വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് തെറിക്കും? തട്ടിയെടുക്കാന്‍ കോലി... വേണ്ടത് ഇത്ര മാത്രം

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഏകദിന പരമ്പര

ധര്‍മശാല: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നത് ശീലമാക്കി മാറ്റിയ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി മറ്റൊരു നേട്ടത്തിന് അരികെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് കോലിയെ പുതിയ റെക്കോര്‍ഡ് കാത്തിരിക്കുന്നത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്.

koh sachi

ഏകദിനത്തില്‍ അതിവേഗത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡാണ് കോലിക്ക് അരികിലുള്ളത്. ഇതിനു വേണ്ടി അദ്ദേഹത്തിനു വേണ്ടത് വെറും 133 റണ്‍സാണ്. സച്ചിന്‍ 300 ഇന്നിങ്‌സുകളിലാണ് 12,000 റണ്‍സ് തികച്ചത്. എന്നാല്‍ കോലി ഇതുവരെ കളിച്ചത് 239 ഇന്നിങ്‌സുകള്‍ മാത്രമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്ത പരമ്പരയില്‍ കോലിക്കു റെക്കോര്‍ഡ് ഉറപ്പായും തന്റെ പേരില്‍ കുറിക്കാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിനെ നയിക്കുമ്പോള്‍ സ്വന്തം ഫോം കോലിക്കു അത്ര ആശ്വാസം നല്‍കുന്നതല്ല. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. മൂന്നു ഫോര്‍മാറ്റുകളിലുമായി 11 ഇന്നിങ്‌സുകള്‍ കളിച്ച കോലിക്കു നേടാനായത് 218 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നുള്ളൂ.

IPL 2020: ഒന്നും നടക്കില്ല, കളിയാക്കിയവരുടെ വായടപ്പിച്ച് ധോണി! വീഡിയോ കാണാംIPL 2020: ഒന്നും നടക്കില്ല, കളിയാക്കിയവരുടെ വായടപ്പിച്ച് ധോണി! വീഡിയോ കാണാം

ന്യൂസിലാന്‍ഡിലെ മോശം പ്രകടനത്തിന് സ്വന്തം നാട്ടില്‍ പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഏകദിനത്തില്‍ 64.35 ശരാശരിയില്‍ നാലു സെഞ്ച്വറികള്‍ കോലി അവര്‍ക്കെതിരേ നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 160 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

koh

മാര്‍ച്ച് 12ന് ധര്‍മശാലയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം. രണ്ടാമത്തെ മല്‍സരം 15ന് ലഖ്‌നൗവിലും മൂന്നാമത്തയും അവസാനത്തെയും മല്‍സരം 18ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും അരങ്ങേറും. ഐപിഎല്ലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ 13ാം സീസണിനു തുടക്കമാവുന്നത്.

Story first published: Tuesday, March 10, 2020, 15:24 [IST]
Other articles published on Mar 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X