വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍ എന്തുകൊണ്ട് ബാറ്റിങില്‍ ക്ലിക്കാവുന്നില്ല? മൂന്നു പ്രശ്‌നങ്ങള്‍

സമീപകാലത്തു മോശം ഫോമിലാണ് താരം

ishan

ഇന്ത്യയെ സംബന്ധിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവും വലിയ തലവേദനായി മാറിയിരിക്കുന്നത് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ മോശം ഫോമാണ്. ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു ബാറ്റിങില്‍ തിളങ്ങാനിയിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച പരമ്പരയില്‍ നിരാശപ്പെടുത്തിയ അദ്ദേഹം ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേയും റണ്‍സ് കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ ഇഷാന് സാധിച്ചിരുന്നു. പല റെക്കോര്‍ഡുകളും താരം തകര്‍ക്കുകയും ചെയ്തു. ഈ പ്രകടനത്തിനു ശേഷം ഇഷാനെ എല്ലാവരും വാനോളം പുകഴ്ത്തുകയും ഇന്ത്യയുടെ സൂപ്പര്‍ താരമാവുമെന്നു വാഴ്ത്തുകയും ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കാണ്. ഒരു മല്‍സരത്തില്‍പ്പോലും ബാറ്റില്‍ ക്ലച്ച് പിടിക്കുന്നില്ല.

Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പരയില്‍ ഇഷാനെ കളിപ്പിച്ചപ്പോള്‍ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനാണ് പ്രഥമ പരിഗണന ലഭിച്ചത്. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇഷാന്‍ കളിച്ചെങ്കിലും മോശം ഫോമിലാണ് കാണപ്പെട്ടത്. 2022ന്റെ തുടക്കം മുതലുള്ള കണക്കുകളെടുത്താല്‍ താരത്തിന്റെ ടി20 ശരാശരി 25.66 മാത്രമാണ്. കൂടാതെ ടി20യില്‍ അവസാനമായി കളിച്ച 13 ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലുമില്ല. ബാറ്റിങില്‍ എന്താണ് ഇഷാന്റെ യഥാര്‍ഥ പ്രശ്‌നം? പരിശോധിക്കാം.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നില്ല

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നില്ല

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫോറുകളോ, സിക്‌സറുകളോ നേടാനായില്ലെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇതു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ മാത്രമല്ല ബാറ്ററുടെ ആത്മവിശ്വാസമുയര്‍ത്താനും സഹായിക്കും. പക്ഷെ ഇഷാന്‍ കിഷന്റെ കാര്യമെടുത്താല്‍ മതിയായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നില്ലെന്നു കാണാം.

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച രണ്ടാം ടി20യില്‍ 32 ബോളില്‍ 19 റണ്‍സാണ് താരം നേടിയത്. ഈ ഇന്നിങ്‌സ് ഒട്ടും തന്നെ രസിപ്പിക്കുന്നതായിരുന്നില്ല. ഓരോ റണ്ണിനുമായി വിയര്‍ക്കുന്ന ഇഷാനെയാണ് ക്രീസില്‍ കണ്ടത്. 21 ഡോട്ട് ബോളുകളാണ് താരം കളിച്ചത്.

ഏകദിന കരിയറെടുത്താല്‍ ഇഷാന്‍ ഇതുവരെ നേരിട്ടത് 473 ബോളുകളാണ്. ഇതില്‍ 246 ബോളുകളില്‍ റണ്ണൊന്നും നേടിയിട്ടില്ല. അതായത് ഡോട്ട് ബോള്‍ ശരാശരി 52. ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ ഡോട്ട് ബോള്‍ ശരാശരി 46.50 ആണ്.

ആകെ നേരിട്ട 529 ബോളുകളില്‍ 246ഉം ഇഷാന്‍ ഡോട്ട് ബോളുകളാക്കിയിരുന്നു. ഇതു തീര്‍ച്ചയായും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ ഇഷാന്‍ പഠിച്ചേ തീരൂ.

Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ക്രീസില്‍ മൂവ്‌മെന്റ് കുറവ്

ക്രീസില്‍ മൂവ്‌മെന്റ് കുറവ്

ബാറ്റ് ചെയ്യുമ്പോള്‍ ക്രീസില്‍ മൂവ്‌മെന്റ് കുറവാണെന്നതാണ് ഇഷാന്‍ കിഷന്റെ ബാറ്റിങിലെ മറ്റൊരു പോരായ്മ. പലപ്പോഴും ബാറ്റിങിനിടെ നിന്നയിടത്തു തന്നെ കുരുങ്ങിക്കിടക്കുന്നതു പോലെയാണ് താരം കാണപ്പെടുന്നത്.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് അതിവേഗം റണ്‍സെടുത്ത് മുന്നേറണമെങ്കില്‍ ക്രീസിലെ മൂവ്‌മെന്റ് വളരെ പ്രധാനമാണ്.സ്പിന്നര്‍മാരെ തുണയ്ക്കുന്ന സ്ലോ പിച്ചുകളിലാണ് ഇഷാന്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ബോളിന്റെ ടേണ്‍ മനസ്സിലാക്കാനോ അതിന് അനുസരിച്ച് ഷോട്ടിനായി തയ്യാറെടുക്കാനോ അദ്ദേഹത്തിനു കഴിയുന്നില്ല. ഇഷാന്റെ ഡോട്ട് ബോള്‍ ശതമാനം ഉയരാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്.

സ്റ്റംപ് ലൈനില്‍ വരുന്ന ഹാര്‍ഡ് ലെങ്ത് ബോളുകള്‍ നേരിടുമ്പോഴും അദ്ദേഹത്തെ ഈ വീക്ക്‌നെസ് വേട്ടയാടുന്നുണ്ട്. എത്രയും വേഗംഇതു പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇഷാന്‍ വൈകാതെ ടീമിനു പുറത്താവും.

Also Read: ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന്‍ പറയുന്നു

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവാണ് ഇഷാന്‍ കിഷന്റെ ബാറ്റിങിനു തിരിച്ചടിയാവുന്ന മൂന്നാമത്തെ ഘടകം. കന്നി ഡബിള്‍ സെഞ്ച്വറിക്കു ശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായി ചില മല്‍സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. കെഎല്‍ രാഹുലിനെയായിരുന്നു ഇന്ത്യ കളിപ്പിച്ചത്. കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയിട്ടും ടീം മാനേജ്‌മെന്റ് തന്നെ തഴഞ്ഞത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കാം.

ഒരേ ഫോമില്‍ കളിക്കാന്‍ സാധിക്കാതെ പോവുന്നത് ഇഷാന്റെ കരിയറിലുടനീളം നമുക്കു കാണാന്‍ സാധിക്കും. 2020ലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. പക്ഷെ തൊട്ടടുത്ത സീസണില്‍ ഇതാവര്‍ത്തിക്കാന്‍ ഇഷാന് സാധിച്ചില്ല.

പിന്നീട് ഇന്ത്യന്‍ ടീമിലെത്തിയപ്പോഴും ഇതു തുടര്‍ന്നു. ഒരു പരമ്പരയില്‍ തിളങ്ങിയാല്‍ അടുത്തതില്‍ ഫ്‌ളോപ്പാവുകയെന്നത് പതിവാണ്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസക്കുറവ് തന്നെയായിരിക്കാം ഇതിനു കാരണം.

Story first published: Tuesday, January 31, 2023, 9:30 [IST]
Other articles published on Jan 31, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X