ഇതു ഇന്ത്യന്‍ ഗെയ്‌ലോ? 51 ബോളില്‍ 146*, പറത്തിയത് 17 സിക്‌സര്‍!- താരമായി ബിഷ്ത്

ചെന്നൈ: സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ ഇടിവെട്ട് ഇന്നിങ്‌സോടെ താരമായി മാറിയിരിക്കുകയാണ് മേഘാലയയുടെ ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ പുനീത് ബിഷ്ത്. ചെന്നൈയില്‍ മിസോറമിനെതിരേ നടന്ന പ്ലേറ്റ് ഗ്രൂപ്പ് മല്‍സരത്തില്‍ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് താരം നടത്തിയത്. നാലാമനായി ക്രീസിലെത്തിയ ബിഷ്ത് പുറത്താവാതെ വെറും 51 ബോളില്‍ 146 റണ്‍സ് വാരിക്കൂട്ടി. 17 കൂറ്റന്‍ സിക്‌സറുകളും ആറു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മേഘാലയ ബിഷ്തിന്റെ വണ്‍മാന്‍ ഷോയുടെ മികവില്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 230 റണ്‍സ് വാരിക്കൂട്ടി. ബിഷ്തിനെക്കൂടാതെ ഓപ്പണര്‍ യോഗേഷ് തിവാരിയും (53) മേഘാലയക്കു വേണ്ടി മിന്നി. മറുപടി ബാറ്റിങില്‍ മിസോറാം തരിപ്പണമായി. ഒമ്പതു വിക്കറ്റിന് 100 റണ്‍സില്‍ എതിരാളികളെ ഒതുക്കിയ മേഘാലയ 130 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

മിസോറം ബാറ്റിങ് ലൈനപ്പില്‍ ക്യാപ്റ്റന്‍ കെബി പവന്‍ (33), പ്രതീക് ദേശായ് (27), തരുവാര്‍ കോലി (10) എന്നിവരൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല. നാലു വിക്കറ്റെടുത്ത ആദിത്യ സിംഘാനിയയാണ് മിസോറമിനെ എറിഞ്ഞിട്ടത്.

ആരാണ് പുനീത് ബിഷ്ത്?

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ബിഷ്ത് നേരത്തേ ഡല്‍ഹിക്കു വേണ്ടിയായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നത്. 2012 മുതല്‍ ഡല്‍ഹി ടീമില്‍ അംഗമായിരുന്ന താരം 18ല്‍ മേഘാലയയിലേക്കു ചേക്കേറുകയായിരുന്നു. ഇതോടെയാണ് ബിഷ്തിന്റെ തലവര മാറിയത്. 2012-13ലെ രഞ്ജിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 502 റണ്‍സ് താരം നേടിയിരുന്നു. കൂടാതെ 21 ക്യാച്ചുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

2012ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ഭാഗം കൂടിയായിരുന്നു 34കാരനായ ബിഷ്ത്. 2018-19 സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മേഘാലയയുടെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. എട്ടു കളികളില്‍ നിന്നും 502 റണ്‍സാണ് ബിഷ്ത് അടിച്ചെടുത്തത്.

2018-19ലെ രഞ്ജി ട്രോഫിയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയും താരം നേടിയിരുന്നു. സിക്കിമിനെതിരായ കളിയില്‍ മേഘാലയക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. രഞ്ജിയില്‍ ടീമിന്റെ റണ്‍വേട്ടക്കാരനും ബിഷ്തായിരുന്നു. എട്ടു കളികളില്‍ നിന്നും 892 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 13, 2021, 17:51 [IST]
Other articles published on Jan 13, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X