വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍

പുതിയ സീസണ്‍ ഏപ്രില്‍ 15ലേക്കു നേരത്തേ നീട്ടിയിരുന്നു

മുംബൈ: കൊറോണവൈറസ് ഭീഷണി ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കെ ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. മാര്‍ച്ച് 29നായിരുന്നു സീസണ്‍ ആരംഭിക്കാനിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്നു ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുകയായിരുന്നു. ഏപ്രിലിലും ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധിക്കുമോയെന്നുറപ്പില്ല. ഫ്രാഞ്ചൈസി ഉടമകള്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.

ഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രിഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രി

വിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? കാരണം ഒന്നുമാത്രം... ചൂണ്ടിക്കാട്ടി പുജാരവിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? കാരണം ഒന്നുമാത്രം... ചൂണ്ടിക്കാട്ടി പുജാര

അതിനിടെ ജൂലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കുകയെന്ന മറ്റൊരു ഓപ്ഷന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതു നടക്കാനുള്ള സാധ്യത വിരളമാണ്. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നു നോക്കാം.

കാലാവസ്ഥ

കാലാവസ്ഥ

കാലാവസ്ഥയാണ് ജൂലൈ- സപ്തംബര്‍ വിന്‍ഡോയില്‍ ഐപിഎല്ലിനു ഭീഷണിയുയര്‍ത്തുന്ന പ്രധാന ഘടകം. ഈ മാസങ്ങളില്‍ രാജ്യത്തു മണ്‍സൂണ്‍ കാലമാണ്. അതുകൊണ്ടു തന്നെ കളിക്കു വെല്ലുവിളിയുമായി മഴ രംഗത്തുണ്ടാവും. ഈ മാസങ്ങളില്‍ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും മോശമല്ലാത്ത മഴ ലഭിക്കാറുണ്ട്. മല്‍സരങ്ങള്‍ക്ക്, പ്രത്യേകിച്ചും ക്രിക്കറ്റിന് ഏറ്റവുമധികം തടസ്സമാവുന്നത് മഴയാണ്. ഈ കാരണം കൊണ്ടു തന്നെയാണ് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കാത്തത്. ഇന്ത്യയിലെ ഹോം സീസണ്‍ മല്‍സരങ്ങള്‍ സാധാരണ ആരംഭിക്കുന്നത് സപ്തംബര്‍ പകുതിയോടെയോ, അവസാനത്തോടെയോയാണ്.

തിരക്കേറിയ സീസണ്‍

തിരക്കേറിയ സീസണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരക്കേറിയ സീസണാണ് ജൂലൈ- സപ്തംബര്‍ മാസങ്ങളെന്നതാണ് ഐപിഎല്ലിന് തിരിച്ചടിയാവുന്ന മറ്റൊരു കാര്യം. ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുത്ത് ആറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ ഐപിഎല്‍ വിദേശത്തേക്കു മാറ്റിയിട്ടും കാര്യമില്ല. ഏഴു പരമ്പരകളാണ് ഇക്കാലയളവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ട് ടീം ഈ സമയത്തു വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കും. തുടര്‍ന്ന് പാകിസ്താന്‍ ഇംഗ്ലണ്ടിലെത്തും. ഓസ്‌ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനു പരമ്പരയുണ്ട്. ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കു വിന്‍ഡീസ് പര്യടനമാണുള്ളത്. മാത്രമല്ല സപ്തംബറില്‍ ഏഷ്യാ കപ്പും നടക്കാനിരിക്കുന്നുണ്ട്. ഇത്രയും തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ ഉള്ളപ്പോള്‍ ഐപിഎല്‍ എങ്ങനെ വിജയവുമവുമെന്നതാണ് ചോദ്യം.

നിരവധി പേര്‍ പിന്‍മാറും

നിരവധി പേര്‍ പിന്‍മാറും

ജൂലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ നാട്ടിലോ, വിദേശത്തോ സംഘടിപ്പിച്ചാലും പല വിദേശ താരങ്ങള്‍ക്കും പിന്‍മാറേണ്ടി വരും. ഇത് ഫ്രാഞ്ചൈസികള്‍ക്കു കനത്ത തിരിച്ചടിയാവുക മാത്രമല്ല കാണികളുടെയും എണ്ണം കുറയ്ക്കും. ഓസ്ട്രലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെലെല്ലാം ഇക്കാലയളവില്‍ നിരവധി പരമ്പരകളുണ്ട്. അതുകൊണ്ടു തന്നെ അവരുടെ താരങ്ങളെല്ലാം ഐപിഎല്ലിനോടു നോ പറയുമെന്നുറപ്പാണ്.
ഉദാഹരണത്തിനു സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരില്ലാതെ രാജസ്ഥാനും ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരില്ലാതെ ഹൈദരാബാദും കിരോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട് എന്നിവരില്ലാതെ മുംബൈ ഒരു സീസണ്‍ മുഴുവന്‍ കളിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചു നോക്കൂ. ഇവര്‍ മാത്രമല്ല വേറെയും ഒരുപിടി സൂപ്പര്‍ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്. വിദേശ താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറിയാല്‍ ഐപിഎല്‍ വെറും ആഭ്യന്തര ടൂര്‍ണമെന്റ് പോലെയായി മാറും. മാത്രമല്ല പിന്‍മാറുന്ന കളിക്കാര്‍ക്കു പകരക്കാരെ കണ്ടെത്തുകയെന്ന വെല്ലുവിളിയും ഫ്രാഞ്ചൈസികള്‍ക്കു മുന്നിലുണ്ട്.

Story first published: Saturday, March 21, 2020, 11:58 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X