വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിനെ പറഞ്ഞുവിടാന്‍ പഞ്ചാബ്, ക്യാപ്റ്റനാവുക കെഎല്‍ രാഹുല്‍

മൊഹാലി: കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ചത്. 2018 -ല്‍ ഏഴാം സ്ഥാനത്ത് ടീമെത്തി. 2019 -ല്‍ ഒരുപടി കയറി ആറാം സ്ഥാനത്തും. അശ്വിന് കീഴില്‍ ടീം വലിയ നേട്ടങ്ങള്‍ കൈവരിക്കാത്തതില്‍ കിങ്‌സ് ഇലവന്‍ മാനേജ്‌മെന്റിന് കടുത്ത അതൃപ്തിയുണ്ട്. 'അശ്വിന്‍ മാജിക്കിനായി' രണ്ടു സീസണ്‍ ഇവര്‍ കാത്തു. മികച്ച തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫില്‍ കയറാതെ കാലിടറുന്നതാണ് ടീമിന്റെ പ്രധാന പോരായ്മ.

അശ്വിനെ പറഞ്ഞുവിടുന്നു

എന്തായാലും അടുത്ത സീസണില്‍ ടീമിനെ ഉടച്ചുവാര്‍ക്കാന്‍ കിങ്‌സ് ഇലവന്‍ പദ്ധതിയിട്ടു കഴിഞ്ഞു. ആദ്യം പരിശീലകന്‍ മൈക്ക് ഹെസ്സനെ മാറ്റി. ഇപ്പോള്‍ നായകന്‍ അശ്വിനെയും വേണ്ടെന്നു വെയ്ക്കുകയാണ് ടീം.അശ്വിനുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ് വാഡിയ ബുധനാഴ്ച്ച വ്യക്തമാക്കി. നേരത്തെ, അശ്വിനെ വില്‍ക്കാന്‍ ഭാവമില്ലെന്ന് പറഞ്ഞതും ഇദ്ദേഹം തന്നെ.

പ്രഖ്യാപനം ഉടൻ

അശ്വിനെ റാഞ്ചാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടും കല്‍പ്പിച്ച് രംഗത്തുണ്ട്. പക്ഷെ പഞ്ചാബുമായി ഡല്‍ഹി ഇപ്പോഴും ധാരണയില്‍ എത്തിയിട്ടില്ല. ഡല്‍ഹിക്ക് പുറമെ മറ്റു ടീമുകളും അശ്വിനെ വാങ്ങാന്‍ താത്പര്യമറിയിച്ചതായി നെസ് വാഡിയ പിടിഐയോട് സൂചിപ്പിച്ചു.

നവംബര്‍ 14 -ന്, ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പ് അശ്വിനെ ആരുമായി കൈമാറുമെന്ന കാര്യം കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്രഖ്യാപിക്കും.

ധവാന്‍ ടീമില്‍ വേണ്ട, രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യ സെലക്ടര്‍; ഓപ്പണര്‍ സ്ഥാനം തെറിച്ചേക്കും?

നായകൻ കെഎൽ രാഹുൽ

റിപ്പോര്‍ട്ടുകള്‍ പ്രകാരം അശ്വിന്‍ പുറത്തേക്ക് പോകുന്ന സ്ഥിതിക്ക് കെഎല്‍ രാഹുലായിരിക്കും പുതിയ സീസണില്‍ പഞ്ചാബിന്റെ നായകനാവുക. നിലവില്‍ കിങ്‌സ് ഇലവന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് കര്‍ണാടക താരമായ കെഎല്‍ രാഹുല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും അന്‍പതിന് മുകളില്‍ ബാറ്റിങ് ശരാശരി രാഹുല്‍ കുറിച്ചിട്ടുണ്ട്. 2018 -ല്‍ 659 റണ്‍സും 2018 -ല്‍ 593 റണ്‍സുമാണ് കിങ്‌സ് ഇലവന്‍ കുപ്പായത്തില്‍ കെഎല്‍ രാഹുല്‍ അടിച്ചെടുത്തത്.

ചിത്രം മാറും

ഐപിഎല്ലില്‍ ഇതുവരെയും കിരീടം ഉയര്‍ത്താത്ത ടീമുകളില്‍ ഒന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യ സീസണ്‍ മുതല്‍ പഞ്ചാബ് മത്സരിക്കുന്നുണ്ടെങ്കിലും രണ്ടു തവണ മാത്രമേ ടീം ആദ്യ നാലിലെത്തിയിട്ടുള്ളൂ. 2014 സീസണില്‍ രണ്ടാം സ്ഥാനം കൈയ്യെത്തിപ്പിടിച്ചതാണ് ആകെ പറയാവുന്ന നേട്ടം. എന്തായാലും കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ല്‍, സാം കറന്‍, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന ശക്തമായ നിര ഇക്കുറി ചിത്രം മാറ്റിക്കുറിക്കുമെന്ന പ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്.

Story first published: Thursday, November 7, 2019, 17:02 [IST]
Other articles published on Nov 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X