വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണി vs രോഹിത്, ആരാണ് മികച്ച ക്യാപ്റ്റന്‍?

അഞ്ചും നാലും ട്രോഫികള്‍ ഇരുവരും നേടിയിട്ടുണ്ട്

പിഎല്ലിന്റെ 15 സീസണുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി 16ാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള മികച്ച ക്യാപ്റ്റന്‍മാരുടെ ലിസ്‌റ്റെടുത്താല്‍ അവിടെ തലയെടുപ്പോടെ രണ്ടു പേരുണ്ടായിരിക്കും. ഒന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ്. ഒമ്പതു ഐപിഎല്‍ ട്രോഫികളാണ് രണ്ടു പേരും കൂടി പങ്കിട്ടിരിക്കുന്നത്.

ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന സച്ചിന്‍, അന്നു രാത്രി ഭയന്നു!- ഗാംഗുലി പറയുന്നുഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന സച്ചിന്‍, അന്നു രാത്രി ഭയന്നു!- ഗാംഗുലി പറയുന്നു

രോഹിത്- റിതിക പ്രണയത്തിനു പിന്നില്‍ യുവി! ഹിറ്റ്മാന്റെ പ്രണയ കഥയറിയാംരോഹിത്- റിതിക പ്രണയത്തിനു പിന്നില്‍ യുവി! ഹിറ്റ്മാന്റെ പ്രണയ കഥയറിയാം

സണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?, മനം കവര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരംസണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?, മനം കവര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം

അഞ്ചു കിരീടങ്ങളുമായി രോഹിത് തലപ്പത്തുണ്ടെങ്കില്‍ നാലു ട്രോഫികളുള്ള ധോണി തൊട്ടു പിന്നാലെയുണ്ട്. ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റന്‍? കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഇക്കാര്യമൊന്നു പരിശോധിക്കാം.

1

ഏറ്റവുമധികം മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ ധോണിയാണ്. 210 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതുവരെ ക്യാപ്റ്റനായത്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമല്ല റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സുമുണ്ട്. 210 മല്‍സരങ്ങളില്‍ 123 വിജയങ്ങള്‍ ധോണിയുടെ പേിലുണ്ട്. പരാജയമറിഞ്ഞത് 86 മല്‍സരങ്ങളിലാണ്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ വിജയശരാശരി 58.85 ആണ്.

2

രോഹിത്തിന്റെ കാര്യമെടുത്താല്‍ മുംബൈയെ മാത്രമേ അദ്ദേഹം നയിച്ചിട്ടുള്ളൂ. 143 മല്‍സരങ്ങളില്‍ അദ്ദേഹം മുംബൈ ക്യാപ്റ്റനായിട്ടുണ്ട്. ഇതില്‍ 79 മല്‍സരങ്ങളില്‍ ജയം നേടിയപ്പോള്‍ 60 കളികളില്‍ പരാജയപ്പെട്ടു. നാലു മല്‍സങ്ങള്‍ ടൈയിലും കലാശിച്ചു. 56.64 ആണ് രോഹിത്തിന്റെ വിജയശരാശരി. ഇക്കാര്യത്തില്‍ ധോണിക്കാണ് നേരിയ മുന്‍തൂക്കം.

3

2010ലായിരുന്നു സിഎസ്‌കെയുടെ കന്നി ഐപിഎല്‍ കിരീടവിജയം. ഈ സീസണില്‍ ധോണി 13 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 287 റണ്‍സാണ്. 136.66 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. മുംബൈയ്‌ക്കെതിരായ ഫൈനലില്‍ 15 ബോളില്‍ 22 റണ്‍സും ധോണി നേടി.
2011ല്‍ ചെന്നൈ കിരീടം നിലനിര്‍ത്തിയപ്പോള്‍ ധോണി തകര്‍പ്പന്‍ ഫോമിലായിരുന്നു. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 158.70 സ്‌ട്രൈക്ക് റേറ്റോടെ 392 റണ്‍സ് അദ്ദേഹം നേടി. ബാംഗ്ലൂരുമായുള്ള ഫൈനലില്‍ 13 ബോളില്‍ 22 റണ്‍സും ധോണി സ്‌കോര്‍ ചെയ്തു.

4

2018ല്‍ സിഎസ്‌കെ മൂന്നാം കിരീടം നേടിയപ്പോഴും ധോണി മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 150.66 സ്‌ട്രൈക്ക് റേറ്റോടെ 455 റണ്‍സ് അദ്ദേഹം നേടി. ചെന്നൈ ചാംപ്യന്‍മാരായ സീസണില്‍ ധോണിയുടെ ഏറ്റവും മികച്ച പ്രകടനവും ഇതു തന്നെയാണ്. പക്ഷെ ഫൈനലില് സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
2021ല്‍ ചെന്നൈ നാലാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 106.54 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് വെറും 114 റണ്‍സായിരുന്നു.

5

രോഹിത് ശര്‍മയ്ക്കു കീഴില്‍ 2013ലായിരുന്നു മുംബൈ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 2015, 2017, 2019, 2020 വര്‍ഷങ്ങളിലും മുംബൈ കപ്പുയര്‍ത്തി. 2013ല്‍ 19 മല്‍സരങ്ങളില്‍ നിന്നും 131.54 സ്‌ട്രൈക്ക് റേറ്റില്‍ രോഹിത് 538 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷെ ഫൈനലില്‍ വെറും രണ്ടു റണ്‍സിന് പുറത്തായി.
2015ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 144.74 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 482 റണ്‍സാണ്. സിഎസ്‌കെയ്‌ക്കെിരായ ഫൈനലില്‍ 26 ബോളില്‍ നിന്നും 50 റണ്‍സോടെ പ്ലെയര്‍ ഓഫ് ദി മാച്ചായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു.

6

2017ലെ ഐപിഎല്ലില്‍ രോഹിത്തിനു 17 കളികളില്‍ നിന്നും 121.97 സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പൂനെയ്‌ക്കെതിരായ ഫൈനലില്‍ 22 ബോളില്‍ 24 റണ്‍സെടുത്ത് രോഹിത് പുറത്തായി. പക്ഷെ ക്യാപ്റ്റന്‍സിയില്‍ കസറിയ അദ്ദേഹം ഫൈനലില്‍ പൂനെയെ ഒരു റണ്‍സിനു തോല്‍പ്പിച്ചാണ് കിരീടം നേടിയത്.

7

2019ല്‍ മുംബൈയ്ക്കായി 15 മല്‍സരങ്ങളില്‍ നിന്നും 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു. ഈ സീസണിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയാണ് കൂടുതല്‍ മികച്ചുനിന്നത്. ഫൈനലില്‍ ചെന്നൈയെ ഒരു റണ്‍സിനു കീഴടക്കി മുംബൈ നാലാം കിരീടം കൈക്കലാക്കുകയായിരുന്നു. 2020ല്‍ ചില മല്‍സരങ്ങള്‍ പരിക്കു കാരണം രോഹിത്തിനു നഷ്ടമായിരുന്നു. എങ്കിലും ഡല്‍ഹിക്കെതിരായ ഫൈനലില്‍ 51 ബോളില്‍ നിന്നും 68 റണ്‍സോടെ രോഹിത് മുംബൈയുടെ ടോപ്‌സ്‌കോററാവുകയായിരുന്നു.

8

കണക്കുകളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താല്‍ ധോണിയെയും രോഹിത്തിനെയും വേര്‍തിരിക്കുന്ന യാതൊന്നും തന്നെയില്ലെന്നു കാണാം. ധോണിയേക്കാള്‍ ഒരു ട്രോഫി അധികമായി രോഹിത് നേടിയിട്ടുണ്ടെന്നതു മാറ്റിനിര്‍ത്തിയാല്‍ ബാക്കിലെത്തിലും ഇരുവരും ഏറെക്കുറെ ഒപ്പത്തിനാപ്പമാണ്.
യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ മിടുക്ക് പുലര്‍ത്തുന്ന നായകരാണ് ധോണിയും രോഹിത്തും. റുതുരാജ് ഗെയ്ക്വാദ്, മുകേഷ് ചൗധരി എന്നിവരടക്കമുള്ളവര്‍ ധോണിയുടെ കണ്ടെത്തലുകളാണ്. രോഹിത്താവട്ടെ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറയടക്കമുള്ള താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്.

9

ക്യാപ്റ്റന്‍മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ ധോണിക്കെതിരേ മുന്‍തൂക്കം രോഹിത്തിനാണ്. മുംബൈയും െചന്നൈയും മുഖാമുഖം വന്നപ്പോള്‍ 21 മല്‍സരങ്ങളില്‍ വിജയം രോഹിത്തിനായിരുന്നു. 15 മല്‍സരങ്ങളിലാണ് സിഎസ്‌കെ വിജയിച്ചത്. കൂടാതെ മൂന്നു ഫൈനലുകളില്‍ ധോണിയുടെ ചെെൈന്ന വീഴ്ത്തി മുംബയെ ജേതാക്കളാക്കാനും രോഹിത്തിനു കഴിഞ്ഞു. 2015ലെ ഫൈനലില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചുമായി. ഇവയെല്ലാം നോക്കുമ്പോള്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ രോഹിത്താണെന്നു നമുക്ക് പറയേണ്ടി വരും. വളരെ നേരിയ മാര്‍ജിനിലാണ് ഹിറ്റ്മാന്‍ ധോണിക്കും മുകളില്‍ നില്‍ക്കുന്നത്.

Story first published: Monday, June 6, 2022, 19:26 [IST]
Other articles published on Jun 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X