വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് 2020: എന്റെ ടീമില്‍ ധോണിയില്ല!! പന്തില്ലെങ്കില്‍ സഞ്ജു മതി... പറഞ്ഞത് ഗവാസ്‌കര്‍

ലോകകപ്പിനു ശേഷം ടീമിന് പുറത്താണ് ധോണി

gavaskar

ദില്ലി: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ ടി20 പരമ്പരയും ഇന്ത്യക്കു ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ്. ലോകകപ്പില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന അദ്ദേഹം ഇനിയെപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യം അനിശ്ചിതത്വത്തില്‍ തന്നെയാണ്.

റയലിലെ സിദാന്റെ കസേര തെറിച്ചേക്കും; പകരം സൂപ്പര്‍ കോച്ചെത്തുമെന്ന് റിപ്പോര്‍ട്ട്റയലിലെ സിദാന്റെ കസേര തെറിച്ചേക്കും; പകരം സൂപ്പര്‍ കോച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ താന്‍ തിരഞ്ഞെടുത്താല്‍ ധോണിക്കു സംഘത്തില്‍ ഇടമുണ്ടാവില്ലെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

റിഷഭ് പന്ത് മതി

റിഷഭ് പന്ത് മതി

അടുത്ത ടി20 ലോകകപ്പില്‍ യുവതാരം റിഷഭ് പന്തായിരിക്കണം ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടതെന്നു ഗവാസ്‌കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശുമായുള്ള പരമ്പരയിലും ധോണിയെ പരിഗണിക്കരുതെന്നാണ് തന്റെ അഭിപ്രായം. ഇനി ധോണിക്കു ശേഷമുള്ള ഭാവിയെക്കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിക്കണം. അതുകൊണ്ടാണ് അദ്ദേഹത്തെ താന്‍ ടീമിലേക്കു പരിഗണിക്കില്ലെന്നു പറയുന്നതെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

പന്ത് ഫ്‌ളോപ്പാണെങ്കില്‍ സഞ്ജു

പന്ത് ഫ്‌ളോപ്പാണെങ്കില്‍ സഞ്ജു

പന്ത് ബാറ്റിങില്‍ മോശം പ്രകടനം തന്നെ തുടരുകയാണെങ്കില്‍ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിക്കേണ്ട താരം സഞ്ജു സാംണാണെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. പന്തല്ലെങ്കില്‍ മറ്റാരെന്ന് ചിന്തിച്ചാല്‍ സഞ്ജുവെന്ന് തന്നെയാണ് ഉത്തരം. കാരണം സഞ്ജു മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമാണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പില്‍ യുവത്വത്തിനു തന്നെയായിരിക്കണം ഇന്ത്യ മുന്‍ഗണന നല്‍കേണ്ടത്. ധോണി ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ സംഭാവനകള്‍ നല്‍കിയ താരമാണ്. പക്ഷെ ഇപ്പോള്‍ ഇന്ത്യ മുന്നോട്ട് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഗവാസ്‌കര്‍ വിശദമാക്കി.

സ്വയം കളി നിര്‍ത്തണം

സ്വയം കളി നിര്‍ത്തണം

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടാന്‍ ധോണി വഴിവയ്ക്കരുതെന്നും അതിനു മുമ്പ് സ്വയം വിരമിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിനു ശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ധോണി കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു.

പന്ത് തെറ്റുകള്‍ തിരുത്തും

പന്ത് തെറ്റുകള്‍ തിരുത്തും

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏതു പൊസിഷനില്‍ പന്തിനെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ ഉറച്ച തീരുമാനം കൈക്കൊള്ളണമെന്ന് ഗവാസ്‌കര്‍ നിര്‍ദേശിച്ചു.
കരിയറിന്റെ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് പന്ത്. ടെസ്റ്റില്‍ മികച്ച രീതിയിലായിരുന്നു താരം തുടങ്ങിയത്. എന്നാല്‍ നിശ്ചിത ഓവറില്‍ സ്ഥിരത നിലനിര്‍ത്താന്‍ പന്ത് പാട്‌പെട്ടു. ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ പന്തിന്റെ കരിയറില്‍ ഗുണം ചെയ്യും. കാരണം, തെറ്റുകള്‍ തിരുത്തി കൂടുതല്‍ മികച്ച താരമാവാന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Saturday, September 21, 2019, 10:48 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X