വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്കോര്‍ 90 ലെത്തിയാല്‍ വിറയ്ക്കുന്ന ഇന്ത്യക്കാര്‍, സച്ചിനും ദ്രാവിഡും മുന്നില്‍!

അഞ്ചു കളിക്കാരെ അറിയാം

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വ്യക്തിഗത സ്‌കോര്‍ 90കളിലെത്തിയപ്പോള്‍ പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അധികമില്ലെന്നു കാണാം. ഭൂരിഭാഗം പേര്‍ക്കും 90കള്‍ക്കു ശേഷം അതു സെഞ്ച്വറിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

എന്നാല്‍ 90 കളിലെത്തിയപ്പോള്‍ സമ്മര്‍ദ്ദം കാരണം വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ള ചില മഹാന്‍മാരായ ഇന്ത്യന്‍ താരങ്ങളെ നമുക്ക് കാണാന്‍ കഴിയും. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുണ്ട്. അഞ്ചു തവണയാണ് അദ്ദേഹം 90 കളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. കളിച്ചിരുന്ന സമയത്തു വെസ്റ്റ് ഇന്‍ഡീസിന്റെ ലോകോത്തര പേസാക്രമണത്തെ ഏറ്റവും നന്നായി നേരിട്ട ബാറ്റര്‍മാരില്‍ ഒരാളാണ് ഗവാസ്‌കര്‍.

34 ടെസ്റ്റ് സെഞ്ച്വറികള്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു. പക്ഷെ അഞ്ചു തവണ 90-100നും ഇടയില്‍ ഗവാസ്‌കര്‍ പുറത്തായിട്ടുണ്ട്. ഈ കുറവ് ഒഴിവാക്കിയിരുന്നെങ്കില്‍ 39 സെഞ്ച്വറികള്‍ അദ്ദേഹം നേടുമായിരുന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

വെടിക്കെട്ട് ബാറ്ററും മുന്‍ ഇതിഹാസവുമായ വീരേന്ദര്‍ സെവാഗും അഞ്ചു തവണ 90 കളില്‍ ക്രീസ് വിട്ടിരുന്നു. പക്ഷെ മറ്റുളളവരെപ്പോലെ 90കളില്‍ പതറുന്ന ബാറ്ററല്ല അദ്ദേഹം. 99 റണ്‍സില്‍ വച്ചു പോലും സിക്‌സറടിച്ച് സെഞ്ച്വറിയടിക്കാന്‍ വീരുവിന് ഭയമില്ലായിരുന്നു. ഈ കാരണത്താലാണ് അഞ്ചു തവണ സെഞ്ച്വറിയിലെത്താനാവാതെ അദ്ദേഹത്തിനു പുറത്താവേണ്ടി വന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സെവാഗിന്റെ പേരിലാണ്. ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 23 സെഞ്ച്വറികളാണ് ടെസ്റ്റില്‍ വീരുവിന്റെ സമ്പാദ്യം.

Also Read: IND vs BAN: ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' ശൈലി ഇന്ത്യക്ക് ചേരുമോ? എളുപ്പമല്ല! കാര്‍ത്തിക് പറയുന്നു

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് 90കളില്‍ കൂടുതല്‍ പുറത്തായ മറ്റൊരാള്‍. അഞ്ചു തവണ 90കളില്‍ വച്ച് അദ്ദേഹത്തിനു കാലിടറിയിരുന്നു.

ഇന്ത്യക്കു വേണ്ടി 90 ടെസ്റ്റുകളിലാണ് ധോണി കളിച്ചത്. ഇവയില്‍ നിന്നും ആറു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുളളൂ. റെഡ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലാണ് ധോണി കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ വന്‍മതിലും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ് 90കളില്‍ കൂടുതല്‍ പുറത്തായവരില്‍ മുന്നില്‍ തന്നെയുണ്ട്്. 10 തവണയാണ് സെഞ്ച്വറിക്കു അരികില്‍ വരെയെത്തിയ ശേഷം അദ്ദേഹത്തിനു കാലിടറിയത്. സാങ്കേതികത്തികവിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്ന അദ്ദേഹം നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ 36 സെഞ്ച്വകളാണ് ദ്രാവിഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്തു അദ്ദേഹം ടെസ്റ്റില്‍ 90ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ശരിക്കും പാടുപെട്ടിരുന്നു. ഇംഗ്ലണ്ടുമായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ 95 റണ്‍സോടെയായിരുന്നു ദ്രാവിഡ് വരവറിയിച്ചത്.

Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സെഞ്ച്വറികളുടെ തോഴനായ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും 90കളില്‍ ഒരുപാട് തവണ അടിതെറ്റിയിട്ടുണ്ട്. 10 തവണ 90 കളില്‍ മടങ്ങിയ സച്ചിന്‍ ഒന്നാംസ്ഥാനം രാഹുല്‍ ദ്രാവിഡിനൊപ്പം പങ്കിടുകയാണ്. 18 വയസ് മാത്രമുള്ളപ്പോഴായിരുന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ കന്നി സെഞ്ച്വറി കണ്ടെത്തിയത്.

പിന്നീട് സെഞ്ച്വറികളുടെ ചാകര തീര്‍ത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 50 സെഞ്ച്വറികള്‍ കൂടി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയിട്ടുള്ള ലോകത്തിലെ ഏക താരം കൂടിയാണ സച്ചിന്‍.

Story first published: Thursday, December 15, 2022, 16:23 [IST]
Other articles published on Dec 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X