വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കണക്കുതീര്‍ക്കാന്‍ ഹൈദരാബാദ്‌... ആവര്‍ത്തിക്കാന്‍ പഞ്ചാബ്, ജയിച്ചാല്‍ വീണ്ടും ഒന്നാമത്

ആദ്യപാദത്തില്‍ 15 റണ്‍സിന് ഹൈദരാബാദിനെ പഞ്ചാബ് തകര്‍ത്തുവിട്ടിരുന്നു

ഹൈദരാബാദ്: ഐപിഎല്ലില്‍ വ്യാഴാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തില്‍ മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ആര്‍ അശ്വിന്റെ ക്യാപ്റ്റന്‍സിയില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന പഞ്ചാബ് ജയം ആവര്‍ത്തിക്കാനുറച്ചാണ് വീണ്ടുമിറങ്ങുന്നത്. ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച പഞ്ചാബ് ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഹൈദരാബാദിനെ മറികടക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ പഞ്ചാബിനാവും.

എന്നാല്‍ ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റോടെ ഹൈദരാബാദ് പഞ്ചാബിന് തൊട്ടു താഴെയായി മൂന്നാംസ്ഥാനത്തുണ്ട്. മികച്ച മാര്‍ജിനില്‍ പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഹൈദരാബാദിനു മുന്നേറാനാവാം.
ഈ സീസണില്‍ പഞ്ചാബും ഹൈദരാബാദും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ പഞ്ചാബില്‍ നടന്ന ആദ്യപാദത്തില്‍ ഹൈദരാബാദ് 15 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. അന്നത്തെ പരാജയത്തിന് ഇത്തവണ സ്വന്തം മൈതാനത്ത് കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ഹൈദരാബാദ്.

ആദ്യപാദത്തില ഗെയിലാട്ടം

ആദ്യപാദത്തില ഗെയിലാട്ടം

ചണ്ഡീഗഡില്‍ നടന്ന ആദ്യപാദത്തില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് ഹൈരാബാദിനെതിരേ പഞ്ചാബിനു മികച്ച ജയം സമ്മാനിച്ചത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി ഗെയ്ല്‍ ഈ മല്‍സരത്തില്‍ കുറിച്ചപ്പോള്‍ പഞ്ചാബ് മൂന്നു വിക്കറ്റിന് 193 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ നാലു വിക്കറ്റിന് 178 റണ്‍സെടുക്കാനേ ഹൈദരാബാദിനായുള്ളൂ.
വെറും 63 പന്തില്‍ 11 സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 104 റണ്‍സാണ് ഗെയ്ല്‍ ഈ മല്‍സരത്തില്‍ നേടിയത്. അന്നത്തെ തോല്‍വിക്ക് പകരം ചോദിക്കാനുറച്ചാവും കെയ്ന്‍ വില്ല്യംസണും സംഘവും ഇറങ്ങുന്നത്.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിക്കാതിരുന്ന ഗെയ്ല്‍ പഞ്ചാബ് നിരയില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ഗെയ്ല്‍ കളിച്ചില്ലെങ്കില്‍ പകരം ലോകേഷ് രാഹുലിനൊപ്പം ആരോണ്‍ ഫിഞ്ചായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

 അപരാജിത കുതിപ്പ്

അപരാജിത കുതിപ്പ്

അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും പരാജയപ്പെട്ടിട്ടില്ലാത്ത പഞ്ചാബ് അപരാജിത കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈദരാബാദിലെത്തുന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ 143 റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ പഞ്ചാബിനായിരുന്നു. എട്ടു വിക്കറ്റിന് 139 റണ്‍സെടുക്കാനേ ഡല്‍ഹിക്കു സാധിച്ചിരുന്നുള്ളൂ.
അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുഴുവന്‍ ഓവര്‍ പോലും ബാറ്റ് ചെയ്യാന്‍ സാധിക്കാതെ 118 റണ്‍സിനു പുറത്തായിരുന്നു. എന്നാല്‍ ബൗളിങില്‍ തിരിച്ചടിച്ച ഹൈദരാബാദ് വെറും 87 റണ്‍സിനു മുബൈയെ പുറത്താക്കുകയായിരുന്നു.

ബാറ്റിങ് തുറുപ്പുചീട്ടുകള്‍

ബാറ്റിങ് തുറുപ്പുചീട്ടുകള്‍

ക്യാപ്റ്റന്‍ വില്ല്യംസണാണ് ബാറ്റിങില്‍ ഹൈദരാബാദിന്റെ തുറുപ്പുചീട്ട്. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ നായകനായ അദ്ദേഹം ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഹൈദരാബാദിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരവും അദ്ദേഹമാണ്. ഓപ്പണര്‍ ശിഖര്‍ ധവാനിലാണ് ഹൈദരാബാദിന്റെ മറ്റൊരു പ്രതീക്ഷ. സീസണിലെ ആദ്യ മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ ധവാന് പക്ഷെ പിന്നീട് ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, രാഹുലിന്റെയും ഗെയ്‌ലിന്റെയും തകര്‍പ്പന്‍ ഫോമിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. തൊട്ടുമുമ്പത്തെ കളിയില്‍ പുറത്തിരുന്ന ഗെയ്ല്‍ മടങ്ങിയെത്തിയാല്‍ ഹൈദരാബാദിനു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവും. ഇതുവരെ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഗെയ്ല്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 236 റണ്‍സ് അടിച്ചെടുത്ത രാഹുലും അപകടകാരിയാണ്.

ഭുവി തിരിച്ചെത്തും

ഭുവി തിരിച്ചെത്തും

മുംബൈക്കെതിരായ അവസാന മല്‍സരം പരിക്കുമൂലം നഷ്ടമായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നത് ഹൈദരാബാദിന്റെ കരുത്ത് വര്‍ധിപ്പിക്കും. ഭുവിക്കൊപ്പം സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ പഞ്ചാബിന് റണ്‍സ് നേടുക ദുഷ്‌കരമാവും. നേരത്തേ ആദ്യപാദത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, ആന്‍ഡ്രു ടൈയും മുജീബുര്‍ റഹ്മാനുമാണ് ബൗളിങില്‍ പഞ്ചാബിനായി മികച്ച പ്രകടനം നടത്തുന്നത്. ഓസീസ് താരമായ ടൈ ഈ സീസണില്‍ മിന്നുന്ന ഫോമിലാണ്. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കനാണ് അദ്ദേഹം. അവസാന നാലു മല്‍സരങ്ങളില്‍ രണ്ടു വിക്കറ്റ് വീതം ടൈ നേടിയിരുന്നു.

കണക്കുകള്‍ ഹൈദരാബാദ് ഏറെ മുന്നില്‍

കണക്കുകള്‍ ഹൈദരാബാദ് ഏറെ മുന്നില്‍

ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പഞ്ചാബിനെതിരേ മികച്ച റെക്കോര്‍ഡാണ് ഹൈദരാബാദിനുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 11 മല്‍സരങ്ങളില്‍ എട്ടിലും ജയം ഹൈദരാബാദിനായികുന്നു. മൂന്നെണ്ണത്തില്‍ മാത്രമാണ് പഞ്ചാബിനു ജയിക്കാനായത്.
ഹോംഗ്രൗണ്ടിലെ കണക്കുകളിലും ഹൈദരാബാദിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇവിടെ നടന്ന അഞ്ചു മല്‍സരങ്ങളില്‍ നാലിലും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഒരു ജയം മാത്രമാണ് പഞ്ചാബിന് അവകാശപ്പെടാനുള്ളത്.

ആറില്‍ അഞ്ചും തോറ്റു; ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ കോച്ച് മഹേല ജയവര്‍ദ്ധനെആറില്‍ അഞ്ചും തോറ്റു; ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ കോച്ച് മഹേല ജയവര്‍ദ്ധനെ

Story first published: Thursday, April 26, 2018, 10:09 [IST]
Other articles published on Apr 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X