For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന്‍ ടീമില്‍ വേണ്ട, രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യ സെലക്ടര്‍; ഓപ്പണര്‍ സ്ഥാനം തെറിച്ചേക്കും?

ന്യൂഡല്‍ഹി: ട്വന്റി20യിലെ ശിഖര്‍ ധവാന്റെ മോശം ഫോമിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. രോഹിതിനൊപ്പം ധവാനെ ഇനി ഓപ്പണ്‍ ചെയ്യിക്കരുതെന്നാണ് ശ്രീകാന്ത് പറയുന്നത്. ഫോര്‍മാറ്റത്തിന് അനുസരിച്ച് അല്ല ധവാന്‍ ബാറ്റ് ചെയ്യുന്നത്. പവര്‍പ്ലേയില്‍ രോഹിതിനൊപ്പം അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ധവാന് സാധിക്കുന്നില്ല.

ടൈമിന്റെ കാര്യത്തിലും അദ്ദേഹത്തിന് പിഴക്കുന്നു.ഈ അവസരത്തില്‍ അദ്ദേഹത്തിന് പകരക്കാരനെത്തേടുകയാണ് വേണ്ടത്. കെ എല്‍ രാഹുല്‍ ഇതിന് അനുയോജ്യനായ ആളാണ്. ടോപ് ഓഡറില്‍ രോഹിതിനൊപ്പം തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി എഴുതുന്ന കോളത്തിലൂടെയാണ് ശ്രീകാന്ത് തന്റെ അഭിപ്രായം പങ്കുവച്ചത്. ധവാന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ ശ്രദ്ധ നല്‍കണം. ട്വന്റി20 ലോകകപ്പിനെ മുന്നില്‍ക്കണ്ട് ഇന്ത്യക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം കുറിച്ചു.

dhawan

ഒരു കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുള്ള ധവാന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം ധവാന് നഷ്ടമായിരുന്നു. ബംഗ്ലാദേശിനെതിരായ ടി20യിലെ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട റണ്‍സ് ധവാന്‍ നേടിയെങ്കിലും അതിവേഗം സ്‌കോര്‍ ചെയ്യുന്നതില്‍ താരം പരാജയപ്പെട്ടിരുന്നു.

Story first published: Thursday, November 7, 2019, 16:35 [IST]
Other articles published on Nov 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+