വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും ശമ്പളവും- എംഎസ് ധോണി മുതല്‍ വിരാട് കോലി വരെ

എ പ്ലസ് കരാറുള്ള മൂന്നു താരങ്ങളാണ് ലിസ്റ്റിലുള്ളത്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്നാണ് ബിസിസിഐ വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഏതു ക്രിക്കറ്ററുടെയും തലവര തന്നെ മാറുമെന്നുറപ്പാണ്. മറ്റു ക്രിക്കറ്റ് പല ബോര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ ബഹുദൂരം മുന്നിലാണെന്നു തന്നെ പറയാം.

ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ട കളിക്കാര്‍ക്കു പ്രതിവര്‍ഷം കോടികളാണ് ശമ്പളമായി ലഭിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണ് താരങ്ങളെ കരാര്‍ പ്രകാരം തരം തിരിച്ചിരിക്കുന്നത്. ടീമിലെ ഏറ്റവും നിര്‍ണായകമായ താരങ്ങള്‍ക്കു മാത്രമേ എ പ്ലസ് കരാറില്‍ ഇടം പിടിക്കാനാവുകയുള്ളൂ. കരാര്‍ പ്രകാരം താരങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളം എത്രയാണെന്നു നമുക്ക് നോക്കാം.

കോലി, രോഹിത്, ബുംറ തലപ്പത്ത്

കോലി, രോഹിത്, ബുംറ തലപ്പത്ത്

ബിസിസിഐയുടെ എ പ്ലസ് കരാറില്‍ മൂന്നു താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍.
ഇവര്‍ക്കെല്ലാം പ്രതിവര്‍ഷം ഏഴു കോടി രൂപ വീതമാണ് ബിസിസിഐ ശമ്പളമായി നല്‍കുന്നത്. നേരത്തേ മൂന്നു കോടിയായിരുന്നു എ പ്ലസ് കാറ്റഗറിയില്‍പ്പെട്ടവര്‍ക്കു പ്രതിവര്‍ഷം നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബിസിസിഐ ഇത് 25 ശതമാനം വര്‍ധിപ്പിക്കുകയായിരുന്നു.

ധോണി എ കാറ്റഗറിയില്‍

ധോണി എ കാറ്റഗറിയില്‍

നേരത്തേ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്ന മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി പുതിയ കരാര്‍ പ്രകാരം എ കാറ്റഗറിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇന്ത്യക്കൊപ്പമുള്ള മല്‍സരങ്ങള്‍ കുറഞ്ഞതോടെയാണിത്. എ കാറ്റഗറിയില്‍പ്പെടുന്ന കളിക്കാര്‍ക്കു അഞ്ചു കോടിയാണ് പ്രതിവര്‍ഷം ബിസിസിഐ നല്‍കുന്ന ശമ്പളം.
ധോണിയെക്കൂടാതെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, റിഷഊ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് എ കാറ്റഗറിയിലുള്‍പ്പെട്ട കളിക്കാര്‍.

ബിയില്‍ നാലു പേര്‍ മാത്രം

ബിയില്‍ നാലു പേര്‍ മാത്രം

ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് നാലു താരങ്ങളാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, നിലവില്‍ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, പേസ് ബൗളര്‍ ഉമേഷ് യാദവ് എന്നിവരാണ് ബി കാറ്റഗറിയിലുള്ളത്. ഇവര്‍ക്കെല്ലാം മൂന്നു കോടി രൂപ വീതമാണ് ശമ്പളമായി ലഭിക്കുക.

സി കാറ്റഗറി

സി കാറ്റഗറി

ബിസിസിഐയുടെ സെന്‍ട്രല്‍ കരാറിലെ ഏറ്റവും അവസാനത്തേതായ സി കാറ്റഗറിയില്‍ ആറു താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ഖലീല്‍ അഹമ്മദ്, വൃധിമാന്‍ സാഹ, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹനുമാ വിഹാരി, അമ്പാട്ടി റായുഡു എന്നിവര്‍ക്കാണ് സി കാറ്റഗറി പ്രകാരം കരാറുള്ളത്. ഇവര്‍ക്കെല്ലാം പ്രതിവര്‍ഷം ശമ്പളമായി ലഭിക്കുക ഒരു കോടി രൂപ വീതമായിരിക്കും.

മാച്ച് ഫീസ്

മാച്ച് ഫീസ്

മാച്ച് ഫീസിലേക്കു വരികയാണെങ്കില്‍ മൂന്നു ഫോര്‍മാറ്റിലും വ്യത്യസ്തമായ മാച്ച് ഫീസാണ് താരങ്ങള്‍ക്കു ബിസിസിഐ നല്‍കി വരുന്നത്. ടെസ്റ്റില്‍ കളിച്ചാല്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറു ലക്ഷവും ടി20യില്‍ മൂന്നു ലക്ഷവും വീതം താരങ്ങള്‍ക്കു മാച്ച് ഫീയായി ലഭിക്കും.
എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ടെസ്റ്റില്‍ മറ്റു താരങ്ങളേക്കാള്‍ ഉയര്‍ന്ന മാച്ച് ഫീയാണ് നല്‍കുന്നത്. ഈ മാച്ച് ഫീസ് കൂടാതെടൂര്‍ണമെന്റുകളില്‍ ജയിക്കുകയാണെങ്കില്‍ സമ്മാനത്തുകയുടെ 25 ശതമാനം കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും വീതിച്ച് നല്‍കാറുണ്ട്. ശേഷിച്ച തുക ഇന്ത്യന്‍ ക്രിക്കറ്റിന്റെ വികസന പ്രവര്‍ത്തികള്‍ക്കു വേണ്ടിയാണ് ബിസിസിഐ ചെലവഴിക്കാറുള്ളത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരേ സെഞ്ച്വറി നേടുന്ന താരങ്ങള്‍ക്കു മാച്ച് ഫീ കൂടാതെ ബോണസും നല്‍കാറുണ്ട്. അഞ്ചു വിക്കറ്റോ, ഹാട്രിക്കോ നേടുന്ന ബൗളര്‍ക്കും മാച്ച് ഫീയുടെ 25 ശതമാനം ബോണസായി നല്‍കുകയും ചെയ്യാറുണ്ട്.

Story first published: Monday, July 13, 2020, 18:19 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X