Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാര്‍ക്രമിനെ 'ചതിക്കാന്‍' ശ്രമം? പക്ഷെ കുഴിയില്‍ ചാടിയത് റിഷഭ്!! സംഭവമിങ്ങനെ

ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 204 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെപ്പോക്കില്‍ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട എല്‍എസ്ജി എട്ട് വിക്കറ്റുകള്‍ക്കാണ് റണ്‍സിലെത്തയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണര്‍ ജോഷ് ഇംഗ്ലിസിന്റെ (33 ബോളില്‍ 85) വെടിക്കെട്ടായിരുന്നു.

ഇംഗ്ലിസിനെ മാറ്റി നര്‍ത്തിയാല്‍ മറ്റാരെയും ക്രീസില്‍ അധികം തുടരാന്‍ എല്‍എസ്ജി അനുവദിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതിനിടെ ഈ കളിയില്‍ എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പുറത്താവലാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ടീമംഗത്തെ വെട്ടിലാക്കാനുള്ള 'ശ്രമത്തിനിടെ' അദ്ദേഹം സ്വയം കുഴിയില്‍ ചാടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാം.

RISHABH PANT

റിഷഭിന്റെ പുറത്താവല്‍

ചെപ്പോക്കില്‍ നടന്ന കളിയില്‍ നിക്കാളോസ് പൂരന്റെ (1) പുറത്താവലിനു ശേഷം നാലാം നമ്പറിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് ക്രീസിലെത്തിയത്. ആ സമയത്തു ക്രീസിന്റെ മറുഭാഗത്തു ജോഷ് ഇംഗ്ലിസിന്റെ അഴിഞ്ഞാട്ടമായിരുന്നു (26 ബോളില്‍ 78 റണ്‍സ്).

സ്വപ്‌നതുല്യമായ രീതിയില്‍ ബാറ്റ് വീശിക്കൊണ്ടിരുന്ന ഇംഗ്ലിസിനു പരമാവധി സ്‌ട്രൈക്ക് നല്‍കുകയെന്നതു മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ ഏക ദൗത്യം. ആ റോള്‍ ഭംഗയായിു നിര്‍വഹിക്കവെയാണ് ജാമി ഒവേര്‍ട്ടനെറിഞ്ഞ പത്താം ഓവറിലെ ആദ്യ ബോളില്‍ ഇംഗ്ലിസ് പുറത്തായത്.

33 ബോളില്‍ 85 റണ്‍സ് വാരിക്കൂട്ടിയ അദ്ദഹം ഒവേര്‍ട്ടനെതിരേ പാഡ്ല്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണ്‍ തന്റെ ഇടതു വശത്തേക്കു കിടിലനൊരു ഡൈവ് നടത്തി കൈയ്ക്കുള്ളിലാക്കുകയായിരുന്നു. തുടര്‍ന്ന് എയ്ഡന്‍ മാര്‍ക്രം ക്രീസില്‍. ആദ്യ ബോളില്‍ തന്നെ സിംഗിളുമായി അദ്ദേഹം അക്കൗണ്ടും തുറന്നു.

അടുത്തത് മിഡില്‍ സ്റ്റംപ് ലൈനില്‍ ഒരു ഷോര്‍ട്ട് ബോളായിരുന്നു. സ്‌ക്വയര്‍ ലെഗിലേക്കു കളിച്ച റിഷഭ് ഉടന്‍ തന്നെ സിംഗിളിനായും ഓടി. ഒരു റണ്‍സ് പൂര്‍ത്തിയ ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള മാര്‍മ്രിനെ ശ്രദ്ധിക്കാതെ ഫീല്‍ഡറെ മാത്രം നോക്കി ഡബിളിനായി കുതിച്ചു. മാര്‍ക്രം സിംഗിള്‍ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ.

ഇതിനിടെയാണ് അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് യാതൊരു കോളുമില്ലാതെ റിഷഭ് ഡബിളിനായി ഓടിയത്. ഏറെ വൈകിയാണ് മാര്‍ക്രം ഈ റണ്‍സ് പൂര്‍ത്തിയാക്കാന്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ഓടിയത്. ഇതിനിടെ ഈ എന്‍ഡിലേക്കു ത്രോയും വന്നെങ്കിലും വിക്കറ്റുകളില്‍ കൊണ്ടില്ല. ഈ കാരണം കൊണ്ടു മാത്രം മാര്‍ക്രം രക്ഷപ്പെട്ടു.

ക്രീസിലെത്തിയ ശേഷം മാര്‍ക്രം ഏറെ ക്ഷുഭിതനായിട്ടാണ് കാണപ്പെട്ടത്. യാതൊരു കോളുമില്ലാതെ റിഷഭ് അങ്ങനെയൊരു റിസ്‌കെടുത്തതില്‍ അദ്ദേഹത്തിനു നിരാശയും രോഷവുമുണ്ടായിരുന്നു. പക്ഷെ റിഷഭിനോടു എന്തെങ്കിലും പറയാനോ, ചൂടാവാനെ മുതിരാതെ ദേഷ്യത്തില്‍ ഒന്നു നോക്കുകയാണ് മാര്‍ക്രം ചെയ്തത്.

JAMIE OVERTON

അദ്ദേഹം അപ്പോള്‍ റണ്ണൗട്ടായിരുന്നെങ്കില്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം റിഷഭിന്റെ പേരിലാവുമായിരുന്നു. ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നേനെ. മാര്‍ക്രമിന് മനപ്പൂര്‍വ്വമല്ലെങ്കിലും പണി കൊടുക്കാന്‍ നോക്കിയ റിഷഭിനു തൊട്ടു പിന്നാലെ പണിയും കിട്ടി. തൊട്ടടുത്ത ബോൡ അദ്ദേഹത്തിന്റെ കുറ്റി തെറിച്ചു.

ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ഒവേര്‍ട്ടന്‍ പരീക്ഷിച്ചത്. ശരീരത്തോടു വളരെ ക്ലോസായി ബോളിനെ വഴി തിരിച്ചുവിടാനായിരുന്നു റിഷഭിന്റെ ശ്രമം. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ അകത്തേക്കു കയറി വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു.

ഇതോടെ ഞെട്ടലോടെ റിഷഭിനു ക്രീസ് വിടേണ്ടിയും വന്നു. തൊട്ടു മുമ്പത്തെ ബോളില്‍ മാര്‍ക്രമിനെ അപകടത്തിലാക്കിയ ആ ഡബിള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിനു ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു.

Story first published: Sunday, May 10, 2026, 18:17 [IST]
Other articles published on May 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+