വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്രയും കളി ശരീരം താങ്ങൂലാ, പരമ്പര വിജയത്തിനുശേഷം കെ എല്‍ രാഹുല്‍

KL Rahul Says 'Playing So Many Games Is Hard On Body' After India's T20I Series Win

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 5-0 എന്ന നിലയില്‍ ഇന്ത്യ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിക്കഴിഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ ഏകപക്ഷീയമായി ടി20 പരമ്പര സ്വന്തമാക്കുന്നത്. എല്ലാ കളികളിലും ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നു. രണ്ട് കളികളില്‍ സൂപ്പര്‍ ഓവറിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും കെ എല്‍ രാഹുലിന് തിളങ്ങാനും പരമ്പരയില്‍ സാധിച്ചു.

കൂടുതല്‍ മത്സരങ്ങള്‍

കൂടുതല്‍ മത്സരങ്ങള്‍

തുടരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് ശരീരത്തിന് കഠിനമാണെന്നാണ് മത്സരശേഷം കെ എല്‍ രാഹുല്‍ പറയുന്നത്. ഓരോ മാസവും ഒട്ടേറെ മത്സരങ്ങള്‍ കളിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വലിയ പരിശ്രമം ആവശ്യമാണ്. ശാരീരികവും മാനസികവുമായ കരുത്ത് നിലനിര്‍ത്തിയാല്‍ മാത്രമേ കളിക്കളത്തില്‍ മികവുകാട്ടാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മത്സരങ്ങള്‍ വെല്ലുവിളി

മത്സരങ്ങള്‍ വെല്ലുവിളി

കഴിഞ്ഞ ചില പരമ്പരകള്‍ തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. തികച്ചും ശാന്തമായിരിക്കുകയെന്നതാണ് വലിയ വെല്ലുവിളി നേരിടാന്‍ തങ്ങള്‍ സ്വീകരിച്ച തന്ത്രം. പരിശീലകനും ക്യാപ്റ്റനും സ്വപ്‌നം കാണുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പൊതുവായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് ഒരുമിച്ചുള്ള മുന്നേറ്റം നടത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു.

സഞ്ജു പറക്കുന്ന ചിത്രം സ്‌ക്രീന്‍ സേവറാക്കി ആനന്ദ് മഹീന്ദ്ര; ഇനിയെന്തുവേണം

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും തിളങ്ങിയതോടെ ബാറ്റിങ്ങില്‍ രാഹുല്‍ പുതിയ ലോക റെക്കോര്‍ഡിട്ടിരുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 45, 39, 27, 57, 56 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. ഇതോടെ ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന പദവി രാഹുലിന് സ്വന്തമായി.

വിക്കറ്റ് കീപ്പറായും തിളങ്ങി

വിക്കറ്റ് കീപ്പറായും തിളങ്ങി

പരമ്പരയില്‍ ആകെ 56 റണ്‍സിന്റെ ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍വേട്ട. ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ 163 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്തി. 160 റണ്‍സെടുത്ത കിവി ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാംസ്ഥാനത്തുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങാനായതോടെ രാഹുലിന് ഇനിമുതല്‍ ടീമില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നേക്കും.

Story first published: Tuesday, February 4, 2020, 9:44 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X