Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈ ഔട്ട്!! ഒപ്പം എല്‍എസ്ജിയും; ആര്‍സിബി ഈസ് ബാക്ക്, തലപ്പത്ത്

റായ്പൂര്‍: അഞ്ചു തവണ ചാംപ്യമാരായ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിപ്പിച്ച് റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു വിജയ വഴിയില്‍ തിരിച്ചെത്തി. മുംബൈക്കെതിരേ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ രണ്ടു വിക്കറ്റിന്റെ ജയമാണ് ആര്‍സിബി ആഘോഷിച്ചത്.

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ശക്തമായി തിരിച്ചുവന്ന ആര്‍സിബി വീണ്ടും പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അവര്‍ തലപ്പത്തേക്കും ഉയര്‍ന്നു.

KRUNAL PANDYA

11 മല്‍സരങ്ങളില്‍ എട്ടാമത്തെ തോല്‍വിയും വഴങ്ങിയതോടെയാണ് മുംബൈ പ്ലേഓഫ് കാണാതെ പുറത്തായത്. വെറും ആറു പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ. ശേഷിച്ച മൂന്നു കളി ജയിച്ചാലും മുംബൈയുടെ അക്കൗണ്ടിലുണ്ടാവുക 12 പോയിന്റ് മാത്രമാണ്. മുംബൈക്കൊപ്പം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും (6 പോയിന്റ്) പ്ലേഓഫ് കാണാതെ പുറത്തായി.

167 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യമാണ് ആര്‍സിബിക്കു മുംബൈ നല്‍കിയത്. മുന്‍നിര പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയുടെ (73) മാച്ച് വിന്നിങ് ഫിഫ്റ്റി ആര്‍സിബിയുടെ ജയത്തിന് അടിത്തറയിട്ടു 46 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

വിരാട് കോലി തുടരെ രണ്ടാമത്തെ മാച്ചിലും ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ജേക്കബ് ബെതെല്‍ (27), ദേവ്ദത്ത് പടിക്കല്‍ (12), ക്യാപ്റ്റന്‍ രജത് പാട്ടിധര്‍ (8) എന്നിവരും നിരാശപ്പെടുത്തി. പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റിനു 39 റണ്‍സെന്ന നിലയില്‍ ആര്‍സിബി പതറിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെതല്‍- ക്രുനാല്‍ ജോടി 42 ബോളില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

രക്ഷകനായി തിലക്

തിലക് വര്‍മ പൊരുതി നേടിയ ഫിഫ്റ്റിയും നമന്‍ ധിറിന്റെ ഇന്നിങ്‌സുമാണ് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനു 166 റണ്‍സിലെത്തിച്ചത്. 57 റണ്‍സോടെയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുശപ്പെട്ടിരുന്നു.

32 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 47 റണ്‍സെടുത്ത ധിറും മുംബൈയെ 150 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (10 ബോളില്‍ 22).

RCB

മൂന്നോവറില്‍ മൂന്നു വിക്കറ്റിനു 28 റണ്‍സെന്ന നിലയില്‍ മുംബൈ ശരിക്കും പതറി. ഇവിടെ നിന്നും അവരെ കൈപിടിച്ചുയര്‍ത്തിയത് ധിര്‍- തിലക് ജോടിയാണ്. നാലാം വിക്കറ്റില്‍ 57 ബോളില്‍ 82 റണ്‍സുമായി ഇരുവരും ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു.

മുംബൈ ബാറ്റിങ് നിരയില്‍ വലിയ നാശം വിതച്ചത് വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതു.

അതേസമയം, ഈ സീസണില്‍ ആര്‍സിബിയും മുംബൈയും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ മുംബൈയിലെ വാംഖഡെയില്‍ ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ ജയം ആര്‍സിബിക്കായിരുന്നു. അന്നു 18 റണ്‍സിന്റെ വിജയമാണ് ആര്‍സിബി ആഘോഷിച്ചത്.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ജേക്കബ് ബെഥേല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, വില്‍ ജാക്‌സ്, രാജ് ബവ, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, അല്ലാ ഗസന്‍ഫര്‍.

Story first published: Sunday, May 10, 2026, 16:34 [IST]
Other articles published on May 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+