍ നിന്നും 440 റണ്‍സ് 15കാരന്‍ അടിച്ചെടുത്തു കഴിഞ്ഞു.
അശ്വിന്റെ ടീമില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍, രജത് പാട്ടിധാര്‍, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായി ശ്രദ്ധേയമായ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവയ്ക്കുന്നത്. 10 മാച്ചില്‍ 316 റണ്‍സ് താരം നേടിയിട്ടുണ്ട്. പഞ്ചാബ് ക്യാപ്റ്റനായ ശ്രേയസിന്റെ സമ്പാദ്യം 10 കളിിയില്‍ 333 റണ്‍സുമാണ്.

ആര്‍സിബി നായകന്‍ പാട്ടിധാര്‍ വളരെ അഗ്രസീവ് ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. 10 കളിയില്‍ 318 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. നിതീഷാവട്ടെ ബാറ്റിങിലും ബൗളിങിലും ഓള്‍റൗണ്ട് പ്രകടനമാണ് സണ്‍റൈസേഴ്്‌സ് ഹൈദരാബാദിനായി കാഴ്ചവയ്ക്കുന്നത്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച സീം ബൗളിങ് ഓള്‍റൗണ്ടറായും നിതീഷിനെ പലരും വിശേഷിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ്.
അശ്വിന്റെ ടീമിലെ മറ്റുള്ളവര്‍ അശുതോഷ് ശര്‍മ (പിബികെഎസ്), ക്രുനാല്‍ പാണ്ഡ്യ (ആര്‍സിബി), ശിവാങ് കുമാര്‍ (എസ്ആര്‍എച്ച്), ഭുവനേശ്വര്‍ കുമാര്‍ (ആര്‍സിബി), പ്രിന്‍സ് യാദവ് (എല്‍എസ്ജി), അന്‍ഷുല്‍ കംബോജ് (സിഎസ്‌കെ), ഹര്‍ഷ് ദുബെ (എസ്ആര്‍എച്ച്), മുഹമ്മദ് ഷമി (എല്‍എസ്ജി), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍, ആര്‍ആര്‍) എന്നിവരുമാണ്.
അശ്വിന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ബദല്‍ സ്‌ക്വാഡ്
വൈഭവ് സൂര്യവംശി. കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അശുതോഷ് ശര്‍മ,. ക്രുനാല്‍ പാണ്ഡ്യ, ശിവങ് കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, അന്‍ഷുല്‍ കംബോജ്, ഹര്‍ഷ് ദുബെ, മുഹമ്മദ് ഷമി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications