വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?

ഇന്ത്യയെ സംബന്ധിച്ച് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിന് ഇതുവരെ ശീലമില്ലാത്ത പദ്ധതിയാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. സമീപകാലത്തൊന്നും ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടാന്‍ ഇന്ത്യക്കായിട്ടില്ല. 2022ലെ ടി20 ലോകകപ്പിലും ഇന്ത്യ തോറ്റത്തോടെ ടീമില്‍ മാറ്റത്തിനായുള്ള മുറവിളി ശക്തമാണ്.

ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിക്ക് തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന്. നിലവില്‍ രോഹിത് ശര്‍മയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകന്‍. ഇതിന് മാറ്റംകൊണ്ടുവരാനാണ് ബിസിസി ഐ പദ്ധതി.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പരിമിത ഓവറിലും കെ എല്‍ രാഹുലിനെ ടെസ്റ്റിലും ക്യാപ്റ്റനാക്കുമെന്നാണ് സൂചന. ഇതിനായുള്ള മുന്നൊരുക്കത്തിലാണ് ടീം മാനേജ്‌മെന്റെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയെ സംബന്ധിച്ച് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിന് ഇതുവരെ ശീലമില്ലാത്ത പദ്ധതിയാണ്.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം ഇതിനോടകം ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി ഇന്ത്യ പിന്തുടരണോയെന്നതും പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സികൊണ്ടുവരുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

Also Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാAlso Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ

എനിക്ക് ഒന്നുമറിയില്ല

എനിക്ക് ഒന്നുമറിയില്ല

ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോയെന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. അത് സെലക്ടര്‍മാരോട് ചോദിക്കണമെന്നും ദ്രാവിഡ് പ്രതികരിച്ചു. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡിന്റെ പ്രതികരണം.

'ഇതുവരെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യ കൊണ്ടുവരുന്നതിനെക്കുറിച്ച് എനിക്കറിയില്ല. ഈ ചോദ്യം സെലക്ടര്‍മാരോടാണ് ചോദിക്കേണ്ടത്. എന്നാല്‍ ഇതുവരെയുള്ള വിവരം സംബന്ധിച്ച് അങ്ങനെ സംഭവിച്ചേക്കില്ല'-ദ്രാവിഡ് പറഞ്ഞു.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

ദ്രാവിഡും സെലക്ടര്‍മാരും രണ്ട് തട്ടിലോ?

ദ്രാവിഡും സെലക്ടര്‍മാരും രണ്ട് തട്ടിലോ?

ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഉടനേ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ബിസിസി ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും പല തവണ സൂചന നല്‍കിയിരുന്നു.

ഇന്ത്യ ഇപ്പോള്‍ ടി20യില്‍ സീനിയേഴ്‌സിന് പരമാവധി വിശ്രമം നല്‍കി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് മുന്നോട്ട് പോകുന്നത്. നയിച്ച പരമ്പര കിരീടമെല്ലാം അലമാരയിലെത്തിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ പരിമിത ഓവറില്‍ നായകനാക്കാണ് ബിസിസി ഐക്ക് താല്‍പര്യം.

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങളിലേക്ക് കടക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പദ്ധതി. എന്നാല്‍ ടീമിന്റെ മുഖ്യ പരിശീലകനായ ദ്രാവിഡിന് ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് പറയുന്നത് സെലക്ടര്‍മാരുമായി അത്ര നല്ല ബന്ധമല്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഏകദിന ലോകകപ്പ് ദ്രാവിഡിന് നിര്‍ണ്ണായകം

ഏകദിന ലോകകപ്പ് ദ്രാവിഡിന് നിര്‍ണ്ണായകം

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകന്‍ തുടങ്ങി വമ്പന്‍ റെക്കോഡുകളുടെ കണക്കുകളുമായാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ കാഴ്ചവെക്കുന്നില്ലെന്ന് പറയാം.

2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പും തോറ്റതോടെ ദ്രാവിഡിന്റെ പദ്ധതികള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്. സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ ദ്രാവിഡിന് ലഭിച്ചിരുന്ന പിന്തുണയിലും കുറവ് വന്നിട്ടുണ്ട്.

ദ്രാവിഡിനെ ടി20 പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യവും ശക്തമാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ദ്രാവിഡിനെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. ഇന്ത്യ പരാജയപ്പെട്ടാല്‍ ദ്രാവിഡിന് പരിശീലക സ്ഥാനം നഷ്ടമാവുമെന്നുറപ്പ്.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

ഇന്ത്യയെ കാത്ത് വെല്ലുവിളികളേറെ

ഇന്ത്യയെ കാത്ത് വെല്ലുവിളികളേറെ

ഇന്ത്യയെ കാത്ത് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് നടക്കാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ഇത്തവണ പരിക്കും താരങ്ങളുടെ മോശം ഫോമും ഇന്ത്യയെ വലക്കുന്നു. തട്ടകത്തില്‍ ടെസ്റ്റ് പരമ്പര കൈവിടേണ്ടി വന്നാല്‍ ദ്രാവിഡിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

Story first published: Monday, January 23, 2023, 22:11 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X