വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സംശയിക്കേണ്ട, അത് വിന്‍ഡീസ് തന്നെ!! അരങ്ങുവാഴുന്നത് ഓള്‍റൗണ്ടര്‍മാര്‍...

ചില തകര്‍പ്പന്‍ പ്രകടനങ്ങളാണ് ആദ്യ ആഴ്ച ടൂര്‍ണമെന്റില്‍ കണ്ടത്

By Manu

കാര്‍ഡിഫ്: ഐസിസിയുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചു കൊണ്ടാണ് ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്നത്. ആദ്യത്തെ ചില മല്‍സരങ്ങള്‍ വിരസമായിരുന്നെങ്കിലും പിന്നീട് ഓരോ കളി കഴിയുന്തോറും പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയത് ലോകകപ്പിനെ ആവേശകരമാക്കിയിട്ടുണ്ട്. ചില വ്യക്തിഗത പ്രകടനങ്ങളും, ടീമിന്റെ പ്രകടനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

വിരമിക്കല്‍ പിന്‍വലിക്കാം, ലോകകപ്പ് ടീമിലെടുക്കുമോ? ആവശ്യപ്പെട്ടത് എബിഡി!! പറ്റില്ലെന്ന് അവര്‍... വിരമിക്കല്‍ പിന്‍വലിക്കാം, ലോകകപ്പ് ടീമിലെടുക്കുമോ? ആവശ്യപ്പെട്ടത് എബിഡി!! പറ്റില്ലെന്ന് അവര്‍...

ബെന്‍ സ്റ്റോക്‌സിന്റെ വണ്ടര്‍ ക്യാച്ച്, റസ്സലിന്റെ തീപാറും ബൗണ്‍സറുകള്‍, ആമിറിന്റെ തിരിച്ചുവരവ്, സ്‌റ്റെയ്‌നിന്റെ പിന്‍മാറ്റം എന്നിവയെല്ലാം ആദ്യ റൗണ്ടിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആദ്യത്തെ ഒരാഴ്ചയിലെ ചില ചില ഹൈലൈറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ബംഗ്ലാദേശ് വന്നത് വെറുതെയല്ല

ബംഗ്ലാദേശ് വന്നത് വെറുതെയല്ല

അട്ടിമറി വീരന്‍മാരില്‍ നിന്നും ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായി തങ്ങള്‍ മാറിയെന്നു ബംഗ്ലാദേശ് ഈ ലോകകപ്പില്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബംഗ്ലാ കടുവകള്‍ ഇത്തവണയും വന്നത് വെറുതെ പോവാനല്ലെന്ന തരത്തിലാണ് പെര്‍ഫോം ചെയ്യുന്നത്.
കഴിഞ്ഞ ലോകകപ്പിനു ശേഷം ഓസീസ് ഒഴികെയുള്ള മുന്‍നിര ടീമുകളെയെല്ലാം ബംഗ്ലാദേശ് തോല്‍പ്പിച്ചു കഴിഞ്ഞു. പാകിസ്താന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ സ്വന്തം നാട്ടില്‍ പരമ്പര കൊയ്ത അവര്‍ ലോകകപ്പിനു നേരിട്ടാണ് യോഗ്യത നേടിയത്. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എ്ന്നിവരെ രണ്ടു തവവണയും കീഴടക്കി.
ഇത്തവണ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുകൊണ്ടാണ് ബംഗ്ലാദേശ് ലോകകപ്പില്‍ തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് അവസാനം വരെ പൊരുതി അവര്‍ കീഴടങ്ങുകയായിരുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ തങ്ങളില്‍ നിന്നും കനത്ത വെല്ലുവിളി തന്നെ നേരിടുമെന്ന സൂചനയാണ് ബംഗ്ലാദേശ് എതിരാളികള്‍ക്കു നല്‍കുന്നത്.

വിന്‍ഡീസിന് ബാറ്റിങ് മാത്രമല്ല, ബൗളിങും

വിന്‍ഡീസിന് ബാറ്റിങ് മാത്രമല്ല, ബൗളിങും

ലോകകപ്പിലെ ഏറ്റവും ഡെയ്ഞ്ചറസായ ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നെന്നു വിലയിരുത്തപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് തങ്ങള്‍ ബൗളിങിലും മോശക്കാരല്ലെന്നു ആദ്യ കളിയില്‍ തന്നെ തെളിയിച്ചു. വിന്‍ഡീസിന്റെ പേസിനും ബൗണ്‍സിനും മുന്നില്‍ വെറും 105 റണ്‍സാണ് പാക് ടീം കൂടാരം കയറിയത്.
ലോകകപ്പിനു നേരിട്ടു യോഗ്യത പോലും ലഭിക്കാത്തതിനാല്‍ യോഗ്യതാ ടൂര്‍ണമെന്റ് ജയിച്ചാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലേക്കു ടിക്കറ്റെടുത്തത്. എന്നാല്‍ ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുക തങ്ങള്‍ തന്നെ ആയിരിക്കുമെന്ന് ആദ്യ കളിയിലൂടെ അവര്‍ തെളിയിച്ചു കഴിഞ്ഞു.
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മല്‍സരത്തില്‍ 421 റണ്‍സാണ് വിന്‍ഡീസ് വാരിക്കൂട്ടിയത്. ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു തവണ 350ന് മുകളില്‍ നേടിയ പാക് ടീമിനെയാണ് വിന്‍ഡീസ് ലോകകപ്പില്‍ വെറും 105ന് എറിഞ്ഞിട്ടത്.

ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പ്

ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പ്

ഈ ലോകകപ്പില്‍ ഓള്‍റൗണ്ടര്‍മാരായിരിക്കും അരങ്ങുവാഴുകയെന്ന വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്റെ പ്രവചനം പിഴച്ചില്ലെന്നാണ് ആദ്യത്തെ ആഴ്ചയിലെ ചില പ്രകടനങ്ങള്‍ തെളിയിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ ഹീറോയായത് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു.
പാകിസ്താനെതിരേ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും മികച്ച പ്രകടനം നടത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരേയും ഷാക്വിബ് കസറിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

അടിതെറ്റിയാല്‍ ഇംഗ്ലണ്ടും...

അടിതെറ്റിയാല്‍ ഇംഗ്ലണ്ടും...

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്ന് ഏവരും പ്രവചിച്ച ഇംഗ്ലണ്ട് തങ്ങളെ തോല്‍പ്പിക്കുക അസാധ്യമല്ലെന്ന് കാണിച്ചുതന്നു. അപ്രചനീയതയുടെ രാജാക്കന്‍മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താനാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത് എന്നതില്‍ അദ്ഭുതമില്ല. തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ തോറ്റ ശേഷമാണ് പാക് ടീം ലോകകപ്പിനെത്തിയത്. രണ്ടു സന്നാഹങ്ങളിലും ലോകകപ്പിലെ ആദ്യ കളിയില്‍ വിന്‍ഡീസിനോടും അവര്‍ തോറ്റു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ പുതിയൊരു പാക് ടീമിനെയാണ് കണ്ടത്.
പാകിസ്താന്‍ നേടിയ 348 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് അപ്രാപ്യമായിരുന്നു. 2016നു ശേഷം സ്വന്തം നാട്ടില്‍ റണ്‍ചേസില്‍ ഇംഗ്ലണ്ട് തോറ്റതും ഇതാദ്യമായിരുന്നു. ലോകകപ്പെന്ന വലിയ വേദിയില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

Story first published: Thursday, June 6, 2019, 17:00 [IST]
Other articles published on Jun 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X