വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജു പറക്കുന്ന ചിത്രം സ്‌ക്രീന്‍ സേവറാക്കി ആനന്ദ് മഹീന്ദ്ര; ഇനിയെന്തുവേണം

Anand Mahindra impressed with Sanju Samson extra ordinary catch | Oneindia Malayalam

മുംബൈ: സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നതില്‍ ശ്രദ്ധകാണിക്കാറുണ്ട് വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലീടെ തിങ്കാഴ്ച ഷെയര്‍ ചെയ്തത്. ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു ബൗണ്ടറിക്കരികില്‍നിന്നും പറന്ന് ഒരു സിക്‌സര്‍ രക്ഷിച്ചെടുക്കുന്നതിന്റെ ചിത്രമാണിത്.

anandmahindra-sanju

ഇന്ത്യയിലും ന്യൂസിലന്‍ഡിലും ഉള്ള ആര്‍ക്കും ഈ ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കുറിച്ചു. ഈ ആഴ്ച തന്റെ സ്‌ക്രീന്‍ സേവര്‍ ഈ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. തിങ്കളാഴ്ച ഏവര്‍ക്കും പ്രചോദനമാകുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതീക്ഷ. ട്വിറ്ററിന് ഒട്ടേറെ പേര്‍ നല്ല രീതിയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി ബ്രോഡിന്റെ 'ശിഷ്യന്‍'... ബിന്നിയുടെ വല്ല്യേട്ടന്‍, ദുബെയ്ക്ക് ദിന്‍ഡ അക്കാഡമിയിലേക്കു ക്ഷണംഇനി ബ്രോഡിന്റെ 'ശിഷ്യന്‍'... ബിന്നിയുടെ വല്ല്യേട്ടന്‍, ദുബെയ്ക്ക് ദിന്‍ഡ അക്കാഡമിയിലേക്കു ക്ഷണം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തിലാണ് സഞ്ജു അസാധ്യമായൊരു ഫീല്‍ഡിങ് പുറത്തെടുത്തത്. എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ ഫീല്‍ഡിങ് പ്രകടനം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരു ഷോട്ട് അതിര്‍ത്തിവരയില്‍നിന്നും പുറത്തേക്ക് ഡൈവ് ചെയ്ത് കൈപ്പിടിയിലാക്കുകയും ശേഷം ബൗണ്ടറിക്കുള്ളിലേക്കിടുകയും ചെയ്തു. സിക്‌സര്‍ പ്രതീക്ഷിച്ച ന്യൂസിലന്‍ഡിന് രണ്ട് റണ്‍സ് ഓടിയെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിലൂടെ നാല് വിലപ്പെട്ട റണ്‍സാണ് സഞ്ജു രക്ഷിച്ചെടുത്തത്.

anandmahindra-sanju

ഫീല്‍ഡിങ്ങില്‍ മികവുകാട്ടിയെങ്കിലും സഞ്ജുവിനെ സംബന്ധിച്ച് പരമ്പര നിരാശാജനകമായിരുന്നു. രണ്ട് കളികളില്‍ താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നു. രണ്ടുതവണയും തിളങ്ങാനായില്ല. 5 പന്ത് നേരിട്ട സഞ്ജു 2 റണ്‍സെടുത്താണ് പുറത്തായത്. ഇതേ പരമ്പരയിലെ നാലാം മത്സരത്തില്‍ 5 പന്തില്‍ 8 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ബേ ഓവലിലെ അവസാന മത്സരത്തില്‍ ഇന്ത്യ 7 റണ്‍സിന് ജയിച്ചിരുന്നു.

Story first published: Monday, February 3, 2020, 12:27 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X