IPL 2022: കിരീടമാര്‍ക്ക്? വിജയികളെ പ്രവചിച്ച് ഷുഐബ് അക്തര്‍

ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. അഹദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന്റെ തുടക്കം. സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സ് ലക്ഷ്യമിടുന്നത് രണ്ടാമത്തെ ട്രോഫിയാണ്. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരിക്കല്‍പ്പോലും റോയല്‍സ് ഫൈലിലെത്തിയിരുന്നില്ല. ഈ കാത്തിരിപ്പാണ് സഞ്ജു അവസാനിപ്പിച്ചിരിക്കുന്നത്.

മറുഭാഗത്ത് ഈ സീസണില്‍ അരങ്ങേറിയ ടീമുകളിലൊന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. കന്നി സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാനായാല്‍ അതു ടൈറ്റന്‍സിനെ സംബന്ധിച്ച് ഇരട്ടിമധുരം തന്നൊയായിരിക്കും.

ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണിലെ ഐപിഎല്‍ ട്രോഫി നേടണമെന്നാണ് തന്റെ ആഗ്രഹമെന്നു ഷുഐബ് അക്തര്‍ വ്യക്തമാക്കി. പക്ഷെ അടുത്തിടെ അന്തരിച്ച മുന്‍ ഓസീസ് ഇതിഹാസവും തങ്ങളുടെ മുന്‍ ക്യാപ്റ്റനുമായ ഷെയ്ന്‍ വോണിന്റെ ഓര്‍മയില്‍ രാജ്ഥാന്‍ റോയല്‍സും ഈ കിരീടം ആഗ്രഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയിരിക്കുന്നത്. ഷെയ്ന്‍ വോണിന്റെ സ്മരണയ്ക്കായി രാജസ്ഥാന്‍ ഫൈനലില്‍ ഇറങ്ങി ഗുജറാത്തിനെ തകര്‍ക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഷെയ്ന്‍ വോണിനായി ആര്‍ആര്‍ വിജയിക്കുമെന്ന് തന്റെ ഹൃദയം പറയുന്നുവെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

14 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്ലിന്റെ ഫൈനലില്‍ കടക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ രാജസ്ഥാന്‍ റോയല്‍സ് നേരിട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ നേരത്ത പറഞ്ഞതു പോലെ പുതിയൊരു ടീം ഈ സീസണിലെ ഐപിഎല്ലില്‍ ജേതാക്കളാവണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. കാരണം ഗുജറാത്ത് ടൈറ്റന്‍സ് വളരെ മികച്ച പ്രകടനമാണ് സീസണിലുടനീളം കാഴ്ചവച്ചത്. അതിനാല്‍ തന്നെ ഗുജറാത്തിനോടൊപ്പമാണ് താനെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനും രാജസ്ഥാന്‍ റോയല്‍സിനും തീര്‍ച്ചയായും ഭയവും സമ്മര്‍ദ്ദവുമുണ്ടാവുമെന്നു ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു. രാജസ്ഥാനും ഗുജറാത്തും അല്‍പ്പം ഭയത്തോടെയായിരിക്കും കളിക്കാനിറങ്ങുക. 2008നു ശേഷം ആദ്യമായി ഫൈനലിലേക്കു യോഗ്യത നേടിയ രാജസ്ഥാന്‍ റോയല്‍സിനു ചിലതു തെളിയിക്കാനുണ്ട്. അവര്‍ തീര്‍ച്ചയായും വലിയ ആവേശത്തിലായിരിക്കും, അവരുടെ ആക്രമണോത്സുകത ആകാശത്തോളവുമായിരിക്കും. ഗ്രൗണ്ടില്‍ ഗുജറാത്തും ആദ്യ സീസണില്‍ തന്നെ തങ്ങളുടെ സാന്നിധ്യം അറിയിക്കാനായിരിക്കും ആഗ്രഹിക്കുകയെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വിലയിരുത്തി.

ഈ സീസണില്‍ രണ്ടുതവണയാണ് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വന്നത്. ആദ്യം ലീഗ് ഘട്ടത്തിലായിരുന്നെങ്കില്‍ രണ്ടാമത്തേത് പ്ലേഓഫിലുമായിരുന്നു. രണ്ടു മല്‍സരങ്ങളിലും വിജയം ടൈറ്റന്‍സിനായിരുന്നു. ലീഗ് ഘട്ടത്തില്‍ റണ്‍സ് പ്രതിരോധിച്ചാണ് ടൈറ്റന്‍സ് വിജയം കൊയ്തതെങ്കില്‍ പ്ലേഓഫില്‍ ത്രസിപ്പിക്കുന്ന റണ്‍ചേസിലാണ് അവര്‍ വിജയം പിടിച്ചെടുത്തത്.

കഴിഞ്ഞ മാസം 14നു നടന്ന ലീഗ് പോരാട്ടത്തില്‍ 37 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ജിടി നാലു വിക്കറ്റിനു 192 റണ്‍സാണ് നേടിയത്. മറുപടിയില്‍ റോയല്‍സിനു ഒമ്പതു വിക്കറ്റിനു 155 റണ്‍സാണ് നേടാനായത്. ക്വാളിഫയര്‍ വണ്ണിലും റോയല്‍സിനെതിരേ ടൈറ്റന്‍സ് വിജയം ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിനു 188 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ അക്കൗണ്ട് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായിട്ടും മൂന്നു വിക്കറ്റിന് 19.3 ഓവറില്‍ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 29, 2022, 15:29 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X