കോലിയുടെ ഓട്ടമാണ് ഓട്ടം... റൊണാള്‍ഡോ, മെസ്സി എല്ലാം പിന്നില്‍!! കണക്കുകള്‍ ചൂണ്ടിക്കാട്ടി പ്രസാദ്

മുംബൈ: ഏറ്റവുമധികം ശാരീരികക്ഷമത ആവശ്യമുള്ള കായിക ഇനങ്ങളായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത് ഫുട്‌ബോള്‍, റഗ്ബി തുടങ്ങിയവയാണ്. കാരണം ഈ കായിക ഇനങ്ങളിലേര്‍പ്പെടുന്ന താരങ്ങള്‍ എല്ലായ്‌പ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു മികച്ച സ്റ്റാമിനയുള്ള കളിക്കാര്‍ക്കു മാത്രമേ ഇവയില്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ.

കോലി ധിക്കാരി, ധോണി നാണക്കേട്!! ജഡേജയ്ക്കു ബാറ്റിങറിയില്ല.. പരിഹസിച്ച ഇംഗ്ലണ്ട് താരത്തിനു പണി കിട്ടി

അതേസമയം, ശാരീരികക്ഷമത വളരെ കുറച്ചു മാത്രം ആവശ്യമുള്ള ഗെയിമെന്നാണ് ക്രിക്കറ്റിനെക്കുറിച്ചു പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സെലക്ടായ എംഎസ്‌കെ പ്രസാദ്.

ഫുട്‌ബോള്‍ താരങ്ങളുടെ ഓട്ടം

ഫുട്‌ബോള്‍ താരങ്ങളുടെ ഓട്ടം

സാധാരണയായി 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഫുട്‌ബോള്‍ മല്‍സരത്തില്‍ താരങ്ങള്‍ ഓടുന്ന ശരാശരി ദൂരം എട്ടു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ്. അറ്റാക്കിലും ഡിഫന്‍സിലും ഒരുപോലെ സാന്നിധ്യമറിയിക്കുന്ന മിഡ്ഫീല്‍ഡര്‍മാര്‍ക്കാണ് കൂടുതല്‍ ദൂരം ഓടേണ്ടിവരുന്നത്.

നിലവിലെ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ശരാശരി 7.6 കിലോ മീറ്ററും മറ്റൊരു ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ശരാശരി 8.3 കിലോ മീറ്ററുമാണ് ഒരു കളിയില്‍ ഓടുന്നത്.

കോലി 17 കിലോ മീറ്റര്‍ ഓടും!!

കോലി 17 കിലോ മീറ്റര്‍ ഓടും!!

ഇന്ത്യക്കായി മികച്ച ഇന്നിങ്‌സ് കളിക്കുന്ന മല്‍സരത്തില്‍ കോലി ബാറ്റിങിനിടെ ശരാശരി 17 കിലോ മീറ്ററെങ്കിലും ഓടുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ പ്രസാദ് പറഞ്ഞത്.

കോലിക്കു മാത്രമല്ല ബിസിസിഐയുടെ മുഖ്യ കരാറില്‍പ്പെടുന്ന എല്ലാവരുടെ കാര്യത്തിലും ഇതു ബാധകമാണ്. ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ഓരോ താരങ്ങളെയു പെര്‍ഫോമന്‍സ് ഇപ്പോള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. കോലി മാത്രമല്ല മറ്റു വിദേശ താരങ്ങളും ബാറ്റിങിനിടെ ഏറെ ദൂരം കവര്‍ ചെയ്യുന്നുണ്ട്. താരങ്ങളുടെ ജോലി ഭാരം ഫിസിയോമാര്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫിസിയോ ശങ്കര്‍ ബസുവാണ് ഇതിനു തുടക്കമിട്ടത്. ഇതിഹാസതുല്യനായ ട്രെയിനറാണ് അദ്ദേഹമെന്നും പ്രസാദ് വിശദമാക്കി.

കോലിയുടെ ഫിറ്റ്‌നസ്

കോലിയുടെ ഫിറ്റ്‌നസ്

ലോക ക്രിക്കറ്റില്‍ നിലവില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന താരങ്ങളിലൊരാളാണ് കോലി. കരിയറിന്റെ തുടക്ക കാലത്തു ഫിറ്റ്‌നസില്‍ അത്ര ശ്രദ്ധ പുലര്‍ത്താതിരുന്ന താരം പിന്നീട് പൂര്‍ണ വെജിറ്റേറിയനായ മാറുകയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റൊരു തലത്തിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു.

കോലിയുടെ മാത്രമല്ല ഇന്ത്യന്‍ ടീമിന്റെയാകെ ഫിറ്റ്‌നസ് നിലവാരം ഇപ്പോള്‍ ഏറെ ഉയര്‍ന്നിട്ടുണ്ടന്നു ഇപ്പോഴത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, February 6, 2020, 14:46 [IST]
Other articles published on Feb 6, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X