IPL 2021: ഫ്‌ളോപ്പ് ഷോ, ഈ വിദേശ താരങ്ങള്‍ക്കു ടി20 ലോകകപ്പില്‍ ഇടം ലഭിച്ചേക്കില്ല!

ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമല്ല വിദേശ താരങ്ങള്‍ക്കും ദേശീയ ടീമിലെത്താനുള്ള ഏറ്റവും മികച്ച അവസരമാണ് ഐപിഎല്‍ ഒരുക്കുന്നത്. ഈ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ദേശീയ ടീമിലെത്താന്‍ പല താരങ്ങള്‍ക്കും ലഭിച്ച സുവര്‍ണാവസരമായിരുന്നു ഈ സീസണ്‍. 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഇതുവരെ ടൂര്‍ണമെന്റില്‍ നടത്തിയ പ്രകടനം ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനിലേക്കു പരിഗണിക്കുമെന്നുറപ്പാണ്.

മോയിന്‍ അലി, ക്രിസ് മോറിസ്, കൈല്‍ ജാമിസണ്‍ അടക്കമുള്ള വിദേശ താരങ്ങള്‍ മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ചിലര്‍ക്കു അതിനു കഴിഞ്ഞതുമില്ല. ഐപിഎല്ലിലെ മോശം പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ദേശീയ ടീമില്‍ ഇടംപിടിക്കുക ദുഷ്‌കരമായി മാറിയ ചില വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന നോക്കാം.

 ജൈ റിച്ചാര്‍ഡ്‌സന്‍ (മൂന്നു വിക്കറ്റ്, പഞ്ചാബ് കിങ്‌സ്)

ജൈ റിച്ചാര്‍ഡ്‌സന്‍ (മൂന്നു വിക്കറ്റ്, പഞ്ചാബ് കിങ്‌സ്)

14 കോടി രൂപ ചെലവഴിച്ച് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ ഓസ്ട്രലിയന്‍ താരം ജൈ റിച്ചാര്‍ഡ്‌സന്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തി. പേസ് ബൗളറും വമ്പനടിക്കാരനായ ബാറ്റ്‌സ്മാനുമായ റിച്ചാര്‍ഡ്‌സന് ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ ഒരു ചലനവുമുണ്ടാക്കാനായില്ല. മൂന്നു മല്‍സറങ്ങളില്‍ മാത്രമേ പഞ്ചാബ് അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ. 10.63 എന്ന മോശം ഇക്കോണമി റേറ്റില്‍ വെറും മൂന്നു വിക്കറ്റുകളാണ് റിച്ചാര്‍ഡ്‌സന് വീഴ്ത്താനായത്. ഇതോടെ താരത്തില്‍ വിശ്വാസം നഷ്ടമായ പഞ്ചാബ് പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും റിച്ചാര്‍ഡ്‌സനില്‍ നിന്നും ഒരു സംഭാവനയും പഞ്ചാബിനു ലഭിച്ചില്ല.

ഈ വര്‍ഷമാദ്യം ഓസീസിനായി അഞ്ചു ടി20കളില്‍ റിച്ചാര്‍ഡ്‌സന്‍ കളിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തിയത്. നാലു വിക്കറ്റുകള്‍ മാത്രമേ അഞ്ചു കളികളില്‍ റിച്ചാര്‍ഡ്‌സനു ലഭിച്ചുള്ളൂ. ഐപിഎല്ലിലും ഫ്‌ളോപ്പായതോടെ ടി20 ലോകകപ്പിനായി ഓസീസ് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

 ടോം കറെന്‍ (ഒരു വിക്കറ്റ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ടോം കറെന്‍ (ഒരു വിക്കറ്റ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ടോം കറെന്‍ ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരുടെ അഭാവത്തില്‍ ടോമിന് അവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ ദയനീയ പ്രകടനമായിരുന്നു താരം നടത്തിയത്. 9.78 ഇക്കോണമി റേറ്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു വിക്കറ്റ് മാത്രമേ ടോമിനു ലഭിച്ചുള്ളൂ. പിന്നാലെ ഡിസി ടീമില്‍ താരത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു.

സഹോദരന്‍ സാം കറെന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മികച്ച പ്രകടനത്തിലൂടെ സ്ഥിരം സാന്നിധ്യമായി മാറിയപ്പോള്‍ ടോമിന് ഇത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 26 കാരനായ താരം ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് താരമല്ല. എങ്കിലും ഐപിഎല്ലില്‍ ഡിസിക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് ടീമിലേക്കു മടങ്ങിയെത്താന്‍ ടോമിനു അവസരമൊരുങ്ങുമായിരുന്നു.

 നിക്കോളാസ് പൂരന്‍ (28 റണ്‍സ്, പഞ്ചാബ് കിങ്‌സ്)

നിക്കോളാസ് പൂരന്‍ (28 റണ്‍സ്, പഞ്ചാബ് കിങ്‌സ്)

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ താരം വലിയ ദുരന്തമായി മാറി. ആറ് ഇന്നിങ്‌സുകളില്‍ നാലു തവണ ഡെക്കായ പൂരന് ആകെ നേടാനായത് 28 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 19 ആയിരുന്നു. ഇതേ തുടര്‍ന്ന് അവസാന കളിയില്‍ പൂരനെ ഒഴിവാക്കിയ പഞ്ചാബ് പകരം ഡേവിഡ് മലാനെ കളിപ്പിക്കുകയും ചെയ്തിരുന്നു.

അബുദാബി ടി10 ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് പൂരന്‍ ഐപിഎല്ലിനായി ഇന്ത്യയിലെത്തിയത്. പക്ഷെ പഞ്ചാബിന്റെ കുപ്പായത്തില്‍ ഫോം ആവര്‍ത്തിക്കാന്‍ വിന്‍ഡീസ് താരത്തിനു കഴിഞ്ഞില്ല. വിന്‍ഡീസ് ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നാണ് പൂരന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടാന്‍ ഐപിഎല്ലിലെ മോശം പ്രകടനം വഴിവച്ചേക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 9, 2021, 18:53 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X