വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ തിരക്കേറിയ ക്രിക്കറ്റര്‍മാര്‍- ആദ്യ നാലും വിന്‍ഡീസ് താരങ്ങള്‍, കോലി പത്താമന്‍!

ജാസണ്‍ ഹോള്‍ഡറാണ് ലിസ്റ്റിലെ ഒന്നാമന്‍

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തിയ വര്‍ഷമായിരുന്നു 2020. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പല പരമ്പരകളും ടൂര്‍ണമെന്റുകളുമെല്ലാം ഈ വര്‍ഷം മാറ്റിവയ്ക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ലോകം മുഴുവന്‍ കാത്തിരുന്ന ഐസിസിയുടെ ടി20 ലോകകപ്പുമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മല്‍സരങ്ങള്‍ കൂടുതല്‍ നടന്നിരുന്നിട്ടുണ്ടെന്നു കാണാം. ടി20 ലോകകപ്പ് ഇനി വരാനിരിക്കുകയുമാണ്. ഈ വര്‍ഷം ദേശീയ ടീമിനൊപ്പവും മറ്റു ഫ്രാഞ്ചൈസി ലീഗുകളിലുമെല്ലാം കളിച്ച് വളരെ തിരക്കേറിയവരായി മാറിയ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. മല്‍സരങ്ങളുടെ എണ്ണത്തിലാണ് ആദ്യത്തെ 10 താരങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്.

 വിരാട് കോലി (31 മല്‍സരങ്ങള്‍, ഇന്ത്യ)

വിരാട് കോലി (31 മല്‍സരങ്ങള്‍, ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ലിസ്റ്റിലെ പത്താമന്‍. ഇന്ത്യന്‍ ടീം, ഐപിഎല്‍ എന്നിവയിലായി 31 മല്‍സരങ്ങളിലാണ് അദ്ദേഹം ഈ വര്‍ഷം കളിക്കാനൊരുങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ചില മല്‍സരങ്ങള്‍ നഷ്ടമായ കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നു ഐപിഎല്ലിലും അദ്ദേഹം കളിച്ചു.
ഇനി ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലായിരിക്കും കോലിയെ കാണുക. തുടര്‍ന്നു ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര, ഐപിഎല്ലിന്റെ രണ്ടാംപാദം, ടി20 ലോകകപ്പ് എന്നിവയെല്ലാമായി 31 മല്‍സരങ്ങളില്‍ കോലിയെ കാണാന്‍ സാധിച്ചേക്കും

 റിഷഭ് പന്ത് (32, ഇന്ത്യ)

റിഷഭ് പന്ത് (32, ഇന്ത്യ)

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് കോലിക്കു മുകളില്‍ 32 മല്‍സരങ്ങളുമായി ഒമ്പതാംസ്ഥാനത്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി, ഇംഗ്ലണ്ടുമായുള്ള പരമ്പരകള്‍, ഐപിഎല്‍ എന്നിവയിലാണ് റിഷഭ് ഇതിനകം ഇറങ്ങിയത്.
ഇനി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, ഐപിഎല്ലിന്റെ രണ്ടാംഘട്ടം, ടി20 ലോകകപ്പ് എന്നിവയാണ് റിഷഭിനു മുന്നിലുള്ളത്. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ യുവ വിക്കറ്റ് കീപ്പര്‍ക്കു സാധിക്കുകയും ചെയ്തു.

 രോഹിത് ശര്‍മ (33, ഇന്ത്യ)

രോഹിത് ശര്‍മ (33, ഇന്ത്യ)

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് എട്ടാംസ്ഥാനത്ത്. 33 മല്‍സരങ്ങളിലെങ്കിലും ഈ വര്‍ഷം അദ്ദേഹത്തെ നമുക്ക് കാണാന്‍ കഴിയും.
ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടായിരുന്നു ഹിറ്റ്മാന്‍ ഈ വര്‍ഷം തുടങ്ങിയത്. പിന്നാലെ ഇംഗ്ലണ്ടുമായി നാട്ടില്‍ ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകളില്‍ ഇറങ്ങി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുകയും ചെയ്തു.
കോലി, റിഷഭ് എന്നിവരെപ്പോലെ തന്നെ ലോക ടെസ്റ്റ് ഫൈനല്‍, ഇംഗ്ലണ്ടുമായുള്ള പരമ്പര, ഐപിഎല്‍ രണ്ടാംഘട്ടം, ടി20 ലോകകപ്പ് എന്നിവയാണ് ഇനി രോഹിത്തിനെ കാത്തിരിക്കുന്നത്.

 ഇമ്രാന്‍ താഹിര്‍ (37, സൗത്താഫ്രിക്ക)

ഇമ്രാന്‍ താഹിര്‍ (37, സൗത്താഫ്രിക്ക)

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 2019നു ശേഷം കളിച്ചിട്ടില്ലെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യഘടകമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനു വേണ്ടിയായിരുന്നു ഈ വര്‍ഷമാദ്യം അദ്ദേഹം കളിച്ചത്. അബുദാബി ടി10 ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനായി കളിച്ച താഹിര്‍ തുടര്‍ന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെയും കുപ്പായമണിഞ്ഞു.
ഇനി പിഎസ്എല്ലില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനു വേണ്ടിയാണ് താരം ഇറങ്ങുക. തുടര്‍ന്നു ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കളിക്കും. കരീബിയന്‍ പ്രീമയിര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനു വേണ്ടിയും 42 കാരന്‍ ഈ സീസണില്‍ കളിക്കുന്നുണ്ട്. എല്ലാ മല്‍സരങ്ങളിലും അവസരം ലഭിച്ചാല്‍ 37 മല്‍സരങ്ങള്‍ ഈ വര്‍ഷം താഹിറിനുണ്ടാവും.

 റാഷിദ് ഖാന്‍ (55, അഫ്ഗാനിസ്താന്‍)

റാഷിദ് ഖാന്‍ (55, അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ 55 മല്‍സരങ്ങളുമായി ആറാമതുണ്ട്. അഫ്ഗാന്‍ ടീമിനെക്കൂടാതെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും റാഷിദിനെ കാണാന്‍ സാധിക്കും. ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു വേണ്ടിയായിരുന്നു 2021ല്‍ താരം ആദ്യം കളിച്ചത്.
അഫ്ഗാനോടൊപ്പം അയര്‍ലാന്‍ഡിനെതിരേ ഏകദിന പരമ്പര, സിംബാബ്‌വെയ്ക്കതിരേ ടെസ്റ്റ്, ടി20 പരമ്പര, പിഎസ്എല്ലില്‍ ലാഹോര്‍ ക്വലന്ദേഴ്‌സ്, ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കായും റാഷിദ് പന്തെറിഞ്ഞു.
പിഎസ്എല്ലിന്റെ രണ്ടാംഘട്ടം, സിപിഎല്ലില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സ്, അഫ്ഗാനോടൊപ്പം ടി20 ലോകകപ്പ് എന്നിവയിലും താരം ഇനി കളിക്കും.

 ഫഫ് ഡുപ്ലെസി (56, സൗത്താഫ്രിക്ക)

ഫഫ് ഡുപ്ലെസി (56, സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസി ഈ വര്‍ഷം കളിക്കുക 56 മല്‍സരങ്ങളിലായിരിക്കും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കളിച്ചു കൊണ്ട് തുടങ്ങിയ അദ്ദേഹം ഇതിനു ശേഷം ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഡുപ്ലെസി ഇറങ്ങി. പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടിയാണ് താരം അടുത്തതായി കളിക്കുക. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം, ടി20 ലോകകപ്പ് എന്നിവയിലും ഡുപ്ലെയിയെ വൈകാതെ കാണാം.

 ആന്ദ്രെ റസ്സല്‍ (60, വെസ്റ്റ് ഇന്‍ഡീസ്)

ആന്ദ്രെ റസ്സല്‍ (60, വെസ്റ്റ് ഇന്‍ഡീസ്)

നാലാംസ്ഥാനത്തു വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായ റസ്സല്‍ പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനായും സിപിഎല്ലില്‍ ജമൈക്ക തലാവാസിനായും കളിക്കും. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ വിന്‍ഡീസ് ടീമിലും റസ്സല്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്‍ രണ്ടാംഘട്ടം, ടി20 ലോകകപ്പ് എന്നിവയും ഇനി റസ്സലിനു മുന്നിലുണ്ട്.

 കരെണ്‍ പൊള്ളാര്‍ഡ് (60, വെസ്റ്റ് ഇന്‍ഡീസ്)

കരെണ്‍ പൊള്ളാര്‍ഡ് (60, വെസ്റ്റ് ഇന്‍ഡീസ്)

ഇത്ര തന്നെ മല്‍സരങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് മൂന്നാംസ്ഥാനത്ത്. അവസരം ലഭിച്ചാല്‍ 60 മല്‍സരങ്ങളിലെങ്കിലും പൊള്ളാര്‍ഡ് ഈ വര്‍ഷം കളിക്കും. ശ്രീലങ്കയ്‌ക്കെതിരേ ഏകദിന, ടി20 പരമ്പരകളില്‍ വിന്‍ഡീസിനെ നയിച്ചത് പൊള്ളാര്‍ഡായിരുന്നു. തുടര്‍ന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങി. ഇനി ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ വിന്‍ഡീസിനെ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം, സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ്, ടി20 ലോകകപ്പ് എന്നിവയിലും അദ്ദേഹം കളിക്കും.

 ഫാബിയന്‍ അലെന്‍ (61, വെസ്റ്റ് ഇന്‍ഡീസ്)

ഫാബിയന്‍ അലെന്‍ (61, വെസ്റ്റ് ഇന്‍ഡീസ്)

ലിസ്റ്റിലെ രണ്ടാമനും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള താരമാണ്. ഫാബിയന്‍ അലെനാണ് 61 മല്‍സരങ്ങളുമായി രണ്ടാമന്‍. ഇടംകൈയന്‍ സ്പിന്നറായ അലെന്‍ ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ താരങ്ങളിലൊരാളാണ്. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പിഎസ്എല്ലില്‍ പെഷാവര്‍ സല്‍മി, സിപിഎല്ലില്‍ സെന്റ് കിറ്റ് ആന്റ് നെവിസ് പാട്രിയറ്റ്‌സ് എന്നവരുമായി അലെനു കരാറുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ താരം വിന്‍ഡീസിനായി കളിച്ചിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അലെന്‍ വിന്‍ഡീസ് ടീമിലുണ്ടായേക്കും.

 ജാസണ്‍ ഹോള്‍ഡര്‍ (62, വെസ്റ്റ് ഇന്‍ഡീസ്)

ജാസണ്‍ ഹോള്‍ഡര്‍ (62, വെസ്റ്റ് ഇന്‍ഡീസ്)

ലിസ്റ്റിലെ ഒന്നാമനും വെസ്റ്റ് ഇന്‍ഡീസ് താരം തന്നെയാണ്. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ജാസണ്‍ ഹോള്‍ഡറാണ് 62 മല്‍സരങ്ങളോടെ തലപ്പത്ത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലുമെല്ലാം ഹോള്‍ഡര്‍ കളിക്കുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരേ വിന്‍ഡീസിനായി പരമ്പരകള്‍ കളിച്ച ശേഷം അദ്ദേഹം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. ഇനി വിന്‍ഡീസിനനൊപ്പം വിവിധ പരമ്പരകള്‍, ഐപിഎല്‍ രണ്ടാംഘട്ടം, സിപിഎല്‍, ടി20 ലോകകപ്പ് എന്നിവയെല്ലാം ഹോള്‍ഡറെ കാത്തിരിക്കുന്നുണ്ട്.

Story first published: Tuesday, June 8, 2021, 12:50 [IST]
Other articles published on Jun 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X