Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാമാന്യ ബുദ്ധി പോലുമില്ല!! റിഷഭിനെ പോലെ മണ്ടന്‍ വേറെയുണ്ടോ? ചെന്നൈയെ ജയിപ്പിച്ചതിങ്ങനെ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ത്രില്ലിങ് മാച്ചില്‍ തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പുറത്താവലിന്റെ വക്കിലെത്തിയതോടെ വന്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഇത്രയും വലിയ മണ്ടത്തരങ്ങള്‍ കാണിക്കുന്ന നായകന്‍ വേറെ കാണില്ലെന്നാണ് എല്‍എസ്ജി ആരാധകര്‍ രോഷത്തോടെ പറയുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് കുറേക്കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ എല്‍എസ്ജിക്കു ഒരു ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 204 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ചെപ്പോക്കില്‍ സിസ്‌കെയ്ക്കു എല്‍എസ്ജി നല്‍കിയത്.

RISHABH PANT

2018നു ശേഷം ഐപിഎല്ലില്‍ 200നു മുകളില്‍ ടോട്ടല്‍ അവര്‍ വിജയകരമായി ചേസ് ചെയ്തിട്ടുമില്ല. എന്നാല്‍ റിഷഭിന്റെ മണ്ടത്തരങ്ങള്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കവെ അഞ്ചു വിക്കറ്റിനു സിഎസ്‌കെയെ വിജയത്തിലെത്തിക്കുകയായിരുന്നു. റിഷങിന്റെ ഭാഗത്തു നിന്നുണ്ടായ പ്രധാന അബദ്ധങ്ങളറിയാം.

റിഷഭിന്റെ സഹായമെങ്ങനെ?

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റിഷഭ് പന്ത് കാണിച്ച ഏറ്റവും വലിയ അബദ്ധം തന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരുടെയെല്ലാം നാലോവര്‍ ക്വാട്ട നേരത്തേ ഉപയോഗിച്ചു തീര്‍ത്തുവെന്നതാണ്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ എ്ന്നിവരായിരു്ന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍.

പക്ഷെ യാതൊരു പ്ലാനിങുമില്ലാതെ ഇവരുടെയെല്ലാം ഓവറുകള്‍ റിഷഭ് നേരത്തേ തീര്‍ത്തു. ഷമിയുടെ അനുഭവസമ്പത്ത് എല്‍എസ്ജിക്കു ഡെത്തില്‍ തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറിയേനെ.

പക്ഷെ 12 ഓവറിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ ക്വാട്ട കഴിഞ്ഞു. വിക്കറ്റില്ലാതെ നാലോവറില്‍ 37 റണ്‍സാണ് ഷമി വഴങ്ങിയത്. ടീമിലെ മറ്റു സീമര്‍മാരായ പ്രിന്‍സും ആവേശും ഡെത്ത് ഓവറുകളില്‍ ബോള്‍ ചെയ്യാന്‍ മിടുക്കരാണ്.

രാജസ്ഥാന്‍ റോയല്‍സടക്കം പല ടീമുകള്‍ക്കൊപ്പവും അവസാന ഓവറുകളില്‍ ഗംഭീര ബൗളിങിലൂടെ വിജയശില്‍പ്പിയാവാനും ആവേശിനായിട്ടുണ്ട്. അതിനാല്‍ സിഎസ്‌കെയ്‌ക്കെതിരേ ഇവരുടെ ഓവറുകള്‍ ഡെത്തിലേക്കു കൂടി കണ്ട് റിഷഭ് പ്ലാന്‍ ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു.

അതിനായി പാര്‍ട്ട് ടൈം ബൗളറായി എയ്ഡന്‍ മാര്‍ക്രമിനു മധ്യ ഓവറുകളില്‍ രണ്ട്- മൂന്നു ഓവറുകള്‍ നല്‍കാമായിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല. ഇതോടെ ഏറെ നിര്‍ണായകമായ അവസാനത്തെ ഓവറില്‍ റിഷഭ് ശരിക്കും പെട്ടു. 11 റണ്‍സായിരുന്നു

ഈ ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ടോ- മൂന്നോ ബോളില്‍ റണ്ണില്ലെങ്കില്‍ ചെന്നൈ സമ്മര്‍ദ്ദത്തിലാവുമെന്നും ഉറപ്പാണ്. ഷമി, ആവേശ്, പ്രിന്‍സി തുടങ്ങി മൂന്നു പേരും ഇത്തരമൊരു വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കരാണ്.

RISHABH DUBE

റിഷഭ് വരുത്തിയ രണ്ടാമത്തെ വന്‍ അബദ്ധം 20ാം ഓവറില്‍ അംഗീകൃത ബൗളറല്ലാത്ത മാര്‍ക്രമിനെ കൊണ്ട് പന്തെറിയിച്ചതാണ്. കളിയില്‍ നേരത്തേ ഒരോവര്‍ പോലും നല്‍കാതെ ഇത്രയും നിര്‍ണായക ഘട്ടത്തില്‍ ഇത്തരമൊരു തീരുമാനം വലിയ ചൂതാട്ടമാണ്.

ഷഹബാസ് അഹമ്മദ് മൂന്നോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളുമെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരോവര്‍ ബാക്കിയുണ്ടായിട്ടും മാര്‍ക്രമിനെ എന്തിന് പന്തേല്‍പ്പിച്ചെന്നത് വിചിത്രമാണ്.

20ാം ഓവറിലെ ആദ്യ രണ്ടു ബോളിലും മാര്‍ക്രം വൈഡ് എറിഞ്ഞപ്പോള്‍ തന്നെ ചെന്നൈയുടെ സമ്മര്‍ദ്ദം പാതി കുറഞ്ഞു. അടുത്ത രണ്ടു ബോളിലും സിക്‌സര്‍ പറത്തിയ ശിവം ദുബെ സിഎസ്‌കെയുടെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.

Story first published: Sunday, May 10, 2026, 22:39 [IST]
Other articles published on May 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+