Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞാനല്ല, ഇന്ത്യന്‍ 11ല്‍ കളിക്കേണ്ടത് ഇഷാന്‍'!! അന്നു തോന്നി, ഞെട്ടിച്ച് സഞ്ജു; പറഞ്ഞ കാരണമിങ്ങനെ

ഐസിസി ടി20 ലോകകപ്പിലെ സമ്മദ്ദങ്ങളെ കുറിച്ചും അതിനു തൊട്ടുമുമ്പ് സംഭവിച്ചിട്ടുള്ള പരാജയങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. തനിക്കു പകരം ഇഷാന്‍ കിഷനാണ് ഇന്ത്യക്കായ കളിക്കാന്‍ അര്‍ഹതയെന്നു പോലും ഒരു സമയത്തു തോന്നിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തില്‍ മുന്‍ താരം അഭിനനവ് മുകുന്ദുമമായി സംസാരിക്കവെയാണ് സഞ്ജു മനസ്സ് തുറന്നത്. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഇത്തവണ സിഎസ്‌കെയിലെത്തിയ ശേഷം ഗംഭീര ഫോമിലാണ് അദ്ദേഹം. ടീമിനായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും സഞ്ജുവാണ്.

SANJU ISHAN

അത്ര സമ്മര്‍ദ്ദം മുമ്പുണ്ടായിട്ടില്ല

നാട്ടിലും ശ്രീലങ്കയിലുമായി നടന്ന ഐസിസി ടി20 ലോകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായി അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. മുഴുവന്‍ മല്‍സരങ്ങളിലായി ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ എല്ലാ കളിയിലും അദ്ദേഹം ഫ്‌ളോപ്പായി. ഒന്നില്‍പ്പോലും രണ്ടക്കം തികയ്ക്കാന്‍ സഞ്ജുവിനു സാധിച്ചതുമില്ല.

എന്നാല്‍ തിലക് വര്‍മയുടെ പരിക്കു കാരണം വണ്‍ഡൗണായി അവസം ലഭിച്ച ഇഷാന്‍ കിഷനാവട്ടെ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന അഞ്ചാമത്തെയും അവസാനത്തെയും മാച്ചില്‍ വെറും 42 ബോളില്‍ സെഞ്ച്വറിടക്കം നേടാനും ഇഷാന് സാധിച്ചിരുന്നു.

ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പരയില്‍ നേരിട്ട തുടര്‍ച്ചയായ തിരിച്ചടികളെ കുറിച്ചും അന്നു കടന്നുപോയ മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ചുമെല്ലാം സഞ്ജു സാംസണ്‍ ഈ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

'സത്യസന്ധമായി പറഞ്ഞാല്‍ ന്യൂസിലാന്‍ഡുമായുള്ള ആ പരമ്പരയിലുടനീളം വിചിത്രമായ ഒരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ഒരു വര്‍ഷങ്ങളായി ഞാന്‍ സെറ്റ് ചെയ്തു വച്ച ഒരു ലക്ഷ്യമായിരുന്നു ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കുകയെന്നത്. ആ സ്വപ്‌നത്തിന് തൊട്ടരിതെ എത്തി നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു ആവേശം കൂടും.

സാധാരണത്തേതില്‍ നിന്നും പുറത്തുവന്ന് നിങ്ങള്‍ മറ്റൊരാളായി പോവും. അന്നു എനിക്കു തോന്നിയതും അങ്ങനെയാണ്. ഞാന്‍ വളരെ റിലാക്‌സ്ഡ് ആയിരുന്നു. കാരണം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു മുമ്പ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു മാച്ചില്‍ കളിച്ച ഞാന്‍ സ്‌കോറും ചെയ്തിരുന്നു. എന്താണ് ചെയ്യേണ്ടതെന്നു എനിക്കു നന്നായി അറിയമായിരുന്നു.

പക്ഷെ എന്റെയുള്ളില്‍ നിന്നും ആരോ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു, ഒരുപാട് വര്‍ഷങ്ങളായി നിനക്കൊരു സ്വപ്‌നുമുണ്ട്. നീ ഇപ്പോള്‍ അതിനു അടുത്തെത്തിയതിനാല്‍ കുറേക്കൂടി സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കൂ എന്നായിരുന്നു അത്. ആ സ്‌പെഷ്യലിനായുള്ള ശ്രമമാണ് സാധാരണയുള്ള സഞ്ജു സംസണില്‍ നിന്നും എന്നെ പുറത്തു ചാടിച്ച് മറ്റൊരാളാക്കിയത്.

SANJU SAMSON

ഇതിനായി സാധാരണത്തേതിലും കൂടുതല്‍ അധ്വാനിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. ലോകകപ്പ് ഇലവനില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ.

പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ആദ്യ രണ്ടു മാച്ചിലും പരാജയപ്പെട്ടതോടെ സമ്മര്‍ദ്ദം വളരെയധികം കൂടി. അത്രയുമധികം സമ്മര്‍ദ്ദം ജീവിതത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ല.

മറുഭാഗത്ത് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ടീമിലേക്കു തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്നു.

കിവികള്‍ക്കെതിരായ അഞ്ചാം ടി20യില്‍ ഇഷാന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഞാനല്ല, അവനാണ് ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാളെന്നും എനിക്കു തോന്നി. വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും മനസില്‍ ഞാന്‍ അതു അംഗീകരിച്ചും കഴിഞ്ഞിരുന്നു'- സഞ്ജു വിശദമാക്കി.

Story first published: Sunday, May 10, 2026, 13:24 [IST]
Other articles published on May 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+