Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോക്കറ്റില്‍ തൂവാലയും ഫോട്ടോയും!! സച്ചിന്‍ ചെയ്യുകയെന്ത്? താരങ്ങളും അന്ധ വിശ്വാസങ്ങളുമിങ്ങനെ

ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാം അന്ധവിശ്വാസികളാണ്. ഇഷ്ടപ്പെട്ട വാഹനങ്ങള്‍ ഉപയോഗിക്കുന്നതു മുതല്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കല്‍, ഇഷ്ട നമ്പറുകള്‍ തിരഞ്ഞെടുക്കല്‍ വരെ പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ എല്ലാവരും പിന്തുടരാറുണ്ട്. ഈ തരത്തിലുള്ള ചില പ്രവര്‍ത്തികള്‍ വിജയങ്ങള്‍ നേടിത്തരുമെന്ന വിശ്വാസം തന്നെയാണ് പ്രധാനമായും ഇതിനു പിന്നിലെന്നു കാണാം.

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ക്രിക്കറ്റര്‍മാരും സെലിബ്രിറ്റികളുമൊന്നും ഒട്ടും പിന്നിലല്ലെന്നതാണ് യാഥാര്‍ഥ്യം. പല തരത്തിലുള്ള വിചിത്രമായ ആചാരങ്ങളാണ് ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളത്. ലോകം കീഴടക്കിയ ചില വമ്പന്‍ താരങ്ങളുടെ അന്ധവിശ്വാസങ്ങളെ കുറിച്ചറിയാം.

SACHIN TENDULKAR

സഹീര്‍ ഖാന്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനാണ് ഈ ലിസ്റ്റില്‍ ആദ്യത്തെയാള്‍. മുന്‍ ഇതിഹാസ നായകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

ബൗള്‍ ചെയ്യാനെത്തുമ്പോള്‍ പോക്കറ്റില്‍ എല്ലായ്‌പ്പോഴും മഞ്ഞ നിറത്തിലുള്ള തൂവാല വയ്ക്കുമെന്നതാണ് സഹീറിന്റെ പ്രധാന അന്ധ വിശ്വാസം. തന്റെ മിന്നുന്ന പ്രകടനത്തിനു പിന്നില്‍ ഇതിനും വലിയൊരു പങ്കുണ്ടെന്നു അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്തു. 600ല്‍ കൂടുതല്‍ വിക്കറ്റുകളുമായാണ് സഹീര്‍ തന്റെ ഗംഭീര കരിയര്‍ അവസാനിപ്പിച്ചത്.

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി. അഗ്രസീവ് ബ്രാന്‍ഡിലേക്കുള്ള ഇന്ത്യയുടെ ചുവടു മാറ്റത്തിനു പിന്നില്‍ ദാദയായിരുന്നു. ഗാംഗുലി വാര്‍ത്തെടുത്ത ടീമിനെ ഏറ്റവും നന്നായി ഉപയോഗിച്ചതാവട്ടെ പിന്നീടെത്തിയ ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ്.

15 വര്‍ഷത്തിലേറെ കളിക്കളത്തില്‍ തുടര്‍ന്ന ഗാംഗുലി 18,000ത്തിനു മുകളില്‍ റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും ആരാധനയോടെ കണ്ടിരുന്ന അദ്ദേഹത്തിനുമുണ്ടായിരുന്നു ഒരു അന്ധവിശ്വാസം.

കൡക്കാനിറങ്ങുമ്പോഴെല്ലാം തന്റെ ഗുരുജിയുടെ ചിത്രം ദാദ പോക്കറ്റില്‍ വയ്ക്കാറുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇവ മാത്രമല്ല വ്യത്യസത തരത്തിലുള്ള മോതിരങ്ങളും മാലകളുമെല്ലാം ദാദ ഉപയോഗിക്കാറുമുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

റെക്കോര്‍ഡുകളുടെ തോഴനെന്നു വിശേഷിപ്പിക്കിപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹവും അന്ധവിശ്വാസങ്ങള്‍ കാത്തുസൂക്ഷിച്ചയാളാണ്.

ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും ഇടതു പാഡാണ് സച്ചിന്‍ ആദ്യം ധരിക്കാറുള്ളത്. ഇതാണ് തനിക്കു ഭാഗ്യം കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം വിശ്വസിക്കുന്നു. സച്ചിന്റെ ഭാര്യ അഞ്ജലിക്കുമുണ്ട് ഒരു അന്ധവിശ്വാസം. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ മുറിയില്‍ എല്ലായ്‌പ്പോഴും ഒരേയിടത്തു തന്നെയാണ് അവര്‍ ഇരിക്കാറുള്ളത്.

വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും നിര്‍ഭയനും രസിപ്പിക്കുകയും ചെയ്ത ബാറ്ററായിരുന്നു മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തില്‍ ഭദ്ദമാണ്.

SEHWAG

വീരുവിനും വളരെ വിചിത്രമായ ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. നമ്പറില്ലാത്ത ജഴ്‌സി ധരിക്കുക എന്നതായിരുന്നു അത്. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം 44ാം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചിരുന്നത്.

പക്ഷെ ഈ ജഴ്‌സിയില്‍ ഇറങ്ങുമ്പോള്‍ സ്വന്തം ബാറ്റിങില്‍ ചില പാറ്റേണുകള്‍ കാണപ്പെട്ട ശേഷം നമ്പറില്ലാത്ത ജഴ്‌സി ധരിക്കാന്‍ സെവാഗ് തീരുമാനിക്കുകയായിരുന്നു.

രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ക്യാപ്‌നും കോച്ചുമെല്ലാമായിരുന്ന രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ ക്ഷമയുടെയും ആത്മനസമര്‍പ്പണത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ 13,000ത്തിനു മുകളിലും ഏകദിനത്തില്‍ 10.000ലേറെയും റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു

അന്ധവിശ്വാസങ്ങളിലും ഭാഗ്യത്തിലുമെല്ലാം ദ്രാവിഡും വിശ്വസിച്ചിരുന്നു. ബാറ്റിങിനായി ഇറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും വലതു കാലിലെ പാഡാണ് അദ്ദേഹം എപ്പോഴും ധരിക്കാറുള്ളത്. കൂടാതെ ഒരു പരമ്പരയുടെ തുടക്കത്തില്‍ ദ്രാവിഡ് ഒരിക്കലും പുതിയ ബാറ്റ് ഉപയോഗിക്കാറുമില്ല.

Story first published: Sunday, May 10, 2026, 15:47 [IST]
Other articles published on May 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+