10 വര്‍ഷമായി, ഇനി കാത്തിരിക്കാനാവില്ല... കോലി ഉറച്ചു തന്നെ, ഇത് ആര്‍സിബിയുടെ ഐപിഎല്‍

Written By:
'10 വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായി' | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിന്റെ തുടക്കം മുതല്‍ എല്ലാ സീസണിലും കിരീട ഫേവറിറ്റുകളില്‍ ഒന്നായിരിക്കും റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂര്‍. കാരണം എല്ലാ സീസണിലും ലോകോത്തര താരങ്ങളെ അണിനിരത്തിയാണ് ആര്‍സിബി ഐപിഎല്ലില്‍ ഇറങ്ങാറുള്ളത്. എന്നാല്‍ ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ബാംഗ്ലൂരിനുണ്ടായിട്ടില്ല.

കഴിഞ്ഞ 10 സീസണുകള്‍ക്കിടെ മൂന്നു തവണ ആര്‍സിബി ഫൈനലില്‍ കടന്നിരുന്നെങ്കിലും അവസാന കടമ്പയില്‍ കാലിടറി വീഴുകയായിരുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണിലും മികച്ച ടീമുമായാണ് ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ ഇറങ്ങുന്നത്. കിരീടത്തിനായി കഴിഞ്ഞ 10 വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്ന് കോലി പറഞ്ഞു.

കപ്പ് നേടണം

കപ്പ് നേടണം

ആരാധകര്‍ക്കു വേണ്ടി മാത്രമല്ല, തനിക്കു വേണ്ടിയു ഇത്തവണ ഐപിഎല്‍ കിരീടം നേടിയേ തീരൂവെന്ന് ബെംഗളൂരുവില്‍ കോലി മാധ്യമങ്ങളോടു പറഞ്ഞു. ആദ്യ സീസണ്‍ മുതല്‍ താന്‍ ബാംഗ്ലൂര്‍ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ 10 സീസണുകള്‍ക്കിടെ മൂന്നു തവണ ഫൈനലില്‍ കളിക്കാനും സാധിച്ചു. പക്ഷെ കിരീടമെന്ന സ്വപ്‌നം പൂവണിഞ്ഞില്ല.
ഇത്തവണ കിരീടം കൈക്കലാക്കാന്‍ 100 അല്ല കഴിവിന്റെ 120 ശതമാനവും പുറത്തെടുക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായി കോലി വ്യക്തമാക്കി. ടീമിന്റെ പരിശീലനസെഷനു ശേഷമാണ് കോലി കിരീടപ്രതീക്ഷയെക്കുറിച്ച് മനസ്സ് തുറന്നത്.

ഇത്തവണ മികച്ച ബൗളിങ് നിരയും

ഇത്തവണ മികച്ച ബൗളിങ് നിരയും

കഴിഞ്ഞ സീസണുകളിലെല്ലാം ബാറ്റിങ് മികവ് കൊണ്ടാണ് ബാംഗ്ലൂര്‍ ടീം ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇത്തവ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കൂടുതല്‍ ശ്രദ്ധ ചെലുത്തിയാണ് ആര്‍സിബി ഇറങ്ങുന്നത്.
വര്‍ഷങ്ങളായി ബാറ്റിങ് തന്നെയായിരുന്നു ആര്‍സിബിയുടെ കരുത്ത്. ഇത്തവണ ലേലത്തില്‍ ബൗളിങ് വിഭാഗവും ശക്തമാക്കാന്‍ മികച്ച താരങ്ങളെ ടീമിലേക്കു കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ മുമ്പത്തെ സീസണുകളേക്കാന്‍ തനിക്കു പ്രതീക്ഷ കൂടുതലാണെന്നും കോലി പറഞ്ഞു. യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, എം അശ്വിന്‍, പവന്‍ നേഗി, മോയിന്‍ അലി എന്നീ സ്പിന്നര്‍മാരും ക്രിസ് വോക്‌സ്, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടിം സോത്തി എന്നീ പേസര്‍മാരും ആര്‍സിബിയിലുണ്ട്.

പുതിയ താരങ്ങളില്‍ പ്രതീക്ഷ

പുതിയ താരങ്ങളില്‍ പ്രതീക്ഷ

പുതുതായി ടീമിലെത്തിയ താരങ്ങളില്‍ തനിക്കേറെ പ്രതീക്ഷയുള്ളതെന്നു കോലി വ്യക്തമാക്കി. പുതുതായെത്തിയ ചില കളിക്കാരെ വ്യക്തപരമായി നേരത്തേ പരിചയമുണ്ട്. ബാംഗ്ലൂര്‍ ടീമിന്റെ സംസ്‌കാരത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവരെയാണ് ടീമിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുമ്പത്തെ അവരുടെ പ്രകടനങ്ങളെ അത്ര ഗൗരവമായി എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ കോച്ചിങ് സംഘത്തിനൊപ്പം ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ ഗാരി കേസ്റ്റണ്‍ ചേര്‍ന്നത് തന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ടെന്ന് കോലി പറഞ്ഞു. ലേലത്തിനു മുമ്പു തന്നെ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ടീമിലെ യുവതാരങ്ങള്‍ക്ക് കേസ്റ്റണിനൊപ്പം സമയം ചെലവഴിക്കാനും കൂടുതല്‍ പഠിക്കാനുമുള്ള അവസരമാണിത്. കരിയറിന്റെ തുടക്കകാലത്ത് തനിക്കും ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും കോലി വിശദമാക്കി.

കേസ്റ്റണുമായി അടുത്ത ബന്ധം

കേസ്റ്റണുമായി അടുത്ത ബന്ധം

കേസ്റ്റണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കു അവസരം ലഭിച്ചിരുന്നു. കേസ്റ്റണിന്റെ ഉപദേശങ്ങളാണ് തന്നെ മികച്ച താരമാവാന്‍ സഹായിച്ചത്. അന്നു മുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. ബാറ്റിങ് സംബന്ധമായ കാര്യങ്ങളില്‍ കേസ്റ്റണിന്റെ ഉപദേശങ്ങള്‍ ഐപിഎല്ലില്‍ ആര്‍സിബിക്ക് ഏറെ ഗുണം ചെയ്യും.
ടീമിന്റെ ബാറ്റിങ് നിരയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പ്രത്യേക മിടുക്കുള്ള കോച്ചാണ് അദ്ദേഹം. നേരത്തേ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നപ്പോള്‍ ഇത് എല്ലാവരും കണ്ടതാണ്. ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നപ്പോഴാണ് കേസ്റ്റണ്‍ പരിശീകനായിരുന്നത്. എന്നാല്‍ ടീം സ്പിരിറ്റോടെ എല്ലാവരെയും ഒത്തൊരുമിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനു കഴിഞ്ഞതായും കോലി വിലയിരുത്തി.

 ഇപ്പോള്‍ പൂര്‍ണ ഫിറ്റ്

ഇപ്പോള്‍ പൂര്‍ണ ഫിറ്റ്

ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം വിശ്രമത്തിലായിരുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഐപിഎല്ലില്‍. നേരത്തേ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. കഴിഞ്ഞ 12 ദിവസമായി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പരിശീലനത്തിലാണ് കോലി.
ഇപ്പോള്‍ താന്‍ 100 ശതമാനവും ഫിറ്റാണെന്ന് കോലി പറഞ്ഞു. 110 ശതമാനമാണ് തന്റെ ലക്ഷ്യം. ഇതിനു കുറച്ചു കൂടി സമയം വേണമെന്നും ആര്‍സിബി ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. മല്‍സരരംഗത്തു നിന്നും കുറച്ചു കാലം വിട്ടുനിന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധിച്ചിരുന്നതിനാല്‍ ഒരു ഇടവേള തനിക്കു ഫീല്‍ ചെയ്യുന്നില്ലെന്നും കോലി പറഞ്ഞു.

ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി... സുവര്‍ണതാരമായി മീര, നേട്ടം ഭാരോദ്വഹനത്തില്‍

ഐപിഎല്‍: മുംബൈയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍... വെല്ലുവിളി ഒന്നു മാത്രം!! രോഹിത് മനസ്സ് തുറക്കുന്നു

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 5, 2018, 12:45 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍