വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാലിക്കിന്റെ വാക്കുകള്‍ ടീമിന്റെ തലവര മാറ്റി, ഇന്ത്യയോടു തോറ്റ ശേഷം പറഞ്ഞ് വെളിപ്പെടുത്തി താരം

2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനായിരുന്നു ജേതാക്കള്‍

വിരാട് കോലിക്കു കീഴില്‍ ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പുകളായതായിരുന്നു. അന്നു ചിരവൈരികളായ പാകിസ്താനോടു ഫൈനലില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ പാക് ടീമിനെ കശാപ്പ് ചെയ്‌തെങ്കിലും ഫൈനലില്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ അവര്‍ കണക്കുതീര്‍ക്കുകയായിരുന്നു. 180 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയായിരുന്നു ഫൈനലില്‍ ഇന്ത്യക്കു നേരിട്ടത്. സര്‍ഫറാസ് അഹമ്മദ് നയിച്ച പാക് ടീം ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കുകയും ചെയ്തു.

1

അന്നു ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ ഇന്ത്യയോടു 124 റണ്‍സിന് പാക് ടീം തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഈ തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അവര്‍ പിന്നീടുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാണ് ചാംപ്യന്‍മാരായത്. ഗ്രൂപ്പുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെയും സെമിയില്‍ ഇംഗ്ലണ്ടിനെയും പാകിസ്താന്‍ കെട്ടിച്ചു. ഒടുവില്‍ ഫൈനലില്‍ ഇന്ത്യക്കും പാക് പടയോട്ടത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. ഇന്ത്യക്കെതിരേയുള്ള ആദ്യ മല്‍സരത്തിലെ തോല്‍വിക്കു ശേഷം മുന്‍ ക്യാപ്റ്റനും ടീമിലെ ഏറ്റവും പരിചയസമ്പന്നായ താരങ്ങളിലൊരാളുമായ ഷുഐബ് മാലിക്കിന്റെ വാക്കുകളായിരുന്നു താരങ്ങള്‍ക്കു പ്രചോദനമായത്. പല പാക് താരങ്ങളും പിന്നീട് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. അന്നു താന്‍ എന്തായിരുന്നു ടീമംഗങ്ങളെ പ്രചോദിപ്പിക്കാന്‍ പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മാലിക്ക്.

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ്; ടോപ് ഫൈവില്‍ ഇവര്‍, പട്ടികയില്‍ ദ്രാവിഡുംടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ്; ടോപ് ഫൈവില്‍ ഇവര്‍, പട്ടികയില്‍ ദ്രാവിഡും

ഇന്ത്യ ഇങ്ങനെയായിരുന്നില്ല, സെവാഗ് പക്ഷെ എല്ലാം മാറ്റിമറിച്ചു! പുതിയ ഇന്ത്യയുടെ ക്രെഡിറ്റ് വീരുവിന്ഇന്ത്യ ഇങ്ങനെയായിരുന്നില്ല, സെവാഗ് പക്ഷെ എല്ലാം മാറ്റിമറിച്ചു! പുതിയ ഇന്ത്യയുടെ ക്രെഡിറ്റ് വീരുവിന്

ടീമില്‍ ആര്‍ക്കും സ്ഥാനമുറപ്പില്ലെന്നും മറ്റാര്‍ക്കും നിങ്ങളില്‍ നിന്നും അതു തട്ടിയെടുക്കാന്‍ കഴിയില്ല എന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഞങ്ങള്‍ ഒരുപാട് സമയം പരിശീലനത്തിനു വേണ്ടി ചെലവഴിച്ചും അതിന്റെ ഫലം ലഭിച്ചില്ലെന്നും മാലിക്ക് വെളിപ്പെടുത്തി. അന്നത്തെ പ്രത്യേക ദിവസം ഫലം വളരെ മോശമായിരുന്നു, ഫോര്‍മാറ്റിലെ പ്രത്യേകത കാരണം ഐസിസി ഇവന്റുകള്‍ നോക്കൗട്ട് ടൂര്‍ണമെന്റുകള്‍ പോലെയാണ്. ആത്മവിശ്വാസം നിലനിര്‍ത്താനും നിങ്ങള്‍ക്കു നന്നായി ചെയ്യാന്‍ കഴിയുന്ന കാര്യം ചെയ്യാന്‍ ശ്രമിക്കണമെന്നുമായിരുന്നു ഞാന്‍ പ്രചോദിപ്പിച്ചത്. മല്‍സരഫലത്തെക്കുറിച്ച് ചിന്തിക്കരുതെന്നും അവരെ ഉപദേശിച്ചു. മല്‍സരഫലത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് നിങ്ങള്‍ സമ്മര്‍ദ്ദത്തിലാവുകയെന്നും അവരോടു പറഞ്ഞതായി മാലിക്ക് വിശദമാക്കി.

2

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത പാക് ടീം നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 338 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (114), അസ്ഹര്‍ അലി (59) എന്നിവരും മുഹമ്മദ് ഹഫീസ് (57*), ബാബര്‍ ആസം (46) എന്നിവരും പാക് ടീമിനായി മിന്നിച്ചു.

മറുപടിയില്‍ മുഹമ്മദ് ആമിര്‍ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ മൂന്നിന് 33 റണ്‍സിലേക്കു വീണു. പിന്നീടൊരു തിരിച്ചുവരവ് ഇന്ത്യക്കുണ്ടായില്ല. 30.3 ഓവറില്‍ വെറും 158 റണ്‍സിന് ഇന്ത്യ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയുടെ (76) ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യയുടെ നാണക്കേട് അല്‍പ്പമെങ്കിലും കുറച്ചത്. പാകിസ്താനു വേണ്ടി ആമിറും ഹസന്‍ അലിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

Story first published: Wednesday, June 2, 2021, 18:21 [IST]
Other articles published on Jun 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X