IPL 2022: സെലക്ടര്‍മാര്‍ക്കിട്ട് 'പൊട്ടിച്ച്' സഞ്ജു, ഈഡനില്‍ വെടിക്കെട്ട്- ദാദയും സാക്ഷി

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ അഭാവം ഏറെ വിമര്‍ശിക്കപ്പെട്ടിരന്നു. പല മുന്‍ താരങ്ങളും ആരാധകരുമെല്ലാം സഞ്ജുവിനെ ടീമില്‍ നിന്നും തഴഞ്ഞതിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ദേശീയ ടീമില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയ സെലക്ടമാര്‍ക്കു ബാറ്റിങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ളക ക്വാളിഫയര്‍ വണ്‍ പോരാട്ടത്തില്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ സൗരവ് ഗാംഗുലിയെ സാക്ഷി നിര്‍ത്തിയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട്. വെറും 26 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 47 റണ്‍സാണ്. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി 11 റണ്‍സെന്ന നിലയില്‍ പതറവെയാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തി സഞ്ജു നയം വ്യക്തമാക്കിയിരുന്നു. പിന്നെ ചറപറ അടിയായിരുന്നു. പേസ്-സ്പിന്‍ വ്യത്യാസമില്ലാതെ അദ്ദേഹം തലങ്ങും വിലങ്ങും പ്രഹരഹിച്ച് റണ്‍റ്റേ് ഉയര്‍ത്തി.

വെടിക്കെട്ട് താരമായ ജോസ് ബട്‌ലര്‍ ക്രീസിന്റെ മറുവശത്ത് റണ്ണെടുക്കാന്‍ പാടുപെടവെയായിരുന്നു സഞ്ജു വളരെ കൂളായി ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്. അല്‍സാറി ജോസഫെറിഞ്ഞ ആറാം ഓവറില്‍ രണ്ടു സിക്‌സറുകളാണ് സഞ്ജു പറത്തിയത്. പക്ഷെ അപകടകാരിയായ റാഷിദ് ഖാനെതിരേ മാത്രം അദ്ദേഹം സാഹത്തിനു മുതിര്‍ന്നില്ല. മറ്റൊരു ബൗളറോടും സഞ്ജു യാതൊരു ദയയും കാണിച്ചില്ല.

പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കാന്‍ സഞ്ജു സാംസണിനായില്ല. ഫിഫ്റ്റിക്കു മൂന്നു റണ്‍സ് മാത്രമകലെ ഈഡന്‍ ഗാര്‍ഡന്‍സിനെ ഇളക്കിമറിച്ച ഇന്നിങ്‌സിനു തിരശീല വീഴുകയായിരുന്നു. സ്പിന്നര്‍ സായ് കിഷോറാണ് സഞ്ജുവിന്റെ വിലപ്പെട്ട വിക്കറ്റിന്റെ അവകാശിയായത്. 10ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം വീഴുകയായിരുന്നു.

സ്ലോ ബോളായിരുന്നു അത്. വിക്കറ്റില്‍ നിന്നും ഒഴിഞ്ഞുമാറിയ സഞ്ജു ഒരു വമ്പന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് അല്‍സാറി ജോസഫ് ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ ബട്‌ലറിനൊപ്പം 68 റണ്‍സിന്റെ മികച്ച കൂട്ടുട്ടുകെട്ടുണ്ടാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്.

ഈ ഇന്നിങ്‌സോടെ രാജസ്ഥാന്‍ റോയല്‍സിനായി 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു സാംസണ്‍ പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം റോയല്‍സ് താരമാണ് അദ്ദേഹം. നേരത്തേ മുന്‍ നായകന്‍ അജിങ്ക്യ രഹാനെ മാത്രമേ 3000ത്തിനു മുകളില്‍ റണ്‍സ് റോയല്‍സിനായി സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 3098 റണ്‍സോടെയാണ് രഹാനെ തലപ്പത്തുള്ളത്.

ഈ സീസണില്‍ റോയല്‍സിനായി 400 റണ്‍സും ഇന്നത്തെ മല്‍സരത്തോടെ സഞ്ജു തികച്ചിട്ടുണ്ട്. 15 മല്‍സരങ്ങളില്‍ നിന്നും 421 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 30.07 ശരാശരിയില്‍ 150.35 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു ഫിഫ്ഫ്റ്റികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്.

ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ ടോസ് നഷ്മായതോടെ ഐപിഎല്ലില്‍ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത റെക്കോര്‍ഡിനു സഞ്ജു സാംസണ്‍ അവകാശിയാവുകയും ചെയ്തു. ഈ സീസണില്‍ ഇതുവരെ നടന്ന 15 മല്‍സരങ്ങളില്‍ 13ാം തവണയാണ് അദ്ദേഹം ടോസ് കൈവിട്ടത്. ഇതു ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ഒരു സീസണില്‍ ഏറ്റവുമധികം ടോസുകള്‍ നഷ്ടമായ ക്യാപ്റ്റനായി സഞ്ജു മാറി.

നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 2012ല്‍ അദ്ദേഹത്തിനു നഷ്ടമായത് 12 ടോസുകളായിരുന്നു. ഈ റെക്കോര്‍ഡാണ് 13 ആക്കി സഞ്ജു സ്വന്തം പേരിലാക്കിയിരിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 24, 2022, 21:02 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X